മലയാള സിനിമയിലെ രണ്ട് “തറ ഷോട്ടുകൾ “; അധികം ആരും ശ്രദ്ധിക്കാതെ പോയ ബേസിൽ ബ്രില്ലിയൻസ്; ഓമനക്കുട്ടനും ബ്രൂസ്‌ലി ബിജിയും തമ്മിലെ ബന്ധം !

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ സിനിമ എന്ന ലേബലിൽ കൊട്ടിഘോഷിച്ചിറങ്ങിയ ടൊവിനോ ചിത്രമാണ് മിന്നൽ മുരളി. കഴിഞ്ഞ കുറെ മാസങ്ങളായി പ്രേക്ഷകർ കാണാൻ കാത്തിരുന്ന ചിത്രം ഒടിടിയിൽ റിലീസായപ്പോൾ പ്രതീക്ഷിച്ചതിലും വലിയ വരവേൽപ്പായിരുന്നു ചിത്രത്തിന് ലഭിച്ചത്. സിനിമ തിയേറ്റർ റിലീസ് ആയില്ല എന്ന പരാതി മാത്രമേ പ്രക്ഷകർക്ക് പറയാനുണ്ടായിരുന്നുള്ളു.

പ്രമോഷന്റെ അങ്ങേയറ്റം കണ്ട മിന്നൽ മുരളി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തപ്പോൾ ആകാംക്ഷയുടെ പരകോടിയിലായിരുന്നു ആസ്വാദകർ. സൂപ്പർ ഹീറോ സിനിമ എന്നു കേൾക്കുമ്പോൾ ആക്‌ഷൻ മാത്രമാണെന്ന് കരുതരുത്. ആക്‌ഷനും ഇമോഷനും ചേർന്നുള്ള കഥ പറച്ചിൽ രീതിയാണ് അണിയറക്കാർ സിനിമയിൽ സ്വീകരിച്ചിരിക്കുന്നത്. നായകന്റെ പ്രണയത്തെക്കാൾ കൂടുതൽ വില്ലന്റെ സ്നേഹബന്ധത്തിനും വൈകാരികതയ്ക്കും പ്രാധാന്യം നൽകിയിരിക്കുന്ന വ്യത്യസ്തമായ ട്രീറ്റ്മെന്റ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കണക്റ്റ് ചെയ്യാവുന്ന രംഗങ്ങൾ. തിരക്കഥയിലെ മികച്ച രംഗങ്ങൾ അതിന്റെ ഭംഗി ഒട്ടും ചോരാതെ ഷൂട്ട് ചെയ്തിരിക്കുന്നു.

നായകനും നായികയും വില്ലനും എല്ലാം ഒരുപോലെ ചർച്ചയായ സിനിമയിൽ ശ്രദ്ധേയ കഥാപാത്രങ്ങളിലൊന്നാണ് കരാട്ടെ സ്‍കൂള്‍ നടത്തിപ്പുകാരിയായ ‘ബ്രൂസ്‍ലി ബിജി’. പുതുമുഖം ഫെമിന ജോര്‍ജ് ആണ് ഈ കഥാപാത്രത്തെ അനായാസതയോടെ അവതരിപ്പിച്ചിരിക്കുന്നത്. ടൊവീനോയുടെയും ഗുരു സോമസുന്ദരത്തിന്‍റെയും കഥാപാത്രങ്ങള്‍ കഴിഞ്ഞാല്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം പ്രശംസ ലഭിക്കുന്നതും ഫെമിന അവതരിപ്പിച്ച കഥാപാത്രത്തിനാണ്.

ബ്രൂസ്‍ലി ബിജി എന്ന വ്യത്യസ്തമായ പേരുകൊണ്ട് തന്നെ ശ്രദ്ധ നേടിയ താരം പക്ഷെ സിനിമയിലെ ഒരു ഷോട്ടിലൂടെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നത്. ടോവിനോയുടെ കൈയിൽ നിന്നും അടിയേറ്റ് നിലത്ത് അതിഗംഭീരമായി കിടക്കുന്ന സീൻ “ആഹാ അന്തസ്സ് ” എന്ന് പറഞ്ഞ് പോസ്റ്റ് ചെയ്യാത്തവർ ചുരുക്കമാണ്.

ട്രോൾ മീം ആയിട്ടെല്ലാം വൈറലായി മാറിയിരിക്കുന്ന ഫോട്ടോയെ കുറിച്ച് ഒരു കലാകാരൻ ചെയ്ത താരതമ്യപ്പെടുത്താലും അയാൾ നിറം കൊടുത്ത ചിത്രവുമാണ് ഇപ്പോൾ സിനിമാ പേജിൽ അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. ദർശരാജ് ആർ സൂര്യ വരച്ച ചിത്രത്തിനൊപ്പം ജഗതിയുടെ ചിത്രം കൂടി വന്നപ്പോൾ മിന്നൽ മുരളി സംവിധായകൻ ബേസിൽ അറിഞ്ഞോ അറിയാതെയോ ചെയ്ത ഒരു കാര്യം കൂടി ചർച്ച ആയിട്ടുണ്ട്.
ദർശരാജ് ആർ സൂര്യ കുറിച്ച പോസ്റ്റ് കാണാം…

“മലയാള സിനിമയിലെ എനിക്ക് ഏറെ ഇഷ്ടപ്പെട്ട രണ്ട് “തറ ഷോട്ടുകൾ “
ശ് ശ് ശ്… ഉടു തുണി, ഉടു തുണി….
Dress Combo
Yellow , Black ഇഷ്ടം
അധികം ആരും ശ്രദ്ധിക്കാതെ പോയ ബേസിൽ ബ്രില്ലിയൻസ് (ഇനി പുള്ളിക്കാരൻ ഇത് അറിഞ്ഞോ എന്ന് എനിക്ക് അറിയില്ല,എന്നിരുന്നാലും ഈ പോസ്റ്റ്‌ താങ്കൾ കാണാൻ ആഗ്രഹിക്കുന്നു )
ഓമനക്കുട്ടനും(ജൂനിയർ മാൻഡ്രേക്ക്) ബ്രൂസ്‌ലി ബിജിയും (മിന്നൽ മുരളി ) എന്റെ പരിമിതമായ വരയിൽ.. എന്ന കുറിപ്പിനൊപ്പം ദർശരാജ് വരച്ച ചിത്രവും കൊടുത്തിട്ടുണ്ട്.

നിരവധിപേരാണ് പോസ്റ്റ് ഏറ്റെടുത്ത് കമെന്റുകളുമായി എത്തിയിരിക്കുന്നത്. ശരിക്കുള്ള ബ്രൂസ് ലി ഗെയിം ഓഫ് ഡെത്തിൽ പ്രത്യക്ഷപ്പെട്ട രംഗങ്ങളിൽ ധരിച്ച് ലോക പ്രശസ്തമായ കളർ തീമായത് കൊണ്ട് ബിജിക്ക് കൊടുത്തേക്കുന്നതാണ് എന്ന് പറയുന്നവരും കൂട്ടത്തിലുണ്ട്.

“ഈ യെല്ലോ-ബ്ലാക്ക് തീം ചുമ്മാ അങ്ങ് കൊടുത്തൊന്നുമല്ല ബ്രൂസ് ലി ബിജിക്ക്. ശരിക്കുള്ള ബ്രൂസ് ലി ഗെയിം ഓഫ് ഡെത്തിൽ പ്രത്യക്ഷപ്പെട്ട രംഗങ്ങളിൽ ധരിച്ച് ലോക പ്രശസ്തമായ കളർ തീമായത് കൊണ്ട് ബിജിക്ക് കൊടുത്തേക്കുന്നതാണ്. യെല്ലോ ജംപ് സ്യൂട്ട്!”

about minnal murali

Safana Safu :