മലയാളികൾ ആവർത്തിച്ച് ചോദിച്ച ആ ചോദ്യം! ഒടുവിൽ മഞ്ജുവിന് തുറന്ന് പറയേണ്ടി വന്നു.. എല്ലാത്തിന്റേയും അടിസ്ഥാനം അതാണ്! വാക്കുകൾ വൈറൽ

തലമുറ വ്യത്യാസമില്ലാതെ മലയാളികൾ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു വാര്യർ. ഏറെ കൗതുകത്തോടെ മാത്രമേ മഞ്ജുവിനെ പ്രേക്ഷകർക്ക് നോക്കിക്കാണാൻ സാധിക്കുകയുള്ളു. രണ്ടാം വരവിലും മികച്ച പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. മടങ്ങി വരവ് പ്രേക്ഷകർ ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു നടിയുടെ എൻട്രി. ആദ്യം കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടത്. അടിമുടി മാറ്റത്തോടെയായിരുന്നു തിരികെ എത്തിയത്. രണ്ടാം വരവിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് നടിയുടെ മേക്കോവറായിരുന്നു.

സ്ത്രീകൾക്ക് പ്രചോദനവുമാണ് മഞ്ജു എന്നാണ് ആരാധകർ പറയുന്നത്. അത് സോഷ്യൽ മീഡിയയിൽ കൂടിയും അല്ലാതേയുമൊക്കെ വെളിപ്പെടുത്താറുണ്ട്. രണ്ടാം വരവിൽ മഞ്ജു ഏറ്റവും കേട്ട ചോദ്യം സൗന്ദര്യത്തെ കുറിച്ചായിരുന്നു. നടിയുടെ ചെറുപ്പത്തിന്റെ രഹസ്യം എന്താണെന്നായിരുന്നു പ്രേക്ഷകർ തിരക്കിയത്. ഇപ്പോഴിത സേഷ്യൽ മീഡിയയിൽ വൈറലാവുന്നത് മഞ്ജു വാര്യരുടെ ഒരു അഭിമുഖമാണ് ചെറുപ്പത്തെ കുറിച്ചാണ് നടി പറയുന്നത്. സന്തോഷമാണ് എല്ലാത്തിന്റേയും അടിസ്ഥാനമെന്നാണ് മഞ്ജുവിന്റെ കണ്ടെത്തൽ

ചെറുപ്പമായി ഇരിക്കുന്നു എന്ന് കേൾക്കുന്നത് ഒരു നേട്ടമായിട്ടല്ല താൻ കാണുന്നതെന്നാണ് മഞ്ജു പറയുന്നത്. സന്തോഷമാണ് സൗന്ദര്യം വർധിക്കുന്നതെന്നാണ് നടി പറയുന്നത്.

മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ…

” ചെറുപ്പമായി ഇരിക്കുന്നു എന്ന് കേൾക്കുന്നത് ഒരു നേട്ടമായിട്ടല്ല താൻ കാണുന്നത്. പ്രായമാവുന്നത് സ്വഭാവികമാണ്. പ്രായമാകും ആരായാലും. താൻ വിശ്വസിക്കുന്ന കാര്യം പ്രായമാവുക അല്ലെങ്കിൽ ചെറുപ്പമായിരിക്കുക ഇതൊന്നും അല്ല. സന്തോഷത്തോടെ ഇരിക്കുക എന്ന‌താണ്. സന്തോഷമാണ് നമ്മളെ ചെറുപ്പമാക്കുന്നത്; നടി പറയുന്നു. മഞ്ജുവിന്റെ പഴയ അഭിമുഖത്തിലെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

മറ്റൊരു അഭിമുഖത്തിൽ നമ്മൾ ചെയ്യുന്ന പ്രവൃത്തികൾ സൗന്ദര്യം വർധിപ്പിക്കുമെന്ന് മഞ്ജു പറഞ്ഞിരുന്നു. മറ്റുള്ളവരുടെ ദുഃഖം കേട്ട് അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ നമ്മുടെ സൗന്ദര്യം കൂടുമെന്നാണ് മഞ്ജു പറയുന്നത്. ”” നമ്മൾ ചെയ്യുന്ന പ്രവർത്തികൾ ആണ് നമുക്ക് സൗന്ദര്യം ഉണ്ടാക്കുന്നത്. സമൂഹത്തിൽ ഉള്ള മറ്റൊരാളുടെ അതായത് നമ്മുടെ സഹജീവികളുടെ വേദന കേൾക്കാൻ കാതോർക്കുകയും, അവരുടെ വേദന കേൾക്കാൻ ഒരു മനസ്സ് ഉണ്ടാവുകയും ചെയ്യുക. അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഉള്ള ഒരു മനസ്സ് രൂപപെടുത്തുക. അപ്പോഴാകാം നമുക്ക് സൗന്ദര്യം ഉണ്ടാവുക… മഞ്ജു പറഞ്ഞു.

Noora T Noora T :