“Welcome to Central Jail”, കാഴ്ചക്കാർക്ക് കഠിനതടവ് ; അന്നേ കീഴടങ്ങിയിരുന്നെങ്കിൽ ഏട്ടന് ഇന്ന് പുറത്തിറങ്ങാമായിരുന്നു; സിനിമാക്കഥ പോലെ ദിലീപ് കേസ്!

വെൽക്കം ട്ടു സെൻട്രൽ ജയിൽ, ഈ സിനിമ ഇറങ്ങിയപ്പോൾ ആൾറെഡി നിരവധി ട്രോളുകൾ ദിലീപിന് വന്നതാണ്. ഇന്നിപ്പോൾ ആ ട്രോളുകളും ദിലീപിനെ നോക്കി കൊഞ്ഞനം കുത്തുകയാണ്. സിനിമ ഇറങ്ങിയപ്പോഴും അത് സോഷ്യൽ മീഡിയ വഴി ഡൗൺലോഡ് ചെയ്തപ്പോഴും ഈ സിനിമയുടെ ആവശ്യമെന്തെന്ന് ആർക്കും അറിയില്ലായിരുന്നു. എന്നാൽ, ചില ഗോസ്സിപ്പിലൊക്കെ ദിലീപിന്റെ ജാതകദോഷം മാറാനാണ് ഈ സിനിമ എടുത്തത് എന്ന് പറയപ്പെടുന്നുണ്ട്.

വെൽക്കം ട്ടു സെൻട്രൽ ജയിൽ എന്ന സിനിമയിൽ , ഉണ്ണികുട്ടൻ എന്ന ദിലീപ് ഏട്ടൻ ജനിച്ചതും ഉണ്ണിക്കുട്ടന്റെ അച്ഛനും അമ്മയും മരിച്ചതും ജയിലിൽ ആയത് കൊണ്ട് ജയിൽ സ്വന്തം തറവാടുപോലെയാണ്. അതുകൊണ്ട് തന്നെ ഓരോ പുതിയ കേസ് ഏറ്റെടുത്ത് പുള്ളി എപ്പോഴും ജയിലിൽ പോകും. ഒരു കേസിൽ നിന്ന് ഊരി വരുമ്പോൾ തന്നെ പുള്ളി പോലീസ്കാരനെ അപായപ്പെടുത്താൻ നോക്കി വീണ്ടും ജയിലിൽ പോകും. ആദ്യം നായികയ്ക്ക് വേണ്ടി ജയിലിൽ കിടക്കുന്നു പിന്നെ പോലീസ്കാരനെ അപായപ്പെടുത്താൻ, ഇപ്പോഴുത്തെ ഗൂഢാലോചന കേസ്… അതാണോ ഈ ബെന്നി പി നായരമ്പലം ഉദ്ദേശിച്ചത്. ഈ ബെന്നി പി നായരമ്പലത്തിന് ജ്യോത്സ്യം വശമുണ്ടോ? ഈ സിനിമ ദിലീപേട്ടന്റെ മാസ്റ്റർ പീസ് സിനിമയാണ് . ഇതിപ്പോൾ റിയൽ ലൈഫിൽ വന്നപ്പോ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ തന്നെ ആണല്ലോ വീണ്ടും പോകേണ്ടത് ,

ഏതായാലും, മിമിക്രി കലാകാരന്മാർ മാത്രം താമസിക്കുന്ന സെൻട്രൽ ജയിലിൽ അങ്ങനെ അടിച്ച് പൊളിച്ചു ജീവിക്കുകയാണ് ദിലീപ് ഏട്ടൻ. പീഡന വീരന്മാരെ ജയിലിൽ ഇട്ട് തീറ്റി പോറ്റുന്ന നിയമത്തെ ശക്തിയുക്തം എതിർക്കുന്ന ഏട്ടൻ അവരുടെ ടാപ്പ് മുറിച്ച് കളഞ്ഞ് കൈ പുറകിൽ കെട്ടി തൂക്കി കൊല്ലണം എന്ന നൂതന ശിക്ഷാ രീതി കൊണ്ടുവരണം എന്ന് വിളിച്ചു പറയുന്നു.

ജയിലിൽ തനിക്ക് ഇരട്ട ജീവപര്യന്തം കിട്ടിയിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് വിഷമത്തോടെ നെടുവീർപ്പിടുന്നുമുണ്ട്. സിനിമയിൽ മുൻ കേന്ദ്ര മന്ത്രിയെയും ജയിൽ സൂപ്രണ്ടിനേയും ചന്നം പിന്നം കുത്തിക്കൊന്നിട്ടും വെറും ജീവപര്യന്തവുമായി ജയിലിൽ സുഖിച്ചു നടക്കുന്ന ദിലീപ്. എന്തോ ഒരു സാമ്യം… റിയൽ ലൈഫ് തഗ്. അതും പോരാത്തതിന് ഇഷ്ടപ്പെട്ട പെണ്ണിനെയും കെട്ടി ഏട്ടൻ ജയിലിൽ തന്നെ ശിഷ്ട ജീവിതം സ്വസ്ഥമായി കഴിയുന്നു . കഥ കൊള്ളാം…

ധാരാളം ജയിൽ ചിത്രങ്ങൾ കണ്ടിട്ടുണ്ടെങ്കിലും രണ്ടര മണിക്കൂർ കൊണ്ട് ഒരു ജീവപര്യന്തം കഠിന തടവ് അനുഭവിച്ച ഫീൽ കിട്ടിയ സിനിമ എന്നാണ് പ്രേക്ഷകർ അന്ന് ട്രോൾ ചെയ്തത്. സാധാരണ ഫീൽ ഗുഡ് സിനിമകൾ ആണ്.. അതേതായാലും വ്യത്യസ്ത അനുഭൂതിതന്നെ . ഇനി സിനിമ വിടാം.. ജീവിതത്തിൽ മെഗാ പരമ്പര പോലെയാണ് ഇപ്പോൾ ദിലീപ് കേസ് മുന്നേറുന്നത്. ഇവിടെയും കഠിനതടവ് ഈ വാർത്തകളെ കുറിച്ച് ചർച്ച ചെയ്യുന്നവർക്കും ദിലീപിനെതിരെ സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയുന്നവർക്കും ആകാതിരുന്നാൽ നന്ന്.

അപ്പോൾ ഈ സിനിമയിൽ ഒക്കെ പോലീസിനെയും കോടതിയെയും വിലയ്‌ക്കെടുക്കുന്ന ദിലീപേട്ടൻ റിയൽ ലൈഫിലും അതാണോ പ്ലാൻ ചെയ്തത്. കഴിഞ്ഞ ദിവസത്തെ ഈ കോടതി സംഭവങ്ങൾ മുൻനിർത്തി അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു കുറിപ്പ് നിങ്ങൾ കേൾക്കണം..

ദിലീപ് നിയമത്തിനു മുകളിൽ ആണോ??
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേസുകളിൽ ഒന്നിലെ പ്രതി പറയുകയാണ് പോലീസ് അന്വേഷിക്കുന്ന ഡിജിറ്റൽ തെളിവ് താൻ കൊടുക്കില്ല, അതിലെ തെളിവ് താൻ തന്നെ സ്വകാര്യ ലാബിൽ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു എന്ന്.

കേരളത്തിലെ പോലീസും കോടതിയുമൊക്കെ ഇയാളുടെ കാൽക്കീഴിലാണോ? CrPC 438 ലെ ഒരപേക്ഷ പരിഗണിക്കുന്ന കോടതിയുടെയോ പ്രതിയായ ദിലീപിന്റെയോ ഔദാര്യം വേണോ പൊലീസിന് ആ തെളിവ് ശേഖരിക്കാൻ? വേണ്ട. ജനാധിപത്യ മര്യാദ കൊണ്ടാണ് പോലീസ് അത് ചെയ്യാത്തത്.
ഒരു പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്ന സമയം നിർണ്ണായകമാണ്, എപ്പോഴെങ്കിലും കസ്റ്റഡിയിൽ കിട്ടിയാൽ പോരാ. കേസ് അന്വേഷണത്തോട് തെളിവ് കൊടുത്തു സഹകരിക്കാതെ ഇരിക്കാനുള്ള, പൂർണ്ണമായി മൗനം പാലിക്കാനുള്ള എല്ലാ അവകാശവും പ്രതിക്കുണ്ട്.

എന്നാൽ, പോലീസ് അന്വേഷിക്കുന്ന നിർണ്ണായക തെളിവ് താൻ manipulate ചെയ്യുന്നു എന്നു കോടതിയോടും പൊലീസിനോടും പറയാൻ ദിലീപിനെപ്പോലെ സ്വാധീനമുള്ള ഒരു പ്രതിക്ക് മാത്രമേ സാധിക്കൂ. CrPC 91 അനുസരിച്ചു നോട്ടീസ് കൊടുത്താൽ ഹാജരാക്കേണ്ട വസ്തുവല്ലേ മൊബൈൽ ഫോൺ? അത് ഇന്ന് കസ്റ്റഡിയിൽ കിട്ടുന്നതും നാളെ കിട്ടുന്നതും തമ്മിൽ വലിയ വലിയ വ്യത്യാസമില്ലേ? തെളിവ് നശിപ്പിക്കും മുൻപ് വേണ്ടേ കിട്ടാൻ?

ഇത്രയും പരിഗണന കോടതിയിൽ നിന്ന് മറ്റേത് പ്രതിക്ക് കിട്ടുന്നുണ്ട്? ദിലീപിന്റെ അറസ്റ്റ് വൈകിച്ചത് ഹൈക്കോടതി ഉത്തരവാണ്. അതിനു തികച്ചും ന്യായമുണ്ടായിരുന്നു. എന്നാൽ ആ സമയം കൊണ്ട് തെളിവ് നശിപ്പിക്കാൻ ദിലീപ് സ്വകാര്യ ലാബിനെ സമീപിച്ചു എന്ന ഒറ്റ കാരണത്തിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളാവുന്നതാണ്. Not to arrest order തെളിവ് നശിപ്പിക്കാനുള്ള മറയായി ഉപയോഗിക്കാൻ ബഹു ഹൈക്കോടതി നിന്ന് കൊടുക്കാൻ പാടില്ലാ. ഇതൊരു അഭിഭാഷകന്റെ അവശ്യമല്ല, നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുള്ള ഒരു പൗരന്റെ തുറന്ന ചിന്ത മാത്രമാണ്. എന്നെഴുതി അവസാനിക്കുന്നു ഹരീഷ് വാസുദേവന്റെ കുറിപ്പ്.

about dileep

Safana Safu :