സാരിയും സിന്ദൂരവും വിട്ട് ഹോളിവുഡ് ലുക്കിലേക്ക് സാന്ത്വനത്തിലെ അഞ്ജലി ;സീരിയലിൽ മാത്രം ഒതുങ്ങേണ്ട താരമല്ല, പുത്തൻ അവസരങ്ങൾ ഉണ്ടാകുന്നതിൽ സന്തോഷിച്ച് ആരാധകർ!

മലയാളികൾ ഹൃദയത്തിലേറ്റിയ പരമ്പരയാണ് സാന്ത്വനം. മനോഹരമായ കുടുംബകഥ പുതുമയോടെ പറയുന്ന പരമ്പര റേറ്റിങിലും മുന്നിലാണ്. സാന്ത്വനം വീട്ടിലെ സഹോദന്മാരും അവരുടെ ഭാര്യമാരും അവരുടെ കുടുംബവുമെല്ലാമാണ് പരമ്പരയെ മനോഹരമാക്കുന്നത്. ശിവാഞ്ജലി എന്ന ജോഡിയാണ് പരമ്പരയെ വ്യത്യസ്തമാക്കുന്നത്. ഇരുവരുടേയും കോമ്പിനേഷൻ സീനുകളെല്ലാം തന്നെ സോഷ്യൽ മീഡിയയിലും വൈറലാണ്. അഞ്ജലിയുടെ അമ്മയുടെ അസുഖവും കടക്കാരുടെ വരവും ശിവൻ പൊലീസ് കസ്റ്റഡിയിലാകുന്നതുമെല്ലാമാണ് പരമ്പര ഇപ്പോൾ പറയുന്നത്.

പരമ്പരയിൽ അഞ്ജുവിനെ ഇഷ്ടപെടുന്നതുപോലെ തന്നെയാണ് ഗോപിക അനിലിനെയും പ്രേക്ഷകർ ഇഷ്ടപ്പെടുന്നത്. മോഹൻലാൽ സിനിമ ബാലേട്ടനിൽ മോഹൻലാലിന്റെ മകളായിരുന്ന കൊച്ചു സുന്ദരി ഇന്ന് വളർന്ന് ഏഷ്യാനെറ്റിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരമ്പരയിലെ നായികയായി മാറിയിരിക്കുന്നു എന്ന് വേണം പറയാൻ. ഇപ്പോൾ ബാലേട്ടനിലെ മോഹൻലാലിന്റെ മകളായി അഭിനയിച്ച കുട്ടിയല്ലേ എന്ന ചോദ്യത്തിന് പകരം സാന്ത്വനം സീരിയലിലെ അഞ്ജലിയല്ലെ എന്നാണ് ആരാധകർ ഗോപികയോട് ചോദിക്കുന്നത്.

സാന്ത്വനത്തിലെ ഗോപികയുടെ കഥാപാത്രമായ അഞ്ജലി വലിയ ഹിറ്റാണ്. ഒറ്റ സീരിയലിലൂടെ നിരവധി ആരാധകരെയാണ് ഗോപിക സ്വന്തമാക്കിയത്. നടൻ സജിന്റെ നായികയാണ് സാന്ത്വനത്തിൽ ഗോപികയുടെ അഞ്ജലി. ഇരുവരും ഭാര്യാ ഭർത്താക്കന്മാരായാണ് അഭിനയിക്കുന്നത്. ശിവാഞ്ജലി എന്നാണ് ആരാധകർ ഇവരുടെ കോമ്പോയെ ഓമനിച്ച് വിളിക്കുന്നത്.

ഇപ്പോൾ ഗോപികയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. സാന്ത്വനം സീരിയലിൽ ഗോപിക എപ്പോഴും സാരിയിൽ നാടൻ പെൺകുട്ടിയായിട്ടാണ് പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ മോഡേൺ ലുക്കിൽ ബോളിവുഡ് നായികമാരെ അനുസ്മരിപ്പിക്കും വിധമാണ് ഗോപിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ സ്റ്റൈലിഷ് ലുക്ക് നിമിഷ നേരം കൊണ്ട് വൈറലായി.

ഗോപിക സാരിയിലും മോഡേൺ ലുക്കിലും ഒരുപോലെ സുന്ദരിയാണ് എന്നാണ് ആരാധകരിൽ ഏറെയും കമന്റ് ചെയ്തത്. ഫോട്ടോഷൂട്ട് മാത്രമാണോ അതിനപ്പുറം മറ്റെന്തെങ്കിലും പ്രോജക്റ്റ് വരുന്നുണ്ടോ എന്നും ആരാധകർക്കിടയിൽ ചോദ്യങ്ങളുണ്ട്. സിനിമയിൽ ഒക്കെ കാണും പോലെ ത്രില്ലിംഗ് ലുക്ക് ആയിട്ടുണ്ട്. ഇടയ്ക്ക് ഇത്തരം ഫോട്ടോഷൂട്ടുകൾ നല്ലതാണ്. നാടൻ കഥാപാത്രങ്ങൾ മാത്രമല്ല ഏതുവേഷത്തിലും അഭിനയിനോക്കാൻ ഗോപികയ്ക്ക് സാധിക്കും എന്ന് ഇതിലൂടെ മനസിലാക്കാം… ഇനി സിനിമയിലേക്ക് അവസരം കിട്ടിയിട്ടുണ്ടോ ? അങ്ങനെ എങ്കിൽ സാന്ത്വനത്തിൽ നിന്നും പോകുമോ ? എന്നുള്ള ആശങ്കകൾ പ്രേക്ഷകർക്കിടയിൽ ഉണ്ട്.

എന്നാൽ അത്തരം ഒരു വിവരവും ഇതുവരെയുണ്ടായിട്ടില്ല, സാന്ത്വനത്തിൽ ഇപ്പോൾ തിളങ്ങിനിൽക്കുന്ന താരമാണ് ഗോപിക . അതിനാൽ തന്നെ അത്തരം ഗോസിപ്പുകൾക്ക് പ്രസക്തിയില്ല. സീരിയലിൽ മാത്രമൊതുങ്ങാതെ പുതിയ പുതിയ കാര്യങ്ങൾ ചേച്ചിയെ തേടിയെത്തുന്നത് കാണുമ്പോൾ മനസ്സിന് ഒരുപാട് സന്തോഷം..എന്നുള്ള ആശംസകളും പ്രേക്ഷകർ പറയുന്നുണ്ട്…ആശംസകൾ പോലെ തന്നെ സീരിയലിൽ ഒതുങ്ങാതെ മികച്ച അവസരങ്ങൾ ഗോപികയെ തേടിയെത്തട്ടെ..

about gopika anil

Safana Safu :