ബാലചന്ദ്ര കുമാര്‍ മണിച്ചിത്രത്താഴിട്ട് പൂട്ടി… ബാഴത്തണ്ട് വെട്ടിയിട്ട പോലെയാണ് എല്ലാവരുടെയും കിടപ്പ്! ഗൂഢാലോചന നടത്തിയവര്‍ പരസ്പരം ക്ലാസ് കൊടുക്കുകയായിരിക്കാം.. കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് വെളിപ്പെടുത്തിയ മഞ്ജുവാര്യര്‍ക്ക് കൂറുമാറിയവരോട് അല്‍പം കഞ്ഞി എടുക്കട്ടേയെന്ന് ചോദിക്കാം…..ആലപ്പി അഷ്‌റഫ്

നടിയെ ആക്രമിച്ച കേസും അതിനെ തുടർന്ന് നടന്ന സംഭവ വികാസങ്ങളുമാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്. നടൻ ദിലീപിനും കുടുംബത്തിനുമെതിരെ കടുത്ത ആരോപണങ്ങളാണ് സംവിധായകൻ ബാലചന്ദ്ര കുമാർ ആരോപിച്ചത്. കേസിന്റെ വിചാരണ അവസാനിക്കാൻ ഇരിക്കെ നിരവധി വെളിപ്പെടുത്തൽ നടത്തിക്കൊണ്ടാണ് ബാലചന്ദ്രകുമാറിന്റെ മാസ് എൻട്രി. വെറും ആരോപണങ്ങൾ മാത്രമല്ല എല്ലാം തെളിയിക്കാൻ ആവശ്യമായ ഓഡിയോ തെളിവുകളും ബാലചന്ദ്ര കുമാർ പുറത്ത് വിട്ടിട്ടുണ്ട്. അത് കൂടാതെ കേസിൽ ദിലീപിന് വ്യക്തമായ പങ്കുണ്ടെന്ന് പറഞ്ഞ് കേസിലെ പ്രതിയായ പൾസർ സുനിയുടെ അമ്മയും രംഗത്തെത്തിയിരുന്നു.

ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴിക്ക് പിന്നാലെയാണ് വ്യാഴാഴ്ച അന്വേഷണ സംഘം ദിലീപിന്റെ വീട്ടില്‍ മിന്നല്‍ റെയ്ഡ് നടത്തിയത്. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലോടെ കേസില്‍ ഉണ്ടായിരിക്കുന്ന പുരോഗതിയില്‍ പ്രതികരിക്കുകയാണ് ഇപ്പോൾ സംവിധായകന്‍ ആലപ്പി അഷ്റഫ്. നേരത്തേ ദിലീപിനൊപ്പമുള്ളവര്‍ തന്നെ ലോറി കയറ്റിക്കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി ആലപ്പി അഷ്റഫ് വെളിപ്പെടുത്തിയിരുന്നു. ഒരു സ്വാകാര്യ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്..

ബാലചന്ദ്ര കുമാര്‍ എല്ലാത്തിനേയും മണിച്ചിത്രത്താഴിട്ട് പൂട്ടിരിക്കുകയാണ്. ബാഴത്തണ്ട് വെട്ടിയിട്ട പോലെയാണ് ഇപ്പോള്‍ എല്ലാം കിടക്കുന്നത്. ഇനി കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് വെളിപ്പെടുത്തിയ മഞ്ജുവാര്യര്‍ക്ക് കൂറുമാറിയവരോട് പറയാം അല്‍പം കഞ്ഞി എടുക്കട്ടേയെന്ന്. ഗൂഢാലോചന നടത്തിയവര്‍ ഇപ്പോള്‍ പരസ്പരം ക്ലാസ് കൊടുക്കുകയായിരിക്കാം

ദിലീപിനെതിരായ തെളിവുകള്‍ കിട്ടിയതിനാലാണ് അയാള്‍ പ്രതി ചേര്‍ക്കപ്പെട്ടത്. അല്ലാതെ ദിലീപിനെ പ്രതി ചേര്‍ക്കാന്‍ ലിബര്‍ട്ടി ബഷീറോ ശ്രീകുമാറോ ഒന്നും ഇടപെട്ടത് കൊണ്ടല്ല. അങ്ങനെ വിശ്വസിക്കുന്ന ചില മന്ദബുദ്ധികള്‍ ഉണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ നേരത്തേ പ്രതിക്കനുകൂലമായി നിലപാട് എടുത്തവര്‍ക്കെതിരെ പൊതുസമൂഹം രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ പക്ഷേ ബാചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെ പലര്‍ക്കും സത്യങ്ങള്‍ ബോധ്യപ്പെട്ട് വരികയാണ്. അതുകൊണ്ടാണ് നടിക്ക് അനുകൂലമായ നിലപാട് പലരും സ്വീകരിക്കുന്നത്.

തന്റെ ജീവിതം അപായപ്പെടുത്തുമെന്ന് ദിലീപിനൊപ്പം ഉള്ളവര്‍ ഭീഷണി ഉയര്‍ത്തിയപ്പോള്‍ അത് കേട്ട് നിന്ന നടിയാണ് തന്നോട് വിളിച്ച്‌ പറഞ്ഞത്. സൂക്ഷിക്കണം, എന്നെ ലോറിയിടിപ്പിച്ച്‌ കൊല്ലും എന്നാണ് പറഞ്ഞതെന്നാണ്. ആദ്യം ഞാന്‍ കാര്യമാക്കിയിരുന്നില്ല. എന്നാല്‍ പലതും ആലോചിക്കുമ്ബോള്‍ ഇപ്പോള്‍ ശരിയാണെന്ന് തോന്നുന്നു. ഞങ്ങള്‍ ഒരറ്റത്തൂന്ന് തുടങ്ങാന്‍ പോകുന്നേയുള്ളുവെന്ന് പറഞ്ഞത് ദിലീപിന്റെ സഹോദരനാണ്.

അത് കഴിഞ്ഞ് ഈയടുത്ത് വനിതയ്ക്ക് കൊടുത്ത ഒരു അഭിമുഖത്തില്‍ കാവ്യ മാധവന്‍ പറഞ്ഞത് ഇതിനെല്ലാം ഞങ്ങള്‍ തിരിച്ച്‌ ചോദിച്ചിരിക്കും എന്നാണ്. മനസില്‍ വൈരാഗ്യം ഉള്ളവരാണ് അവര്‍, ആലപ്പി അഷറഫ് പറയുന്നു.

അമ്മ എന്ന സംഘടനയില്‍ എതിര്‍ ശബ്ദങ്ങള്‍ ഉണ്ടായിട്ടില്ല. പൂച്ചയ്ക്ക് ആര് മണികെട്ടും എന്നതാണ് സംഘടനയിലെ അവസ്ഥ. ഇപ്പോള്‍ അവിടെ മാറ്റങ്ങള്‍ ഉണ്ടാകുന്നത്. ഇത്തവണ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിന് എതിരായി നടന്‍ മണിയന്‍പിള്ള രാജു മത്സരിച്ചു. അദ്ദേഹം ജയിച്ചു. കാരണം ആളുകളുടെ ഉള്ളിലുണ്ട് ഇവരൊന്നും പറയുന്നതല്ല ശരി. പക്ഷേ ഇതൊക്കെ തുറന്ന് പറയാനുള്ള ഭയമാണ്. അവസരങ്ങള്‍ ഉള്‍പ്പെടെ നഷ്ടപ്പെടുമെന്ന ഭയം കാരണമാണ് പലരും പറയാത്തത്. ഇപ്പോള്‍ കാര്യങ്ങള്‍ മാറി വരികയാണെന്നും ആലപ്പി അഷ്റഫ് പറയുന്നു.

Noora T Noora T :