നാല് പൊലീസ് വാഹനങ്ങൾ… മൂന്നിടത്ത് പരിശോധന… പൂട്ടിയ ഗേറ്റ് ചാടിക്കടന്ന് പോലീസ്! ആ ദൃശ്യങ്ങൾ കാണാം

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോസ്ഥൻ ഉൾപ്പടെയുള്ളവരെ വധിക്കുന്നതിനു ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ നടൻ ദിലീപിന്റെ ആലുവയിലെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയെന്നുള്ള വിവരമാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നത്.

നാലു പൊലീസ് വാഹനങ്ങളാണ് ദിലീപിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്. റവന്യൂ, ക്രൈംബ്രാഞ്ച് സംയുക്ത സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. ദിലീപിന്റെ ആലുവയിലെ വീട്ടിലും നിർമാണ കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസ് ഓഫിസിലും സഹോദരൻ അനൂപിന്റെ വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്. അടച്ചിട്ടിരുന്ന വീടിന്റെ ഗേറ്റ് ചാടിക്കടന്നാണ് അന്വേഷണ സംഘം അകത്ത് കടന്നത്. പിന്നീട് ദിലീപിന്റെ സഹോദരിയെത്തി വീട് തുറന്നു കൊടുക്കുകയായിരുന്നു.

ക്രൈംബ്രാഞ്ച് എസ്.പി.യുടെ നേതൃത്വത്തിലാണ് പരിശോധന. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ആലുവയില്‍നിന്നുള്ള കൂടുതല്‍ പോലീസിനെയും വീടിന് മുന്നില്‍ വിന്യസിച്ചിട്ടുണ്ട്. ആ ദൃശ്യങ്ങൾ കാണാം

Noora T Noora T :