നീരജയും ആ സത്യങ്ങൾ എല്ലാം അറിയുന്നു; അപർണ്ണ വിനീത് ബന്ധം അവസാനിക്കുന്നു; ഇത്രനാൾ ഹീറോ ആയ വിനീത് ഇവിടെ പെട്ട് ; അമ്മയറിയാതെ കഥ പുത്തൻ വഴിത്തിരിവിലേക്ക്!

രണ്ടാഴ്‌ചയായി മലയാളികളുടെ ത്രില്ലെർ പരമ്പര അമ്മയറിയാതെ വിമർശങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വിമർശിക്കൽ വളരെ എളുപ്പമുള്ളതുകൊണ്ടാണോ നിങ്ങൾ ഇങ്ങനെ വിമർശിക്കുന്നത് എന്നുവരെ എന്നോട് പലരും ചോദിച്ചു. പക്ഷെ എനിക്ക് പ്രശംസിക്കാൻ ആണ് താല്പര്യം. എന്നാൽ മനുഷ്യർ അല്ലെ…. അപ്പോൾ സ്വാഭാവികം.

ഏതായാലും അമ്മയറിയാതെ പരമ്പര, പഴയ ത്രില്ലിംഗ് സ്റ്റോറിയിലേക്ക് കടക്കാൻ പോകുന്നു എന്ന സൂചനകൾ തന്നുകൊണ്ടായിരുന്നു ഈ ആഴ്ചത്തേക്കുള്ള ജനറൽ പ്രോമോ എത്തിയത്. അത് കണ്ടിട്ട് ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ നിങ്ങൾക്ക് നിരാശ തോന്നിയേക്കാം. പക്ഷെ , വിനീത് അപർണ്ണ സ്റ്റോറി ഒന്ന് അവസാനിക്കണ്ടേ… അലീന ടീച്ചർ ഇന്നൊരു തീരുമാനം ഉണ്ടാക്കും എന്ന് പറയുന്നുണ്ട്. അതുകൊണ്ട് തന്നെ അപർണ്ണ കഥയ്ക്ക് അവസാനമായി എന്ന് പ്രതീക്ഷിക്കാം.

അമ്മയറിയാതെ… ഇപ്പോൾ ശരിയാകും, ഇപ്പോൾ ശരിയാകും എന്ന് പ്രേക്ഷകർ പറയുമ്പോൾ റൈറ്റർ, അവിടെ ഇരുന്നു …” ഇപ്പോൾ ശരിയാക്കി തരാം എന്നാണ് പറയുന്നത്…”

ഇന്നത്തെ കഥയിൽ നീരജ എല്ലാം അറിയുന്നുണ്ട്. അത് ജനറൽ പ്രൊമോയിൽ കണ്ടതുതന്നയാണ്. നീരാജയും മഹാദേവനൊപ്പം തന്നെയേ നില്ക്കു. അപ്പോൾ വിനീതിനും അപർണ്ണയ്ക്കുമാണ് ഇവിടെ പണികിട്ടുന്നത്. അങ്ങനെ വരുമ്പോൾ ഇനിയുണ്ടാകുന്ന കഥ ഒരു രഹസ്യ പ്രണയമാണ്.

ഏതായാലും ഇവിടെ വരെ എത്തിച്ച സ്ഥിതിയ്ക്ക് അപർണ്ണ വിനീത് രഹസ്യ പ്രണയത്തിലേക്ക് കഥ പോകുന്നത് തന്നയാണ് നല്ലത്. കാരണം, അവർ ഇതുവരെ പ്രണയിച്ചു നടന്നിട്ടില്ലല്ലോ… ആ പരാതി രണ്ടാൾക്കും ഒന്ന് തീർന്നു കിട്ടും. അവർ രണ്ടാളും മറ്റൊരു വീട്ടിലേക്ക് പോകുന്നതും ഒന്നിച്ചു ആഹാരം പാകം ചെയ്യുന്നതുമൊക്കെ വരാനിരിക്കുന്ന എപ്പിസോഡിൽ ഉണ്ട്. അതുകൊണ്ട് തന്നെ ഇനി ഇവരുടെ പ്രണയ രംഗങ്ങൾക്കും സ്പെയ്സ് ഉണ്ട്.

എങ്കിലും നീരാജയും മഹാദേവനും ഇവരുടെ ബന്ധത്തെ എങ്ങനെ മനസിലാക്കുമെന്നുള്ളത് ഈ കഥയിൽ ഇനി ഒരു ചോദ്യമാണ്. അവർക്കിടയിൽ ഇപ്പോഴുള്ളത് ഒരു സഹതാപമോ, പേടിയോ, അതുമല്ലങ്കിൽ വീട്ടുകാരോടുള്ള സ്നേഹത്തിൽ അവരെ വേദനിപ്പിക്കാതിരിക്കാനുള്ള തീരുമാനമോ ആകാം.. അങ്ങനെ ഒക്കെയാണ് ആ അമ്മയും അച്ഛനും ചിന്തിക്കുന്നത്.

ഇങ്ങനെയൊന്നുമല്ല, വിനീത് അപർണ്ണ പ്രണയം സത്യമാണ് എന്ന് ഇനി അവരെ ബോധ്യപ്പെടുത്തണമെങ്കിൽ തീർച്ചയായും മറ്റെന്തെങ്കിലും ഒരു ഇഷ്യൂ ഉണ്ടാകണം . അത് കഥയിൽ നല്ലൊരു ട്വിസ്റ്റ് തന്നെയാകും . ഏതായാലും വിനീത് അപർണ്ണ കഥയിലേക്ക് ട്രാക്ക് മാറിയപ്പോൾ അമ്മയായറിയാതെ റേറ്റിങ് വളരെ മികച്ചതായിരുന്നു. ഇനി വരും എപ്പിസോഡ് അലീന അമ്പാടി കഥയിലേക്ക് ആണ്. അപ്പോൾ റേറ്റിങ്ങിൽ എന്ത് വ്യത്യാസമാകും ഉണ്ടാകുക എന്നുള്ളത് കണ്ടറിയണം.

അലീന ടീച്ചർക്ക് കുത്തേറ്റ സംഭവം അമ്പാടി അറിയുന്ന നിമിഷവും അമ്പാടി അനുഭവിക്കുന്ന വേദനയും കാണാനാണ് കൂടുതൽ പ്രേക്ഷകരും കാത്തിരിക്കുന്നത് . അധികം വലിച്ചുനീട്ടാതെ കഥ മുന്നേറട്ടെ…

about ammayariyathe

Safana Safu :