അമ്പമ്പോ… ഒരേയൊരു ത്രില്ലിംഗ് പരമ്പര; ഈ ആഴ്ച സ്വപ്നങ്ങൾക്ക് ക്ലൈമാക്സ് ആകുന്നു; മാളു മരിക്കുന്നതും ശ്രേയയുടെ വിവാഹവും ഒരേ ദിവസം; തൂവൽസ്പർശം അവിശ്വസനീയ മുഹൂർത്തങ്ങളിലേക്ക് !

ത്രില്ലിംഗ് പ്രൊമോ … വെയ്റ്റിംഗ് ഫോർ അപ്കമിങ് എപ്പിസോഡ്… തില്ലിങ്ങിൽ നിന്നും സസ്പെന്സിലൂടെ വീണ്ടും ത്രില്ലിങിലേക്ക് … ഇങ്ങനെ ഒക്കെ പറയാൻ ഇപ്പോൾ ഏഷ്യാനെറ്റൽ ഒരു സീരിയൽ മാത്രമേ ഉള്ളു. റേറ്റിങ്ങിൽ ഒൻപതാം സ്ഥാനത്തുള്ള സീരിയൽ തൂവൽസ്പർശം. എന്തൊരു വിരോധാഭാസമാണ് അല്ലെ…

കാലാമൂല്യവും ആർഷ ഭാരത സംസ്കാരവും ഒന്നിച്ചു ചേർത്ത് ഒരു സീരിയൽ അങ്ങോട്ട് എഴുതേണം., ആഹ് ഇതിൽ പറഞ്ഞ കലാ മൂല്യം തീരുമാനിക്കേണ്ടത് ആരെന്ന കാര്യം ഇനിയും തീരുമാനമായിട്ടില്ല. ഏതായാലും നമുക്ക് തൂവൽസ്പർശത്തിലെ ട്വിസ്റ്റിങ് സ്റ്റോറിയിലേക്ക് വരാം.

വിസ്മയയുടെ സ്വപ്നവും അതിലൂടെ കണ്ടെത്തുന്ന സൂചനകളുമാണ് ഇപ്പോൾ തൂവൽസ്പർശത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. പലപ്പോഴായി വിസ്മയ കാണുന്ന സ്വപ്നത്തിൽ മാളു മരിക്കുന്നതും , അതിനെ കണക്ട് ചെയ്തുകൊണ്ടുള്ള സൂചനകളും… ഒരു ത്രില്ലിംഗ് ഗെയിം പോലെ പ്രേക്ഷകരെയും ഇതിലേക്ക് ഉൾപ്പെടുത്താൻ തൂവൽസ്പർശത്തിനു സാധിക്കുന്നുണ്ട്.

പ്രായ ഭേതമന്യേ എല്ലാവര്ക്കും പസിൽ ഗെയിംസ് കളിയ്ക്കാൻ ഇഷ്ടമാണല്ലോ.. ഈ ചേരും പടി ചേർക്കൽ പോലെയൊക്കെയുള്ള കളികൾ… ഇവിടെയും ഏകദേശം അതുപോലെയുള്ള ഒരു രസകരമായ കളികളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞിരുന്നു , ഡോറയുടെ പ്രയാണം പോലെ… ഓരോ സൂചനകൾ എടുത്തുവച്ചു അടുത്ത സൂചനകൾ തേടി മാളുവിന്റെ കൊലപാതക കഥയ്ക്കരികിൽ എത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം .

അങ്ങനെ മാളു കൊല്ലപ്പെടും എന്ന് പറയുന്ന ആ ദിവസം എടുത്തിരിക്കുകയാണ്. മാളു മരിച്ചുകിടക്കുന്നതായി കാണുന്ന സ്വപ്നത്തിൽ മാളു ധരിച്ചിരിക്കുന്ന വെള്ള അനാർക്കലി . ആ വേഷം അടുത്ത ആഴ്ചയാണ് മാളു ഇടുക. അപ്പോൾ ഈ സ്വപ്നങ്ങളുടെ ട്രാക്ക് ക്ലൈമാക്സിലേക്ക് എത്താൻ ഇനി അധികം ദിവസമില്ല. ഇനി ഇത് ഫോളോ ചെയ്ത് മുന്നോട്ട് പോയാൽ ശ്രേയയ്ക്ക് ഒരു പക്ഷെ ആ മരണം തടയാൻ സാധിച്ചെന്നു വരും.

ഇതിനിടയിൽ ഒരു ലോജിക്കില്ലാത്ത ചളി അടിക്കാൻ നിങ്ങൾ എന്നെ അനുവദിക്കണം.. അല്ല…. ഈ മാളുവിനോട് ഈ സ്വപനത്തിന്റെ കാര്യം പറഞ്ഞിട്ട് , ആ വെള്ള ഡ്രെസ് ഇടരുത് എന്ന് പറഞ്ഞാൽ പോരെ.. അപ്പോൾ ആ സ്വപ്നം നടക്കാതിരിക്കുമല്ലോ? പറ്റില്ല.. പറ്റില്ലല്ലേ… ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചയാ… മാളുവിനെ കൊള്ളാതിരിക്കാൻ പറ്റുവോ..

അപ്പോൾ ഏതായാലും അടുത്ത ഇന്റെരെസ്റ്റിംഗ് കഥ അറിയാൻ നിങ്ങൾ ഒരു ദിവസം കൂടി കാത്തിരിക്കേണ്ടി വരും . പിന്നെ തൂവസ്പർശം കമന്റ് ബോക്സ് പരിശോധിച്ചാൽ കൂടുതൽ കമെന്റും തുമ്പിയെ രക്ഷിക്കുന്ന ശ്രേയയെ കാണാൻ കാത്തിരിക്കുന്നു എന്നാണ്. അതായത് തുമ്പി മരിക്കില്ല എന്ന പ്രതീക്ഷ ഓരോ പ്രേക്ഷകരിലും ഉണ്ട്… ആ പ്രതീക്ഷ സത്യമാകട്ടെ.

about thoovalsparsahm

Safana Safu :