പ്രണവ് മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ദര്‍ശനാ രാജേന്ദ്രന്, കല്യാണി പ്രിയദര്ശന്, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തിയ സിനിമയാണ് ഹൃദയം. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ സിനിമ കൂടിയാണ്
‘ഹൃദയം’ കാണാൻ പ്രിയദർശൻ എത്തിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ വിനീത് ശ്രീനിവാസൻ.
”ഒരു മില്യൺ ഡോളർ ചിത്രം. ഇന്ന് ‘ഹൃദയം’ കാണാൻ അദ്ദേഹം വന്നപ്പോൾ ക്ലിക്ക് ചെയ്തത്, ഈ രാത്രി ഞാനൊരിക്കലും മറക്കില്ല,” എന്ന ക്യാപ്ഷനോടെയാണ് വിനീത് ചിത്രം പങ്കുവച്ചത്. ഈ ജീവിതം തന്നതിനും ഈ മനോഹര പ്രൊഫഷനിൽ താനും എത്തിച്ചേർന്നതിൽ ദൈവത്തിന് നന്ദിയെന്നും വിനീത് കുറിച്ചിട്ടുണ്ട്. വിനീതിന്റെ ഭാര്യ ദിവ്യയാണ് ഫൊട്ടോ പകർത്തിയത്.
സിനിമയിൽ പ്രിയദർശന്റെ മകൾ കല്യാണിയും പ്രധാന വേഷം ചെയ്തിരുന്നു. പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന അരുൺ നീലകണ്ഠൻ എന്ന കഥാപാത്രത്തിന്റെ കലാലയ ജീവിതം മുതൽ അയാൾ അച്ഛനാവുന്നത് വരെയുള്ള കഥയാണ് വിനീത് വളരെ ലീനിയറായി ‘ഹൃദയ’ത്തിൽ പറയുന്നത്.
ഹിഷാം അബ്ദുൽ വഹാബ് എന്ന യുവ സംഗീത സംവിധായകന്റെ ഒരു പിടി ഗാനങ്ങളും ചിത്രത്തിനു മുതൽക്കൂട്ടാണ്. സന്ദര്‍ഭത്തിനനുസരിച്ചുള്ള സംഗീതം ചിത്രത്തിന്റെ ആസ്വാദന നിലവാരം കൂട്ടുന്നുണ്ട്.