കല്യാണി ഇനിയും സംസാരിച്ചിട്ടില്ല, അന്ന് സംസാരിച്ചതൊക്കെ എല്ലാവരും മറന്ന മട്ടാണ് ; കിയാണി വിവാഹവും നടക്കുന്നില്ല; കിയാണി സീൻ എങ്കിലും കാണിക്കൂ; മൗനരാഗം പ്രേക്ഷകർ പറയുന്നു!

കുടുംബപ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച മൗനരാഗം ഇപ്പോൾ ഒരുപാട് കഥാപാത്രങ്ങളിലൂടെയും കഥകളിലൂടെയുമാണ് കടന്നു പോകുന്നത്. പക്ഷെ പ്രധാനകഥാപാത്രണങ്ങളായ കല്യാണിയും കിരണും തമ്മിലുള്ള കഥയ്ക്ക് മാത്രം ഇപ്പോൾ മൗനരാഗത്തിൽ സ്പേസ് ഇല്ല. ഒട്ടുമിക്ക സീരിയയിലിന്റെയും അവസ്ഥ ഇതുതന്നെയാണ്. നായകനും നായികയും സൈഡ് ക്യാരക്ടർ ആയിട്ട് വില്ലത്തരങ്ങൾ കാണിക്കുന്നവർ സൂപ്പർ സ്റ്റാർസ് ആകും.. അതൊരു പതിവ് കാഴ്ചയാണ്..

പക്ഷെ ഇവിടെ അതിൽ വ്യത്യസമുണ്ട്. ഇപ്പോൾ പ്രകാശൻ വിക്രം മൂങ്ങ കൂട്ടർക്കും രാഹുൽ ശാരി സരയു കൂട്ടർക്കും, എല്ലാം ഒരുപോലെ പണികിട്ടിക്കൊണ്ടിരിക്കുകയാണ് . പണി കൊടുക്കുന്നത് സി എസ്സും. മറ്റൊരു രസകരമായ കാര്യം , ഇന്നത്തെ എപ്പിസോഡിൽ ദീപയുടെ കാമുകനെ തേടി പ്രകാശൻ പോകുന്നതാണ്. പ്രകാശനു പിന്നെ ഇപ്പോൾ വേറെ പണിയൊന്നുമില്ലല്ലോ… ഉള്ള പണി കളഞ്ഞിട്ട് സി എസ് കൊടുക്കുന്ന കാശിനു പുത്രി സ്നേഹം കാണിച്ചു നടക്കുകയാണ് പ്രകാശൻ.

പക്ഷെ ദീപയ്ക്ക് എന്തോ രഹസ്യബന്ധമുണ്ടെന്ന് മുത്തശ്ശി പറയുമ്പോൾ അത് പേടിയോടെയാണ് പ്രകാശൻ കേൾക്കുന്നത് . കാരണം ദീപ ഇല്ലങ്കിൽ പ്രകാശൻ പിന്നെ വെറും കറിവേപ്പില ആണെന്ന് പ്രകാശനും മുത്തശ്ശിയ്ക്കും എല്ലാം അറിയാം..

പിന്നെ ഇന്ന് പത്തുകോടി വാങ്ങാൻ കുളിച്ചു റെഡി ആയി പോകാനൊരുങ്ങുന്ന രാഹുലിനും എട്ടിന്റെ പണിയാണ് കിട്ടുന്നത്. ഏഴ് ലക്ഷം എനിക്ക് എന്നും പറഞ്ഞ് സരയുവും ബഹളമായിരുന്നു. ആ പത്തുകോടി ആരോ അടിച്ചു മാറ്റിയെന്നാണ് പ്രൊമോയിൽ പറയുന്നത്. ഹോട്സ്റ്ററിൽ കഥ കണ്ടവർക്ക് കാര്യം കിട്ടിക്കാണും… ഏതായാലും പത്തുകോടി അനുഭവിക്കാൻ ഉള്ള യോഗം രാഹുലിനും കൂട്ടർക്കും ഇല്ല.

പിന്നെ കഴിഞ്ഞ എപ്പിസോഡിൽ ദീപ അടിപൊളിയായിട്ട് ഡയലോഗ് അടിച്ചു. ഇതുപോലെ ദീപ ഇനിയും ബോൾഡ് ആയിട്ട് സംസാരിച്ചാൽ പ്രകാശൻ പട്ടിണി ആകും. പക്ഷെ ദീപയുടെ ഇല്ലാത്ത കാമുകനെ തേടി പ്രകാശൻ ശരിക്കും പോകുമോ എന്ന് നമ്മൾ ഭയക്കണം.. അത് വേറെയൊന്നും കൊണ്ടല്ല, മൗനരാഗം സീരിയൽ പോലെ അതിമനോഹമായി വലിച്ചുനീട്ടുന്ന സീരിയൽ വേറെ കാണില്ല. ഇനി ഈ ഒരു ത്രെഡ് എത്രനാൾ വലിച്ചു നീട്ടുമെന്നുള്ളത് കണ്ടറിയാം.

അന്നൊരിക്കൽ കല്യാണി സംസാരിക്കാൻ തുടങ്ങി എന്നത് ഇന്നെല്ലാവരും മറന്ന മട്ടാണ്. ഇനി കല്യാണി സംസാരിച്ചിട്ട് ഇവരുടെ വിവാഹം നടക്കും എന്നത് തോന്നുന്നില്ല. പക്ഷെ ഇവരുടെ വിവാഹം നടത്തുന്നതുകൊണ്ട് വേറെ പ്രശ്നം ഇല്ലല്ലോ.. അച്ഛൻ ഇവരുടെ വിവാഹം നടത്തുന്ന സീൻ ഉടൻ കാണാമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ എപ്പിസോഡിൽ രാഹുലും ശാരിയും സരയുവും സംസാരിക്കുന്നത് കിരൺ ഒളിഞ്ഞു നിന്ന് കേൾക്കുന്നുണ്ട്. അത് ആ രൂപയൊന്ന് കേട്ടിരുന്നെങ്കിൽ ഇപ്പോൾ രൂപയ്ക്ക് തന്റെ ഭർത്താവിനെ തിരിച്ചുകിട്ടുമായിരുന്നു. അങ്ങനെ എങ്കിൽ ആ വൈകല്യങ്ങളെ വെറുക്കുന്ന കഥ അറിയാമായിരുന്നു . അങ്ങനെ ആയാൽ കല്യാണി കിരൺ വിവാഹവും നടന്നേനെ.. ഇത്രയും അയാൾ പിന്നെ മൗനരാഗം തീരുമല്ലോ.. ആ അപ്പോൾ പിന്നെ ഇപ്പോഴൊന്നും ഇതൊന്നും നടക്കാൻ പോകുന്നില്ല.

about mounaragam

Safana Safu :