അവസരം മുതലാക്കി കേരള പോലീസും ;മ്യാമനോടൊന്നും തോന്നല്ലേ ജനപ്രിയാ; വനിതകളുടെ വഴിമുടക്കിയിൽ നിന്നും പുരുഷന്മാർക്ക് വഴികാട്ടി; വഴിതെറ്റിക്കാനാണോ ഈ കുൽസിത പ്രവർത്തി!

വനിതകളെ വഴികാട്ടിത്തുടങ്ങിയ പ്രമുഖ മാസിക കുറച്ചു ദിവസം എയറിലായിരുന്നു…ഒന്ന് താഴേക്ക് ഇറക്കിയതും ദേ ഇന്നലെ കേരള പോലീസ് പിടിച്ച് വീണ്ടും എയറിൽ കയറ്റിയിരിക്കുകയാണ്. സംഗതി ദിലീപിനെയും ദിലീപിന്റെ വഴികാട്ടിയെയും വിടാറായില്ലെടെ… എന്നൊക്കെ നിങ്ങൾ ചോദിക്കുമായിരിക്കും … പക്ഷെ എന്തെര് പറയാനാണ്… . കേരള പോലീസ് പോലും താഴെ നിർത്തുന്നില്ല , പിന്നിപ്പോൾ എങ്ങനെയാ കളഞ്ഞിട്ട് പോകുക…

കഴിഞ്ഞ ദിവസം കേരള പോലീസിന്റെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജിൽ ഒരു മാഗസിൻ കവർ പേജ് പ്രത്യക്ഷപ്പെട്ടു… പെട്ടു എന്ന് പറഞ്ഞാ മതീലോ… വീണ്ടും വഴികാട്ടി മാസിക പെട്ട് .. ആദ്യം കണ്ടപ്പോൾ ഞാനും കരുതി അടുത്ത ലക്കത്തെ വഴികാട്ടി മാസികയാണെന്ന്…

എന്നാൽ, ഈ മാസിക വഴികാട്ടി മാസിക ആയിരുന്നില്ല, വഴിതെറ്റിക്കുന്ന ഒരു ഹണി ട്രാപ്പ് മാസികയാണ്… ആ കവർ പേജിനൊപ്പം പറഞ്ഞ കാര്യങ്ങളൊക്കെ നിങ്ങൾ ആണുങ്ങൾ ശരിക്കും ശ്രദ്ധിച്ചു കേൾക്കണം…

ഇത് തമാശയല്ല… അല്പം സീരിയസ് ആണ്… ഹണി ട്രാപ്പ് എങ്ങനെ എന്നാണ് ഏമാൻ മാർ വിശദമായി പറയുന്നത്…

“അപരിചിതമായ പ്രൊഫൈലുകളിൽ നിന്ന് വരുന്ന സൗഹൃദക്ഷണത്തിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. തുടർന്ന് വീഡിയോ കോളിന് ക്ഷണിക്കുകയും, കാൾ അറ്റൻഡ് ചെയ്താൽ മറുവശത്തു അശ്‌ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിൻഡോ സ്‌ക്രീനിൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉൾപ്പെടെ റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടും.

നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക. വീഡിയോ സാമൂഹിക മാധ്യമങ്ങളിലും യു ട്യൂബിലും ഇടുമെന്നും അല്ലെങ്കിൽ പണം വേണമെന്നുമാകും ആവശ്യം.

ചിലർ മാനഹാനി ഭയന്ന് പണം അയച്ചു നൽകിയെങ്കിലും ഇത്തരം തട്ടിപ്പു സംഘങ്ങൾ കൂടുതൽ പണം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. ലിങ്ക് സാമൂഹിക മാധ്യമം വഴി സുഹൃത്തുക്കൾക്ക് അയക്കുമെന്ന് ഭീഷണി മുഴക്കുന്നതോടെ, ഭൂരിഭാഗം പേരും തട്ടിപ്പുകാർക്ക് വഴങ്ങും.

ഫേസ്ബുക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂർണ വിവരങ്ങൾ നേരത്തെ തന്നെ ഇവർ കൈവശപ്പെടുത്തിയിട്ടുണ്ടാകും. അതിനാൽ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, നമ്മുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നർത്ഥം. ട്രാപ്പിൽപെട്ടാൽ യാതൊരു കാരണവശാലും തട്ടിപ്പുകാർക്ക് പണം കൈമാറരുത്. ഉടൻ തന്നെ പോലീസിൽ പരാതി നൽകുക. എന്നുള്ള വളരെ വിലപ്പെട്ട വിവരമാണ് പോലീസ് അറിയിക്കുന്നത്…

പക്ഷെ ഇതിനൊപ്പം പങ്കുവച്ച ഫോട്ടോ… തോന്നലല്ലല്ലോ ല്ലേ…

ഹൈലൈറ്റ് ആയിട്ടുള്ള കാര്യം എന്തെന്നാൽ, എക്സ്ക്ലുസിവ് ഒരു പ്രാർത്ഥന മാത്രം , ദിലീപ് കുടുംബസമേതം … എന്ന പ്രമുഖ വഴികാട്ടി മാസികയുടെ എഴുത്തിനു പകരം ഈ വഴിതെറ്റിക്കൽ ഹണി ട്രാപ്പ് മാസികയിൽ കൊടുത്തിരിക്കുന്നത്, എക്സ്ക്ലുസിവ് സോഷ്യൽ മീഡിയയിൽ ഹണി ട്രാപ്പ് സംഘങ്ങൾ സജീവം എന്നാണ്…

അറിഞ്ഞുകൊണ്ടായിരിക്കില്ല അല്ലെ…

പക്ഷെ…പോലീസ് കൊടുത്ത അറിയിപ്പാണെന്ന് പറഞ്ഞിട്ടെന്താ കാര്യം… ഏതെങ്കിലും ഒരു പെണ്ണിനെ വളക്കാൻ നോമ്പ് നോറ്റു നടക്കുന്ന കാട്ടു കോഴികൾക്ക് എന്ത് ഹണി ട്രാപ്..

പോസ്റ്റിനു താഴെയുള്ള കമന്റ് കണ്ടാൽ , ഹണി ട്രാപ്പ് നടത്തുന്ന സേച്ചിമാർക്ക് നാണക്കേടാണ്,

“ഇങ്ങനത്തെ ഒരു മൂന്നാല് ഐഡികൾ മെൻഷൻ ചെയ്യാവോ മാമന്മാരെ?
ഫോർ എജ്യൂക്കേഷണൽ പർപ്പസ് ഒൺലി… ( സംശയം ഒന്നുമില്ലല്ലോ ല്ലേ…|

അടുത്തത് ., ഹണി ആയാലും വേണ്ടില്ല, ഒരു പണിയാകും എന്ന പ്രതീക്ഷയിലാണ് പലരും വീഡിയോകാൾ എടുക്കുന്നത്..”

അടുത്തത്…

“എൻ്റെ സാറേ… അങ്ങനേലും ഫേക് ആണെങ്കിലും ഒരു പെണ്ണിൻ്റെ പേരിൽ ഉള്ള ഒരു പ്രൊഫൈൽ നിന്നും എനിക്കു ഒരു മെസ്സേജ് വന്നിട്ട് ചത്താൽ മതി”

ഇത് ഒക്കെ ഏമാൻമാർ കാണുന്നുണ്ടല്ലോല്ലേ…. ഇപ്പോൾ പോലീസുകാർ സീരിയസ് ആയിട്ട് പറഞ്ഞ കാര്യം കേട്ട് പേടിക്കും എന്ന് കരുതിയതാണ്… ശ്ശെടാ… ഇതിപ്പോൾ ഇങ്ങോട്ട് ട്രോളുവാണല്ലോ… വെറും ലൈംഗിക ദാരിദ്ര്യം… ചിലതൊക്കെ ട്രോളിയതും ആകാംട്ടോ… പുരുഷന്മാരുടെ സൂർത്തും വഴികാട്ടിയും…

about vanitha

Safana Safu :