അജുവിന്റെ പിറന്നാൾ ദിനം, മോഹൻലാൽ ആ സസ്പെൻസ് പൊട്ടിച്ചു! ഇത് പ്രതീക്ഷിച്ചില്ല

സുഹൃത്തായ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയ താരം അജു വർഗീസ് സിനിമാ ലോകത്തേക്ക് കടന്നു വന്നത്. തുടർന്ന് വിനീത് ശ്രീനിവാസന്റെ തന്നെ ചിത്രമായ തട്ടത്തിൻ മറയത്തിൽ നിവിൻ പോളിക്കൊപ്പം അജു അവതരിപ്പിച്ച കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഹാസ്യകഥാപാത്രങ്ങള്‍മാത്രം കൈകാര്യം ചെയ്തിരുന്ന അുജു വര്‍ഗീസ് ഇന്ന് വില്ലനായും നായകനായും തിളങ്ങുകയാണ്. ഹെലനിലെ പോലീസ് വേഷവും കമലയിലെ നായക വേഷവുമെല്ലാം ഇതിനോടകം തന്നെ പ്രേക്ഷകപ്രീതി നേടിക്കൊടുത്തു. ഇന്ന് അജു തന്റെ മുപ്പത്തിയേഴാം ജന്മദിനം ആഘോഷിക്കുകയാണ്. ആരാധകരും സഹപ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി ആശംസകൾ അറിയിച്ചിരിക്കുകയാണ്

ഇപ്പോഴിതാ അജു വർഗീസിന് ജന്മദിനാശംസയുമായി മോഹൻലാൽ എത്തിയിരിക്കുന്നു. ‘ഹൃദയം’ സിനിമയുടെ പോസ്റ്റർ ചിത്രവുമായാണ് മോഹൻലാൽ പിറന്നാൾ ആശംസ അറിയിച്ചത്. പ്രണവ് മോഹൻലാൽ നായകനാവുന്ന ചിത്രത്തിലെ പ്രധാന അഭിനേതാക്കളിൽ ഒരാൾ അജു വർഗീസാണ്. സിനിമ ഈ മാസം തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തയാറെടുക്കുകയാണ്.

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന എന്നിവർ മുഖ്യവേഷങ്ങൾ ചെയ്യുന്ന ചിത്രം വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിക്കുന്നു. മോഹൻലാൽ, പ്രിയദർശൻ, ശ്രീനിവാസൻമാരുടെ അടുത്ത തലമുറ കൈകോർക്കുന്നു എന്ന പ്രത്യേകതയുമായാണ് ചിത്രം തയാറെടുക്കുന്നത്.

അജുവിന്‌ പിറന്നാൾ ആശംസ നേർന്ന് ഉണ്ണി മുകുന്ദനും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവർക്കും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അജു നന്ദി അറിയിച്ചു.

Noora T Noora T :