ആളുകൾ പറയുന്നതു കേട്ട് മടുത്തു ; ഇത് ഞാൻ മാത്രമല്ല നിരവധി ആളുകൾ ഫേസ് ചെയ്യുന്ന കാര്യമാണ്; പുതിയ വെളിപ്പെടുത്തലുമായി രശ്മി സോമൻ !

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് രശ്മി സോമൻ. ബിഗ് സ്‌ക്രീനിൽ അഭിനയം തുടങ്ങിയ രശ്മി മിനി സ്‌ക്രീനിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധവയ്ക്കുന്നത്. വിവാഹത്തോടെ അഭിനയരംഗത്തുനിന്നും ഇടവേള എടുത്ത രശ്മി അടുത്തിടെയാണ് രണ്ടാം വരവ് നടത്തിയത്. ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് രശ്മി മടങ്ങിവരവ് . ഇപ്പോഴിതാ ബോഡി ഷെയിമിങ് നേരിടുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം

അടുത്തിടെ തന്റെ സുഹൃത്തില്‍ നിന്നും നേരിടേണ്ടി വന്ന വളരെ മോശമായൊരു അനുഭവം കൂടി മുന്‍നിര്‍ത്തി കൊണ്ടാണ് രശ്മി തുറന്ന് സംസാരിച്ചത്. ഓരോരുത്തരും സ്വയം സ്‌നേഹിക്കണമെന്നാണ് യൂട്യൂബ് ചാനലില്‍ പങ്കുവെച്ച പുതിയ വ്‌ലോഗിലൂടെ രശ്മി പറയുന്നത്. മാത്രമല്ല ബോഡി ഷെയിമിങ്ങുകളോട് പ്രതികരിക്കേണ്ട രീതി എങ്ങനെയാണെന്നും താരം പറയുന്നുണ്ട് .

സ്റ്റോപ്പ് ബോഡി ഷെയ്മിങ് എന്ന് പറഞ്ഞിട്ട് കാര്യമില്ല. കാരണം അത് ചെയ്യുന്നവര്‍ നിര്‍ത്താന്‍ പോകുന്നില്ല. എത്രത്തോളം ആളുകള്‍ക്ക് ഇത് മനസിലാവുമെന്ന് എനിക്ക് അറിയില്ല. എന്റെ മുഴുവന്‍ മനസ് കൊണ്ടാണ് പറയുന്നത്. ഒരുപാട് കാലമായി എന്റെ മനസില്‍ തോന്നിയ ഇത്തരം കാര്യങ്ങള്‍ എല്ലാവരോടും പറയണം എന്ന് തോന്നിയിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ സംസാരിക്കാന്‍ വന്നത്.

ബോഡി ഷെയിമിങ് ഞാന്‍ മാത്രമല്ല നിരവധി ആളുകള്‍ ഫേസ് ചെയ്യുന്ന കാര്യമാണ്. ഇപ്പോള്‍ ജനിക്കുന കുട്ടികള്‍ മുതല്‍ മരിക്കാന്‍ ആയി കിടക്കുന്ന ആളുകളെ വരെ ചിലപ്പോള്‍ ബോഡി ഷെയ്മിങ് ചെയ്യുന്നുണ്ടാകും. ഇപ്പോള്‍ ഞാന്‍ പറഞ്ഞത് തന്നെ നെഗറ്റീവ് വാക്കാണ്. എന്ന് അറിയാം. എന്നെ സംബന്ധിച്ചിടത്തോളം എന്റെ തടി ആണ് പ്രശ്‌നം. തടി കൂടി എന്ന് ആളുകള്‍ പറഞ്ഞ് കേട്ട് കേട്ട് മടുത്തു. ദിവസവും ഒരു പത്തുപേരെങ്കിലും എന്നോട് ഇത് പറയും. എല്ലാവരും നമ്മളെ മോട്ടിവേറ്റ് ചെയ്യുന്നതാണ് കണ്‍സേണ്‍ ചെയ്തിട്ടാകും പറയുക എന്ന രീതിയില്‍ ആണ് പറയുന്നത്. തടി കൂടിയല്ലോ എന്ന് പലരും പറയുമ്പോള്‍ അവരുടെ ഒരു കണ്‍സേണ്‍ ആണല്ലോ എന്നാണ് കരുതിയത്. അതുകൊണ്ട് ഞാന്‍ മിണ്ടാതെ ഇരിക്കും.

ഞാന്‍ എന്താണ് എന്ന് മനസിലാക്കാതെ ആണ് അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഒരു തവണ പറഞ്ഞുപോകുന്ന ആളുകളെ പിന്നെ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. അതെനിക്ക് ശീലമായി എന്നും താരം പറയുന്നു . ഞാന്‍ അത് അവിടം കൊണ്ടു വിടും. ചില ആളുകള്‍ പിന്നാലെ നടന്നു പറയും. മുടി പോയല്ലോ എന്ന്. മുടി പോവും. മനുഷ്യന്മാരായാല്‍ എന്നും ഒരുപോലെ ഉണ്ടാവില്ല. കുരു വന്നു, കണ്ണിന്റെ താഴെ കറുപ്പുണ്ട്, തടി കൂടിയല്ലോ എന്നൊക്കെയാണ് പലരുടെയും പരാതി. അത് അങ്ങനെ വരും. നമ്മളൊക്കെ എന്നും കണ്ണാടിയുടെ മുന്‍പില്‍ നിന്നിട്ടല്ലേ പുറത്തിറങ്ങുന്നത്. അപ്പോള്‍ നമ്മുക്ക് എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്ന് നമുക്ക് അറിയാം. പക്ഷേ ഇങ്ങനെ ഒക്കെ പറയുമ്പോള്‍ അപ്പുറത്തു നില്‍ക്കുന്നത് ഒരു സാധാരണ വ്യക്തി ആണെങ്കില്‍ അവരുടെ കോണ്‍ഫിഡന്‍സ് താറുമാറായി പോകും എന്നും രശ്മി പറയുന്നു .

about reshmi soman

AJILI ANNAJOHN :