പ്രേക്ഷരുടെ പരാതികൾ തീർന്നു; തങ്കച്ചൻ പോയതിലെ നിരാശ മാറ്റി സ്റ്റാർ മാജിക്ക് വീണ്ടും കുതിപ്പിലേക്ക്; ബിനു അടിമാലി കരയിച്ചു കളഞ്ഞു!

മലയാളികളുടെയും പ്രവാസികളുടെയും ആശ്വാസമായ ഒരു കോമെടി സ്കിറ്റ് പരിപാടിയാണ് സ്റ്റാർ മാജിക്. വിവാദങ്ങൾ ഏറെയുണ്ടെങ്കിലും സ്റ്റാർ മാജിക് ആരാധകർ ഒന്നും മൈൻഡ് ചെയ്യാതെ കട്ട സപ്പോർട്ട് കൊടുക്കാറുണ്ട്. സ്റ്റാർ മാജിക് പരിപാടിയിലൂടെ ശ്രദ്ധ നേടിയ നിരവധി താരങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ സജീവമാണ്..

തങ്കച്ചൻ വിതുര പടിയിറങ്ങിയപ്പോൾ നിരാശരായിരുന്ന പ്രേക്ഷകർ വീണ്ടും ഉത്സാഹത്തോടെ പരുപാടി കാണാൻ തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ഒരു എപ്പിസോഡിൽ ഗുരു സോമസുന്ദരം ഷോയിൽ എത്തിയതും വലിയ ചർച്ചയായിരുന്നു. വൺ മില്യൺ വ്യൂസ് പോയ ഒരു എപ്പിസോഡ് കൂടിയായിരുന്നു അത്.

കൂട്ടത്തിൽ സിനിമയിലും ചാനല്‍ പരിപാടികളിലുമെല്ലാമായി സജീവമായ ബിനു അടിമാലിയ്ക്കും വലിയ ആരാധക പിന്തുണയുണ്ട്. പാട്ടും സ്‌കിറ്റുമൊക്കെയായി സ്റ്റാര്‍ മാജിക്കിൽ നിറഞ്ഞുനിൽക്കുന്ന താരത്തെ മലയാളികളികൾക്ക് ഏറെ പ്രിയങ്കരമാണ്..

അടുത്തിടെ ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സന മോളായിരുന്നു സ്റ്റാര്‍ മാജിക്കിലേക്ക് അതിഥിയായി എത്തിയത്. ലക്ഷ്മി നക്ഷത്രയുടെ വീഡിയോയിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയാണ് സനമോള്‍. സ്റ്റാര്‍ മാജിക് എന്ന പരിപാടി സനമോളുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ച് ലക്ഷ്മിയും സനയുടെ അമ്മയും പറഞ്ഞിരുന്നു. നിറഞ്ഞ സ്‌നേഹത്തോടെയായിരുന്നു താരങ്ങളെല്ലാം സനയേയും കുടുംബത്തേയും വേദിയിലേക്ക് ക്ഷണിച്ചത്. അതിനിടയിലായിരുന്നു ബിനു അടിമാലി മകളെക്കുറിച്ച് പറഞ്ഞ് വികാരഭരിതനായത്.

നിന്നെപ്പോലൊരു മോള്‍ എനിക്കുമുണ്ട്, ഭാര്യ വിളിക്കുന്നതിനേക്കാളും കൂടുതല്‍ എന്നെ വിളിച്ച് കാര്യങ്ങള്‍ തിരക്കുന്നത് അവളാണ്, ഇപ്പോഴും എന്റെ കൂടെയാണ് അവള്‍ കിടക്കുന്നത് എന്ന് പറഞ്ഞ് വികാരഭരിതനാവുകയായിരുന്നു ബിനു അടിമാലി. പൊതുവെ ചിരിച്ചും ചിരിപ്പിച്ചും കാണാറുള്ള ബിനു അടിമാലിയെ ഇങ്ങനെയൊരു അവസ്ഥയില്‍ കണ്ടപ്പോള്‍ സഹതാരങ്ങളുടേയും കണ്ണുനിറഞ്ഞിരുന്നു.

മകള്‍ക്ക് ആരുടേയും സഹതാപം വേണ്ടെന്നായിരുന്നു സനയുടെ അമ്മ പറഞ്ഞത്. എനിക്ക് ഇങ്ങനെയൊരു മോള്‍ ഉള്ളതിനാല്‍ ഞങ്ങളുടെ കൂടപ്പിറപ്പാണ് എന്ന് പറയാന്‍ നാണക്കേടുണ്ടെന്ന് കസിന്‍സ് വരെ എന്നോട് പറഞ്ഞിട്ടുണ്ട്. അന്ന് വല്ലാതെ വേദനിച്ചുവെങ്കിലും ഇന്ന് ആ മകളുടെ പേരില്‍ അറിയപ്പെടാന്‍ കഴിയുന്നതില്‍ അഭിമാനമാണ് തോന്നുന്നത് എന്നായിരുന്നു സനയുടെ അമ്മയുടെ പ്രതികരണം. സന ആഗ്രഹിച്ചത് പോലെ തന്നെ സ്റ്റാര്‍ മാജികില്‍ വരാനും എല്ലാവരേയും കാണാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

ചെറുപ്പം മുതലേ തന്നെ കലാരംഗത്ത് സജീവമായിരുന്നു ബിനു അടിമാലി. പ്രീഡിഗ്രിയോടെ പഠനം അവസാനിപ്പിച്ച് സുഹൃത്തുക്കള്‍ക്കൊപ്പമായി ചേര്‍ന്ന് മിമിക്രി ട്രൂപ്പ് ആരംഭിക്കുകയായിരുന്നു അദ്ദേഹം. സീസണല്ലാത്ത സമയത്ത് പെയിന്റിംഗ് ജോലിക്ക് പോവാറുണ്ടെന്നും മുന്‍പ് ബിനു അടിമാലി പറഞ്ഞിരുന്നു. രസികരാജയെന്ന പരിപാടിയിലാണ് കരിയറില്‍ വഴിത്തിരിവായി മാറിയത്. പിന്നീടാണ് കോമഡി സ്റ്റാര്‍സിലേക്ക് എത്തിയത്. അതിന് ശേഷമായാണ് സിനിമകളില്‍ നിന്നും അവസരം ലഭിച്ചത്.

about star magic

Safana Safu :