ഇതെല്ലാവർക്കും ഒരു താക്കീത് ആകട്ടെ ജസ്റ്റ് റീമമ്പർ ദാറ്റ്!സുരേഷ് ഗോപി കസറുന്നു

ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും തന്റെ നിലപാടിലൂടെ ജന്മനസ്സ് കീഴടക്കുകയാണ് സുരേഷ് ഗോപി . നടനായും രാഷ്ട്രീയ പ്രവർത്തകനായും എംപിയായും അദ്ദേഹം ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയാണ് . എംപി എന്ന നിലയില്‍ ഒരുപാട് പേർക്ക് നിരവധി സഹായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തുന്നുണ്ട്.

കോവിഡാണെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒട്ടും കുറവില്ല സ്ഥാനാർത്ഥികൾക്ക് വേണ്ടി സിനിമ താരങ്ങളും പ്രചാരണത്തിനായി ഇറങ്ങുകയാണ്.. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചരണത്തിനും സുരേഷ് ഗോപി മുന്‍പന്തിയിലുണ്ട്. കപടന്മാരുടെ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും ജനങ്ങളുടെ സമ്പത്തിനെ കൊള്ളയടിക്കുന്നതിനെതിരെ ഇടതു വലതു മുന്നണികള്‍ക്കുള്ള ശക്തമായ താക്കീതാവണമെന്ന് സുരേഷ് ഗോപി. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ബി ജെ പി വര്‍ക്കല മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സംഗമം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

അതെ സമയം തന്നെ മാവേലിക്കര, ചെട്ടികുളങ്ങര, ചെന്നിത്തല തൃപ്പെരുന്തുറ തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനാർഥികൾക്കായി വോട്ടഭ്യർഥിക്കാൻ സൂപ്പർസ്റ്റാർ പരിവേഷത്തോടെ തന്നെയായിരുന്നു സുരേഷ് ഗോപി ആലപ്പുഴ ജില്ലയിലെത്തിയത്. മാസ്ക്കും വച്ച് കണ്ണടയും അണിഞ്ഞ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചോദിക്കാൻ നേരിട്ടെത്തിയ താരത്തെ കണ്ടതോടെ പലർക്കും വിഷ്വസിക്കാൻ കഴിഞ്ഞില്ല

വെയിലിൽ നിൽക്കുന്ന സൂപ്പർതാരത്തെ കണ്ടപ്പോൾ തൊഴിലുറപ്പു തൊഴിലാളികൾക്ക് സങ്കടം– ‘വെയിലിൽ നിന്നു മാറി നിൽക്കു സാറെ’ എന്നായി അഭ്യർഥന. ‘ഈ വെയിൽ കൊള്ളുന്നതു നല്ലതാണ്, ശരീര വേദന മാറും. വെയിലിൽ വൈറ്റമിൻ ഡി ഉണ്ട്. നിങ്ങൾ വെയിലു കൊള്ളുന്നതു കൊണ്ടാണ് നല്ല ആരോഗ്യമുള്ളത്–’ സുരേഷ് ഗോപി ഉപദേശിച്ചു.

‘കണ്ണടയെടുക്ക് സാറെ, നന്നായൊന്നു കാണട്ടെ’ എന്നായി അടുത്ത ആവശ്യം. കണ്ണട ഊരി മാറ്റിയെങ്കിലും കോവിഡ് സുരക്ഷ കരുതി മാസ്ക് മാറ്റില്ലെന്നായി സുരേഷ് ഗോപി. അടുത്തു വന്നു കാണാനാനുള്ള അവരുടെ ആവശ്യം അംഗീകരിച്ചെങ്കിലും സുരേഷ് ഗോപിക്ക് ഒരു ഡിമാൻഡ്– ‘ഈ നിൽക്കുന്ന ഗോപൻ ചെന്നിത്തല എന്റെ സ്വന്തം ആളാണ്. എല്ലാവരോടും പറഞ്ഞ് ഗോപനെ വിജയിപ്പിക്കണം!’.

അതിനിടയിൽ തൊടാൻ ശ്രമിച്ചവരെ സ്നേഹപൂർവം വിലക്കിയെങ്കിലും ഒരാൾ എത്തിവലിഞ്ഞ് ഒന്നു തൊട്ടു. ‘ഈ തൊട്ടത് എല്ലാവർക്കുമായി വീതിച്ചു കൊടുത്തേക്കണം’– എന്നു നയത്തിൽ പറഞ്ഞ് സുരേഷ് ഗോപി വാഹനത്തിലേക്കു കയറി. അടുത്ത തൊഴിലുറപ്പു ജോലി നടന്ന കേന്ദ്രത്തിൽ കണ്ട നാടൻ ചീര തനിക്ക് എത്തിച്ചു നൽകണമെന്നും വില കണക്കു പറഞ്ഞു വാങ്ങണമെന്നും ആവശ്യപ്പെട്ടാണ് സുരേഷ് ഗോപി മടങ്ങിയത്.

Noora T Noora T :