‘സ്വപ്നസാഫല്യം’ പ്രണയം സൂക്ഷിക്കുന്ന രണ്ടുപേർ ഒന്നിച്ചു! മലയാളികളെ ഞെട്ടിച്ച് മഞ്ജു.. കയ്യടിച്ച് സോഷ്യൽ മീഡിയ

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം ‘ആയിഷ’ യുടെ ചിത്രീകരണം റാസല്‍ ഖൈമയില്‍ പുരോഗമിക്കുകയാണ്. ചിത്രീകരണത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ മഞ്ജു പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് മഞ്ജു പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ‘സ്വപ്നസാഫല്യം’ എന്ന അടിക്കുറിപ്പോടെ പ്രമുഖ ബോളിവുഡ്, കോളിവുഡ് കോറിയോഗ്രാഫറും നടനും സംവിധായകനുമായ പ്രഭുദേവയ്ക്ക് ഒപ്പമുള്ള ചിത്രമാണ് മഞ്ജു പങ്കുവെച്ചത്

മഞ്ജു വാരിയർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആയിഷ’യ്ക്കു വേണ്ടി നൃത്തം സംവിധാനം നിർവഹിക്കാനെത്തുന്നത് പ്രഭുദേവയാണ്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് താരം മലയാള സിനിമയിലേയ്ക്ക് എത്തുന്നത്. എം.ജയചന്ദ്രന്റെ ഈണത്തിലൊരുങ്ങിയ പാട്ടിനാണ് പ്രഭുദേവ നൃത്തം ചിട്ടപ്പെടുത്തുന്നത്.

പരിശീലനത്തിനിടെ പ്രഭുദേവയ്ക്കൊപ്പമുള്ള ചിത്രമാണ് മഞ്ജു വാരിയർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘സ്വപ്നസാഫല്യം’ എന്ന അടിക്കുറിപ്പോടെയാണ് താരത്തിന്റെ പോസ്റ്റ്. മുൻപും പ്രഭുദേവയോടുള്ള ആരാധനയെക്കുറിച്ച് അഭിമുഖങ്ങളിലുൾപ്പെടെ മഞ്ജു വാരിയർ തുറന്നു പറഞ്ഞിട്ടുണ്ട്.

നൃത്തത്തോട് പ്രണയം സൂക്ഷിക്കുന്ന രണ്ടുപേർ ഒന്നിക്കുന്നു എന്നതിനപ്പുറം, പഴയൊരു ആരാധനയുടെ കഥ കൂടി പറയാനുണ്ട് മഞ്ജു വാര്യർക്ക്. തനിക്കേറെ ആരാധന തോന്നിയിട്ടുള്ള താരമാണ് പ്രഭുദേവ എന്ന് ഒരഭിമുഖത്തിൽ മഞ്ജു തുറന്നു പറഞ്ഞിരുന്നു. ലാലേട്ടന്റെയും മമ്മൂക്കയുടെയും ശോഭന ചേച്ചിയുടേയുമൊക്കെ ആരാധികയായിരുന്നു ഞാൻ. പക്ഷേ എന്റെ ഓർമ്മയിൽ ഞാനിങ്ങനെ പടങ്ങൾ വെട്ടി ഒട്ടിച്ചിരുന്നതും കത്തെഴുതാൻ ശ്രമിച്ചിരുന്നതുമൊക്കെ മറ്റൊരാൾക്കായിരുന്നു. അത് ഇന്ത്യയുടെ മൈക്കിൾ ജാക്സൺ എന്നു വിളിക്കുന്ന പ്രഭുദേവയ്ക്ക് ആയിരുന്നു. എന്നെ നേരിട്ടറിയുന്ന എല്ലാവർക്കുമറിയാം, എനിക്ക് പ്രഭുദേവയോടുള്ള ക്രേസ്. അത് അന്നുമുണ്ട്, ഇന്നുമുണ്ട്,” പ്രഭുദേവയോടും അദ്ദേഹത്തിന്റെ നൃത്തത്തോടുമുള്ള തന്റെ ആരാധനയെ കുറിച്ച് മഞ്ജു വാര്യർ പറഞ്ഞതിങ്ങനെയായിരുന്നു. സിനിമാ പോസ്റ്ററുകളും നെയിം സ്ലിപ്പുകളും താരത്തിന്റെ ചിത്രങ്ങളുമെല്ലാം ശേഖരിച്ചുവയ്ക്കൽ ആയിരുന്നു തന്റെ കൗമാരക്കാലവിനോദമെന്നും മഞ്ജു കൂട്ടിച്ചേർത്തു.

‘ആയിശ’യുടെ ചിത്രീകരണത്തിന് റാസല്‍ഖൈമയാണ് വേദിയാകുന്നത്. സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി എന്നീ സിനിമകളുടെ അണിയറ പ്രവര്‍ത്തകരാണ് ഇന്തോ-അറബ് സംസ്കാരവും നാടകീയ കുടുംബ മുഹുര്‍ത്തങ്ങളും ഇഴചേര്‍ത്തൊരുക്കുന്ന ഈ ചിത്രത്തിന് പിന്നില്‍. ഒരേ സമയം മലയാളത്തിലും അറബിയിലും ചിത്രീകരിക്കുന്ന പ്രഥമ ഇന്ത്യന്‍ സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. റാസല്‍ഖൈമയില്‍ ഏറെക്കാലം അഭ്യൂഹ വര്‍ത്തമാനങ്ങളില്‍ നിറഞ്ഞു നിന്ന ‘നിഗൂഢ ഭവന’വും ചിത്രത്തിന്‍റെ ഭാഗമാവുന്നുണ്ട്.

ചിത്രീകരണം പുരോഗമിക്കുന്ന ആയിഷ നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷാ പതിപ്പുകളിലും എത്തുന്നു. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയയാണ് ചിത്രം നിർമിക്കുന്നത്. ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് , മൂവീ ബക്കറ്റ് എന്നീ ബാനറുകളിൽ ഷംസുദ്ദീൻ, സക്കറിയ വാവാട്, ഹാരിസ് ദേശം , അനീഷ് പി.ബി എന്നിവരാണ് സഹനിർമാതാക്കൾ.

ഛായാഗ്രഹണം വിഷ്ണു ശർമ നിർവഹിക്കുന്നു. എഡിറ്റർ അപ്പു എൻ. ഭട്ടതിരി, ഡൽഹി, ബോംബെ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഇന്ത്യയിലെ ചിത്രീകരണം നടക്കും.

Noora T Noora T :