82–ാം പിറന്നാൾ നിറവിൽ യേശുദാസ്! ഗാനാഞ്ജലിയുമായി ഗായകർ

ഗാനഗന്ധർവൻ കെ ജെ യേശുദാസിന് ഇന്ന് പിറന്നാൾ. 82–ാം പിറന്നാളാണ് അദ്ദേഹം ഇന്ന് ആഘോഷിക്കുന്നത്. യുഎസിലാണ് യേശുദാസ് ഇത്തവണ പിറന്നാൾ ആഘോഷിക്കുക.

വിവിധ മേഖകളകളിൽ നിന്നും ധാരാളം ആളുകൾ ഇതിനോടകം ആശംസകൾ അറിയിച്ച് രംഗത്തെത്തുകയാണ്. യുവതലമുറയിലെ 82 ഗായകർ ഇന്നു തിരുവനന്തപുരത്ത് യേശുദാസിന്റെ 82 ഗാനങ്ങൾ ആലപിച്ച് ഗാനാഞ്ജലി നടത്തും.

സംഗീതജ്ഞനായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ഫോര്‍ട്ട്കൊച്ചിയില്‍ 1940 ജനുവരി പത്തിനാണ് കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ.ജെ.യേശുദാസിന്റെ ജനനം.

22-ാം വയസില്‍ 1961 നവംബര്‍ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കാഡ് ചെയ്തത്. കെ. എസ്. ആന്റണി സംവിധാനം ചെയ്ത ‘കാല്‍പ്പാടുകള്‍’എന്ന സിനിമയില്‍ ‘ജാതിഭേദം മതദ്വേഷം…’എന്ന ഗാനത്തോടെ സിനിമ സംഗീത ലോകത്തേക്ക് അദ്ദേഹം ചുവടുവെച്ചു.

അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത് സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, കര്‍ണ്ണാടക സംഗീത രംഗത്തും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്‌കാരം 8 തവണ നേടിയ ഇദ്ദേഹം കേരള, തമിഴ് നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചു.

മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ (എട്ടു തവണ)നേടിയ യേശുദാസ് കേരള, തമിഴ്നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

കോവിഡ് ഭീഷണിമൂലം പിറന്നാൾ ദിനത്തിലെ കൊല്ലൂർ മൂകാംബികാ ക്ഷേത്ര ദർശനം ഇത്തവണയും ഒഴിവാക്കി. അമേരിക്കയിലാണ് യേശുദാസ് ഇപ്പോഴുള്ളത്. ഇത്തവണയും പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ എത്താനാവില്ലെങ്കിലും അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥനയുമായി സുഹൃത്തുക്കൾ ക്ഷേത്ര സന്നിധിയിലെത്തി. യുഎസിലുള്ള യേശുദാസ്, ഒമിക്രോൺ ഭീഷണി നിലനിൽക്കുന്നതിനാൽ യാത്ര റദ്ദാക്കുകയായിരുന്നു. അരനൂറ്റാണ്ടിലേറെയായുള്ള പിറന്നാൾദിന ക്ഷേത്രദർശനമാണ് തുടർച്ചയായി രണ്ടാം വർഷവും മുടങ്ങുന്നത്. യേശുദാസിനു വേണ്ടി പ്രാർത്ഥനയുമായി സുഹൃത്ത് കാഞ്ഞങ്ങാട് രാമചന്ദ്രൻ ഇന്നലെ കൊല്ലൂരിലെത്തി. ഇന്നു രാവിലെ ദേവീ സന്നിധിയിൽ പ്രാർത്ഥിച്ച് ദാസേട്ടനു വേണ്ടി കീർത്തനം ആലപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 48 വര്‍ഷങ്ങളായി മൂകാംബിക ക്ഷേത്ര സന്നിധിയിലാണ് ഗാന ഗന്ധർവ്വന്റെ പിറന്നാൾ ആഘോഷം. ലോകത്തിന്റെ ഏതു കോണിലായാലും ജനുവരി 10ന് തന്റെ പിറന്നാൾ ദിനത്തിൽ ഗാനഗന്ധർവ്വൻ കെ ജെ യേശുദാസ് കുടുംബസമേതം കൊല്ലൂർ മൂകാംബിക ക്ഷേത്രസന്നിധിയിൽ എത്തും. 48 വര്‍ഷമായി തുടരുന്ന പതിവിനാണ് കഴിഞ്ഞതവണയാണ് മുടക്കം വന്നത്. 2020ൽ എണ്‍പതാം പിറന്നാള്‍ ആഘോഷത്തിനായി ഭാര്യ പ്രഭയ്ക്കും മക്കളായ വിനോദ്, വിജയ്, വിശാല്‍ എന്നിവര്‍ക്കും ഒപ്പമാണ് യേശുദാസ് മൂകാംബിക ദേവിയുടെ സന്നിധിയിൽ എത്തിയത്.

Noora T Noora T :