പവർ കാണിച്ച് ‘ദി പവർ ഓഫ് ദി ഡോഗ്’ ; 2022 ഗോൾഡൻ ​ഗ്ലോബ് പുരസ്കാരങ്ങൾ മൂന്നെണ്ണം ; ബില്ലി എലിഷിനും നേട്ടം!

​2022ലെ ഗോൾഡൻ ​ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ നൽകുന്ന പുരസ്കാരമാണ്‌ ഗോൾഡൻ ഗ്ലോബ് അവാർഡ്. പ്രഥമ പുരസ്കാര ദാന ചടങ്ങ് ജനുവരി 1944ൽ ലോസ് ഏഞ്ചലസിലെ ട്വന്റിയത്ത് സെഞ്ച്വറി ഫോക്സ് സ്റ്റുഡിയോയിൽ വെച്ചാണ് നടന്നത്. കൊവിഡ് ഭീതി നിലനിൽക്കെ വെർച്വലായിട്ടാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

90 അന്തർദ്ദേശീയ മാധ്യമപ്രവർത്തകരുടെ വോട്ടുകളെ അടിസ്ഥാനമാക്കിയാണ് എല്ലാ വർഷവും ജനുവരിയിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നൽകപ്പെടുന്നത്. ഒമ്പതാം രാത്രി ട്വിറ്ററിലൂടെയാണ് ഹോളിവുഡ് ഫോറിൻ പ്രസ്സ് അസോസിയേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. കോവിഡിനെ തുടർന്ന് താര സമ്പന്നതയില്ലാതെ ലളിതമായാണ് ഈ വർഷത്തെ പുരസ്‌കാരം പ്രഖ്യാപിച്ചത്. നെറ്റ്ഫ്ലിക്സ് ചിത്രം ദി പവർ ഓഫ് ദി ഡോഗ്, കെന്നെത്ത് ബ്രനാഗിന്റെ ബെൽഫാസ്റ്റ് എന്നിവയായിരുന്നു നോമിനേഷനിൽ മുന്നിട്ട് നിന്നത്. ദി പവർ ഓഫ് ദി ഡോഗ് മൂന്ന് പുരസ്‌കാരങ്ങൾ നേടി ചടങ്ങിൽ തിളങ്ങി.

നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ ജനപ്രിയ സൗത്ത് കൊറിയൻ സീരീസ് സ്ക്വിഡ് ഗെയിമും മികച്ച ടിവി സീരീസ് ഡ്രാമ, മികച്ച നടൻ എന്നീ വിഭാഗങ്ങളിൽ നോമിനേഷനിലുണ്ടായിരുന്നു. ഇതിൽ മികച്ച സഹനടനുള്ള ടെലിവിഷൻ പുരസ്‌കാരം സ്ക്വിഡ് ​ഗെയിം സീരിസിലെ വൃദ്ധനായി അഭിനയിച്ച ഓ യോങ്-സുവിന് ലഭിച്ചു. സക്സഷൻ ആണ് മികച്ച സീരീസായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച ഫീച്ചർ ഫിലിം സംവിധായകനായി ദി പവർ ഓഫ് ദി ഡോഗ് സംവിധായകൻ ജെയിംസ് കാംപിയോൺ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടൻ വിൽ സ്മിത്താണ്. നിക്കോൾ കിഡ്മാനാണ് മികച്ച നടി.

പുരസ്കാര ജേതാക്കളുടെ പൂർണ്ണ വിവരങ്ങൾ വായിക്കാം ;

മികച്ച ചിത്രം – ദി പവർ ഓഫ് ദ ഡോഗ് (ഡ്രാമ)

മികച്ച ചിത്രം – വെസ്റ്റ് സൈഡ് സ്‌റ്റോറി (മ്യൂസിക്കൽ /കോമഡി)

മികച്ച സംവിധായകൻ- ജെയ്ൻ കാംപ്യൻ (ദ ദി പവർ ഓഫ് ദ ഡോഗ്)

മികച്ച നടി – നിക്കോൾ കിഡ്മാൻ (ബീയിങ് ദ റിച്ചാർഡ്) (ഡ്രാമ)

മികച്ച നടൻ – വിൽസ്മിത്ത് (കിങ് റിച്ചാർഡ്) (ഡ്രാമ)

മികച്ച നടി – റേച്ചൽ സെഗ്ലർ (വെസ്റ്റ് സൈഡ് സ്‌റ്റോറി) (മ്യൂസിക്കൽ /കോമഡി)

മികച്ച നടൻ – ആൻഡ്രൂ ഗരിഫീൽഡ് (ടിക്, ടിക്…. ബൂം) (മ്യൂസിക്കൽ /കോമഡി)

മികച്ച സഹനടി – അരിയാന ഡെബോസ് (ഡ്രാമ) (വെസ്റ്റ് സൈഡ് സ്‌റ്റോറി)

മികച്ച സഹനടൻ – കോഡി സ്മിത്ത്-മക്ഫീ (ദി പവർ ഓഫ് ദ ഡോഗ്) (ഡ്രാമ)

മികച്ച തിരക്കഥാകൃത്ത്- കെന്നത്ത് ബ്രാനാ (ബെൽഫാസ്റ്റ്)

മികച്ച വിദേശ ഭാഷ ചിത്രം- ഡ്രൈവ് മൈ കാർ (ജപ്പാൻ)

മികച്ച ആനിമേറ്റഡ് ചിത്രം – എൻകാന്റോ

മികച്ച ഒറിജിനൽ സ്‌കോർ- ഹാൻസ് സിമ്മർ

മികച്ച ഒറിജിനൽ സോങ്- ബില്ലി എലിഷ്, ഫിനെസ് കേണൽ (നോ ടൈം ടു ഡൈ )

മികച്ച സീരീസ് – സക്‌സെഷൻ (ഡ്രാമ)

മികച്ച ടിവി സീരീസ് – ഹാക്ക്‌സ്

മികച്ച മിനി സീരീസ്- ദി അണ്ടർഗ്രൗണ്ട് റെയിൽറോഡ്

മികച്ച നടി – മിഷേൻ ജെ റോഡിഗസ് (പോസ്)

മികച്ച നടൻ – ജെറമി സ്‌ടോങ് (സ്‌ക്‌സഷൻ)

മികച്ച നടി – ജീൻ സ്മാർട്ട് (ഹാക്ക്‌സ്)

മികച്ച നടൻ – ജേസൺ സുഡെകിസ് (ടെഡ് ലാസോ)

മികച്ച സഹനടി- സാറാ സ്‌നൂക് (സക്‌സഷൻ)

മികച്ച സഹനടൻ- ഓ-യോങ്-സു (സ്‌ക്വിഡ് ഗെയിം)

മികച്ച നടി (മിനി സീരീസ്)- കേറ്റ് വിൻസലറ്റ് (മേയർ ഓഫ് ഈസ്റ്റ് ടൗൺ)

മികച്ച നടൻ (മിനി സീരീസ്)- മൈക്കൽ കീറ്റൺ (ഡോപ്സ്റ്റിക്)

about awards

Safana Safu :