വീണ്ടും വിസ്മയയുടെ ആ ദുഃസ്വപ്നം; മാളുവിന് പിന്നാലെതന്നെ മരണം ;കൊച്ചു ഡോക്ടർ പടിയിറങ്ങുമോ?; തൂവൽസ്പർശം നൊമ്പരപ്പെടുത്തുന്ന മുഹൂർത്തങ്ങളിലൂടെ !

മലയാളി കുടുംബ പ്രേക്ഷകർക്ക് പുത്തൻ ത്രില്ലിംഗ് അനുഭവം സമ്മാനിച്ചു മുന്നേറുന്ന പരമ്പരയാണ് തൂവൽസ്പർശം. ഇന്നിപ്പോൾ തൂവൽപ്സർഷം പ്രേക്ഷകർക്ക് ഒരു സന്തോഷം കൂടിയുണ്ട്. ലേഡി റോബിൻ ഹുഡ് പരമ്പര 150 എപ്പിസോഡുകൾ വളരേ വിജയകരമായി പിന്നിട്ടിരിക്കുകയാണ്. ഒട്ടും തന്നെ വലിച്ചുനീട്ടാതെ വളരെ പെട്ടന്ന് കഥപറഞ്ഞു പോയി… അതിൽ തന്നെ ഓരോ എപ്പിസോഡും ത്രില്ലിംഗ് ആയിരുന്നു. ഒട്ടും ബോർ അടിപ്പിക്കാത്ത ഒരു പരമ്പര.

എന്നാൽ ഇന്നത്തെ എപ്പിസോഡ് വന്നു കഴിഞ്ഞപ്പോൾ വളരെ വേദനയായിരിക്കണം സ്ഥിരം പ്രേക്ഷകർക്ക് ഉണ്ടാകാൻ ഇടയായിരിക്കുക. അതിൽ ഒന്ന് മാളു മരിക്കുമോ? എന്നതാണ് . വിസ്മയയുടെ സ്വപ്നങ്ങളെല്ലാം ഫലിക്കുന്നതായിട്ടാണ് കാണിക്കാറുള്ളത്. അതിനാൽ തന്നെ മാളു മരിക്കുമോ എന്നുള്ളത് വലിയ ഒരു ചോദ്യമാവുകയാണ്.

ഇന്ന് വിസ്മയയും ശ്രേയയും കൂടി സ്വപ്നത്തെ കുറിച്ച് പറയുന്നുണ്ട്. അതിൽ വൈറ്റ് അനാർക്കലി ആണ് മാളു ഇട്ടിരിക്കുന്നത് എന്നാണ് കണ്ടിട്ടുള്ളത്. അതുവച്ച് അതൊരു പാർട്ടി നടക്കുന്നതിനിടയിൽ ആണെന്ന് പറയുന്നുണ്ട്. അങ്ങനെ അവരുടെ സംസാരത്തിനിടയിൽ തന്നെ മറ്റൊരു സംഭവം ഉണ്ടാകുന്നുണ്ട്… സന്യാസി മുത്തശ്ശൻ മാളുവിന്റെ ജാതകം നോക്കി… ഈ ജാതകം നോക്കൽ കൂടിയാകുമ്പോൾ മാളുവിന്റെ കാര്യം കുഴപ്പത്തിലാകും.

അതിനെ കുറിച്ചു ശ്രേയയോട് സന്യാസി മുത്തശ്ശൻ പറയുമ്പോൾ ഒരു പരിഹാരം കൂടി പറയുന്നുണ്ട്. പക്ഷെ ആ പരിഹാരം പരിഹാരമല്ല…. അതായത്, മാളുവിന്റെ ജാതക ദോഷം മാറാനായിട്ട് നല്ലൊരു ജാതകമുള്ളയാളുമായി കൂട്ടിക്കെട്ടുക എന്ന്… അങ്ങനെ വരുമ്പോൾ കൊച്ചു ഡോക്ടറുടെ കാര്യം അവിടെ സംസാരം ആയി… കൊച്ചു ഡോക്ടർ അനാഥൻ ആണല്ലോ… അപ്പോൾ ആ ബന്ധത്തെ പിന്തുണച്ചാൽ അത് മാളുവിന്റെ ജീവന് ആപത്താണ് എന്നൊക്കെ ഈ സന്യാസി മുത്തശ്ശൻ പറഞ്ഞു…

ഈ ട്രാക്ക് ഒക്കെ കഥയിൽ സ്വാഭാവികമാണ്. പക്ഷെ ഇങ്ങനെ എല്ലാം കൊണ്ടുപോയി ചൊവ്വയുടെയും വ്യാഴത്തിന്റെയും പെടലിക്ക് വെക്കുന്ന പഴഞ്ചൻ ഏർപ്പാടൊക്കെ മാറ്റിപ്പിടിച്ച് കണികമായിരുന്നു.

ഇനി ഇത് വന്നു ശ്രേയ വലിയ സംഭവം പോലെ മാളുവിനോട് പറയുന്നുണ്ട്. ഇത്രയും പഠിത്തം ഒക്കെ ഉള്ള ശ്രേയ ഇത് വിശ്വസിച്ചല്ലോ എന്നോർത്തിട്ട് ഖേദം തോന്നുന്നു. പക്ഷെ നമ്മുടെ മാളു ഇതിനെ ഒക്കെ വെറും നിസാരമായിട്ടേ കാണുന്നുള്ളൂ…

പിന്നെ വിസ്മയയ്ക്ക് വീണ്ടും പനി പിടിച്ചിട്ടുണ്ട്.. പനി വന്നാൽ സ്വപ്നം കാണും എന്നാണ്… അപ്പോൾ വിസ്മയയ്ക്ക് അടുത്ത സ്വപ്നം കാണാൻ സമയമായി. എനിക്കും ഈ പരുപാടി ഇഷ്ടപ്പെട്ട്, പനി വന്നു സ്വപ്നം കാണൽ…അതുപോലെയൊക്കെ കഴിവുണ്ടേൽ പൊളിക്കും… വിജയിയുടെ ഒരു സിനിമയിൽ ഉണ്ടായിരുന്നല്ലോ ഇതുപോലെ സ്വപ്നം കാണുന്നത്. അതുപോലൊരു കഴിവാണ് നമ്മുടെ വിസ്മയയ്ക്കും.

അങ്ങനെ വിച്ചു ഇന്നും സ്വപ്നം കണ്ടു… അതൊരു ദുസ്വപ്നം ആണെന്ന് മാത്രം ഇന്ന് മനസിലായി… ഇനി അതെന്തെന്ന് വരും എപ്പിസോഡിൽ കാണാം… ഇനി ഏതായാലും മാളുവിനെ കൊച്ചു ഡോക്ടറിൽ നിന്നും അകറ്റാൻ ഒരു സ്വപ്നത്തിനും ജാതകത്തിനും സാധിക്കില്ല…

about thoovalsparsham

Safana Safu :