ഇത് ഇവരുടെ ഒത്തുകളിയാണെങ്കിൽ കൂടെവിടെ ഇത്തവണ പൊളിക്കും ; ഋഷ്യ പ്രണയത്തിൽ വിരഹമുണ്ടാകില്ലന്ന് ഉറപ്പിക്കാം; ചതിയ്ക്ക് ചതി കൊണ്ട് മറുപടിപറഞ്ഞ് ഋഷിയും അതിഥി ടീച്ചറും!

കൂടെവിടെ വീണ്ടും നിറം മങ്ങിയെന്നുള്ളത് കമെന്റ് ബോക്സ് കണ്ടാൽ അറിയാം. മറ്റു സീരിയലുകൾക്കില്ലാത്ത എന്ത് പ്രത്യേകതയാണ് കൂടെവിടെ സീരിയലിന്. ? എന്തിനാണ് ഇത്രയുമൊക്കെ വിമർശിക്കുന്നത്. ? ക്യാമ്പസ് ലവ് സ്റ്റോറി എന്ന് പറഞ്ഞാലും ഇത് ഒരു മെഗാ സീരിയൽ അല്ലെ… അപ്പോൾ ഒരൊറ്റ പ്ലോട്ടിൽ കഥ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലല്ലോ… ? അപ്പോൾ പിന്നെ എന്തിനാണ് കുറ്റപ്പെടുത്തുന്നത് ? ഇങ്ങനെ ഒക്കെ കുറെ ചോദ്യങ്ങൾ കാണാനുണ്ട്…

കൂടെവിടെ സീരിയലിന്റെ പ്രത്യേകത, തുടക്കം മുതൽ ക്യാമ്പസും കാലിക പ്രസക്തമായ വിഷയവും ആയിരുന്നു കാണിച്ചിരുന്നത്. അതായത് ഒരു പെൺകുട്ടി വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിൽ നിന്നും പഠിക്കണം എന്ന ആഗ്രഹത്താൽ രക്ഷപെട്ടു പോകുന്നതും പിന്നീട് കോളേജിൽ എത്തുന്നത് അവിടെ തന്നെ സംരക്ഷിച്ച അധ്യാപികയുടെ മകനെ അധ്യാപകൻ ആയികിട്ടുന്നത്. എന്നാൽ അവർ തമ്മിൽ വഴക്ക് …. പിന്നെ പ്രണയം… ഇങ്ങനെ കൊള്ളാവുന്നൊരു കഥ…

ഒരു പുതിയ സ്റ്റോറി ത്രഡ് തന്നെയായിരുന്നു കൂടെവിടെ. ആദ്യഭാഗം മുതലുള്ള എല്ലാ സീനും ഈ പ്രേക്ഷകർക്ക് ഓർമ്മയുണ്ട്. അതുകൊണ്ടാണ് പ്രേക്ഷകർക്ക് കഥയുടെ ഓരോ മാറ്റവും മനസിലാകുന്നത്. എഴുതുന്ന ആളെക്കാൾ കാണുന്നവർക്ക് സീനുകൾ ഓർമ്മയുണ്ട്. കണ്ടിന്യൂവേഷൻ പോയാൽ ഉറപ്പായും കമന്റ് ബോക്സിൽ ബഹളം കേൾക്കാം…

കൂടെവിടെ ഇതൊക്കെയാണ് സിറ്റുവേഷൻ എങ്കിലും ജനറൽ പ്രൊമോ എക്പ്ലൈൻ ചെയ്യാനായി പല പ്രാവശ്യം കണ്ടുനോക്കിയപ്പോൾ എനിക്ക് തോന്നിയ ഒരു കാര്യമുണ്ട്.

കഴിഞ്ഞ എപ്പിസോഡിലെ അതിഥി ടീച്ചറും ഋഷി സാറും തമ്മിലുള്ള സംഭാഷണം ഒന്നോർത്തു നോക്കിക്കേ… സൂര്യയെ എങ്ങനെ തിരിച്ചുകൊണ്ടു വരണം എന്നതാണ് അവിടുത്തെ ചർച്ച. അതിനു ഒരു വഴിയേ ഉള്ളു. സൂര്യ ഋഷി വിവാഹം…. അത് അതിഥി ടീച്ചർ ഋഷിയോട് പറയുന്നുണ്ട്. അതുകൊണ്ടുതന്നെ താൻ മുൻകൈ എടുത്ത് ആ വിവാഹം നടത്താം.. അത് സൂര്യയുടെ അച്ഛനോട് പറയുകയും ചെയ്യാം.. എന്നും അതിഥി ടീച്ചർ പറഞ്ഞു.

ഈ സമയം ഋഷി സ്റ്റാക്കായി… കാരണം സൂര്യയും ഋഷിയും തമ്മിലുള്ള വിവാഹം റാണിയമ്മ നടത്താമെന്നും അതിൽ അതിഥിയെ ഉൾപ്പെടുത്തരുതെന്നുമാണ് റാണിയമ്മയുടെ ആവശ്യം. സംഗതി കൊള്ളാം , ഋഷിയ്ക്ക് മുന്നിലുള്ള ചലഞ്ചാണ് ഇത്.

ഇവിടെ ഒരു പ്രശ്നം ഉണ്ട് എന്ന് ഋഷി ടീച്ചറോട് പറയുകയും അതെന്താണെന്ന് ചോദിക്കുമ്പോൾ, പറയാം എന്നും പറഞ്ഞ് ഋഷി ടീച്ചറുമായി പോകുന്നത്പോലെയാണ് ആ സീൻ അവസാനിച്ചത്., അവർ പിന്നെ എന്ത് പറഞ്ഞു എന്ന് നമ്മളെ കാണിച്ചിട്ടില്ല…

അതിനുശേഷമുള്ള ഷോട്ട് ആ കറിയാച്ചനും മോഹനയുമായിരുന്നല്ലോ… ഇനി പുത്തൻ പ്രൊമോയിൽ ഒരുപാട് തീരുമാനങ്ങളും നടപ്പാക്കലുകളും നമ്മൾ കണ്ടു. മോഹനൻ ശേഖരൻ ആര്യ കഥ മാറ്റി നിർത്തിയാൽ, അതിഥി ടീച്ചർ ജഗനെ ഫോണിൽ വിളിച്ചു സംസാരിക്കുന്ന സീൻ…

” ബാങ്ക് ബാലൻസ് അടക്കം മുഴുവൻ സമ്പാദ്യവും ഞാൻ ജഗന് വിട്ടുതരാം … പകരം സൂര്യയെ എനിക്കോക്ക് വേണം….” ടീച്ചർ ഇത് പറയുന്നത് ഭയന്നിട്ടല്ല…. എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെയാണ്.

” ഇത് ജഗൻ ആവശ്യപ്പെട്ടിട്ട് പറയുന്നത് പോലെയും തോന്നിയില്ല, കാരണം ഈ ഡിമാൻഡ് ടീച്ചർ മുന്നോട്ട് വെക്കുമ്പോഴും ജഗൻ പറയുന്നത് അല്പം നെഗറ്റീവ് ഡയലോഗ് ആണ്…

” അതായത്, ” കൊള്ളാവുന്ന ഓഫർ തന്നയാണ്, പക്ഷെ തൂക്കിനോക്കുമ്പോൾ സൂര്യയുടെ തട്ട് ഇപ്പോഴും താണ് തന്നെയാണ് നിൽക്കുന്നത്…” ഈ ഡയലോഗിൽ നിന്നും ജഗൻ അതിഥിയോട് ആവശ്യപ്പെടാത്ത കാര്യമാണ് ടീച്ചർ ഈ പറഞ്ഞത് എന്ന് തോനുന്നു..

ഇനി റാണിയമ്മയുടെ സൈഡിലേക്ക് വന്നാൽ, റാണിയമ്മയുടെ പുതിയ അടവ് നയം. അവിടെ ഋഷി റാണിയമ്മയോട് നല്ല കടുപ്പിച്ചു തന്നെ പറയുന്നുണ്ട്, ” എങ്ങനെയെങ്കിലും സൂര്യയെ ഇവിടെ തിരികെ കൊണ്ടുവരണം” എന്ന്… അത് ഒരു അമർശത്തോടെതന്നെ റാണി കേൾക്കുന്നുമുണ്ട് .

അതിനു ശേഷമാണ് , സൂര്യയുടെ വീട്ടിൽ പോയി സൂര്യക്ക് വളയിടുന്ന റാണിയമ്മയെ കാണിക്കുന്നത്. അപ്പോൾ ഋഷി റാണിയമ്മയ്ക്ക് ഒരു പ്രെഷർ കൊടുത്തപ്പോൾ റാണി സൂര്യയുടെ വീട്ടുകാരെ തൃപ്തിപ്പെടുത്തിക്കൊണ്ട് തന്നെ അങ്ങനെ ഒരു സീൻ ക്രിയേറ്റ് ചെയ്തു. ഇവിടിപ്പോൾ സൂര്യയുടെ വീട്ടുകാർ ഹാപ്പി ആകും… മാളിയേക്കൽ റാണി, സ്വർണ്ണ വളകളുമായി തങ്ങളുടെ മോൾക്കരികിൽ…

ദേവമ്മയ്ക്ക് ഇത്രമാത്രം മതി … പിന്നെഋഷിയ്‌ക്കൊപ്പം സൂര്യയെ വിടുന്നതിൽ സൂര്യയുടെ വീട്ടുകാർക്ക് ബുദ്ധിമുട്ടില്ലല്ലോ… ഇതിനിടയിൽ കൈമളും സൂര്യയും പുറത്തെവിടെയോ പോകുന്നതും അവരെ ജഗന്റെ ഗുണ്ടകൾ പിന്തുടരുന്നതും കാണിക്കുന്നുണ്ട്. അതായത് കുറെ ക്ലാഷ് സംഭവിക്കും. അതിനു ശേഷമാകും ഈ സീനുകളെല്ലാം വരുക. ഇനി ഈ കളികളെല്ലാം ഋഷിയുടെയും അതിഥി ടീച്ചറുടെയും പ്ലാൻ ആണെങ്കിലോ…

ടീച്ചർ ജഗനെ വിളിച്ച് സ്വത്തുവിട്ടുനൽകാം എന്ന് പറയുന്നു. ഋഷി റാണിയമ്മയുടെ ഒപ്പം നില്കുന്നു. സൊ ഇതിപ്പോൾ ലാഭമായല്ലോ എന്ന ഒരു അവസ്ഥ. ഏതായാലും ഇത്തരത്തിലാണ് കഥയെങ്കിൽ ഞമ്മളുണ്ട് ശശി സാറെ … കട്ടക്ക് സപ്പോർട്ട് ചെയ്യാൻ.

ഏതായാലും ഋഷിയും സൂര്യയും ഒരിക്കലും പിരിയില്ല… ശരിക്കുമുള്ള ഇഷ്ടമാണെങ്കിൽ അവരെങ്ങനെ നമ്മളെ വിട്ടുപോകും …..അവരെപ്പോഴും പോകാതിരിക്കാനുള്ള കാരണമാകും കണ്ടെത്തുക…. അല്ലെ ?

ഋതുക്കൾ മാറുന്നതും ഇലകൾ പൊഴിയുന്നതും മൂടൽ മഞ്ഞുയരുന്നതും ഞാൻ എങ്ങനെ ശ്രദ്ധിക്കാനാണ്… എന്റെ ഉള്ളിൽ വസന്തമായിരുന്നു ,….. മരണമില്ലാത്ത പ്രണയവും… എന്തുഭംഗിയാടോ പ്രണയത്തിന്…..

about koodevide serial

Safana Safu :