ആഘോഷങ്ങൾക്കിടയിൽ ആ ദുരന്തം; ​ഇത് സിദ്ധു സുമിത്ര ഒത്തുചേരലിലേക്കോ? വമ്പൻ ട്വിസ്റ്റുമായി കുടുംബവിളക്ക് !

കുടുംബവിളക്ക് അഞ്ഞൂറിന്റെ നിറവിൽ എത്തിയിരിക്കുകയാണ് . വാഗമണിലെ സുന്ദര കാഴ്ചകൾക്കോപ്പം സുമിത്രയുടെയും കുടുംബത്തിൻെറയും കഥയാണ് നമ്മൾ ഇപ്പോ കാണുന്നത്. വാഗമണിലേക്ക് ഇവർ ന്യൂ ഇയർ അടിച്ചു പൊളിക്കാൻ വേണ്ടി മാത്രമല്ല പോയിരിക്കുന്നത് . സിദ്ധു സുമിത്ര കുടിച്ചേരലും അതിനു പിന്നിൽ ഉണ്ടോ എന്ന് സംശയമുണ്ട് . സിദ്ധുവിന് സ്വന്തം ഷാൾ കൊടുത്ത് വാഗമണിലെ തണുപ്പ് സുമിത്ര സഹിക്കുന്നുണ്ട്. സുമിത്രയോട് അതിന് നന്ദി പറയുന്നുണ്ട് സിദ്ധു . ഇതൊക്കെ കാണുമ്പോൾ റൈറ്റർ മാമ്മൻ ഇവരെ ഒന്നിപ്പിക്കാൻ ശ്രമിക്കുകയല്ലേ എന്ന് തോന്നി പോകുന്നുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത് . അനിയുടെയും ശ്രീയുടെ ഒക്കെ സംസാരത്തിൽ നിന്ന് മനസിലാകുന്നതും അതു തന്നെയാണ്. അവർ ടൂർ എന്ന് പറഞ്ഞ വാഗമണിൽ വന്നത് ഇവരെ ഒന്നിപ്പിക്കനാണ്.

വാഗമണിൽ എത്തിയത് മുതൽ സിദ്ധു പഴയ കാര്യങ്ങൾ ഒക്കെ ചിന്തിക്കുന്നുണ്ട് . സിദ്ധു സുമിത്രയും നേരത്തെ ഹണിമൂണിന് വാഗമണിൽ എത്തിയിട്ടുണ്ട് . അന്നത്തെ കാര്യങ്ങൾ ഒക്കെ സിദ്ധു ഓർക്കുന്നുണ്ട് . അപ്പോൾ വീണ്ടും വാഗമണിൽ കൊണ്ടു വന്ന് ഇവരെ ഒരുമിപ്പിക്കാനാണ് നോക്കുന്നത്. അവർക്കിടയിലെ ചില നോട്ടങ്ങൾ കാണുമ്പോൾ അങ്ങനെ തോന്നി പോകും . അങ്ങനെ ഇവരെ ഒന്നിപ്പിക്കരുത്. കാരണം ഇവർ തമ്മിൽ ഉള്ളത് സൗന്ദര്യ പിണക്കമല്ല. സുമിത്രയെ ഉപേക്ഷിച്ച് പോയതാണ് സിദ്ധു . അതിനു ശേഷം ഒറ്റക്ക് ജീവിച്ചു കാണിക്കുകയാണ് സുമിത്രഎന്നാണ് ആരാധകർ പറയുന്നത്.

പിന്നെ സരസു ടൂറിനു പോയാലും സ്വഭാവത്തിന് ഒരു മാറ്റവുമില്ല ,സുമിത്രയും സിദ്ധുവും ഒരുമിച്ചാണോ കിടക്കുന്നത് എന്നൊക്കെ എത്തിനോക്കുന്നുണ്ട് . പിന്നെ വേദികയ്ക്കും സിദ്ധുവും സുമിത്രയും ഒന്നിക്കുമോ എന്ന് സംശയമാണ് .സരസുവിനെ വിളിച്ച അവിടത്തെ കാര്യങ്ങൾ എല്ലാം അറിയുന്നുണ്ട് .

ടൂറിന് പോയതും കുടുംബസമേതം എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും ഒക്കെ നല്ലതാണ് . എല്ലാ തിരക്കുകളും മാറ്റിവെച്ച് എല്ലാവര്ക്കും പരസ്പരം സംസാരിക്കാനും സ്നേഹിക്കാനും ഒക്കെ കഴിയും . പക്ഷെ ഇവിടെ അതു വേണ്ട എന്ന് തോന്നുന്നു . പുതിയ പ്രൊമോയിൽ കാണിക്കുന്നത് ആഘോഷങ്ങൾക്ക് ഇടയിൽ സുമിത്രയ്ക്ക് അപകടം സംഭവിക്കുന്നതായി ആണ് .. ആ അപകടത്തിൽ നിന്ന് സുമിത്രയെ രക്ഷിക്കുന്നത് സിദ്ധുവാണ് . എന്തായാലും റൈറ്റർ മാമ്മൻ അവരെ ഒന്നിപ്പിക്കാൻ തീരുമാനിച്ചു തന്നെയാണ് മുന്നോട്ട് പോകുന്നത് എന്നു തോന്നുന്നു എന്നാണ് ആരാധകർ പറയുന്നത് .

ജീവിതത്തിലെ എല്ലാ നിറവും തല്ലി കെടുത്തിയ ഒരാൾ വീണ്ടും വന്ന് മരണത്തിൽ നിന്ന് രക്ഷിച്ചിട്ട് എന്താ കാര്യം. വേദിക ദുഷ്ട ആയോണ്ട് അല്ലെ ഇയാൾക്കു ഈ തിരിച്ചറിവ് ഉണ്ടായേത് . റൈറ്റർ മാമൻ വേദികയെ മാത്രം എപ്പോഴും കുറ്റപ്പെടുത്തുന്നു . സിദ്ധുവിനെ വെള്ള പൂശാൻ ശ്രമിക്കുകയാണ് ഇവിടെ. ഒരിക്കൽ അയാൾ സുമിത്രയെ വേണ്ടെന്നു പറഞ്ഞു പോയി. ഇഷ്ടമില്ലാത്ത ജീവിതത്തിൽ നിന്ന് അയാൾ ഇറങ്ങി പോയി .അതിന് തെറ്റ് പറയാൻ പറ്റില്ല . പക്ഷെ ഇപ്പോൾ പഴയ ഭാര്യയുടെ നന്മ മനസിലാക്കി തിരിച്ചു വരുന്നു. ഇവിടെ സുമിത്രയ്ക്ക് ഒരു വിലയുമില്ലാതെ ആവുകയാണ് ശരിയായിരിക്കും അയാൾ തന്റെ തെറ്റ് മനസ്സിലാക്കി കാണും എന്ന് വച്ച് ഉടനെ വീണ്ടും സുമിത്രയുമായി ഒന്നിപ്പിക്കാനാണോ മക്കളും മരുമക്കളും ശ്രമിക്കേണ്ടത്. ആ മൂന്നു മക്ക്ക്ൾക്കു എന്നും അവർ നല്ല മാതാപിതാക്കൾ ആയിക്കോട്ടെ പക്ഷേ വീണ്ടും അവരെ ഒന്നിപ്പിക്കരുത്. ഒരു ആണിന് എപ്പോൾ വേണമെങ്കിലും പെണ്ണിനെ വേണ്ടെന്നു വെക്കാം .പക്ഷെ അവൻ മനസ്സ് മാറി തിരിച്ചു വന്നാൽ അവൾ രണ്ടു കൈയും നീട്ടി സ്വീകരിക്കണം .അതേസമയം ഒരു പെൺ ഇങ്ങനെ ചെയ്താലോ അവൾ മോശക്കാരി സമൂഹം അവൾക്ക് ചാർത്തി കൊടുക്കുന്ന ചില പേരുകൾ ഉണ്ട് . പക്ഷെ ഈ പേരുകൾ ഒന്നും ഒരിക്കലും ഇത്തരത്തിലുള്ള ആണിനെ വിളിച്ചു കേട്ടിട്ടില്ല .

ഒരിക്കൽ സിദ്ധുവിന് ഹാർട്ട്‌ അറ്റാക്ക് വന്നപ്പോ സുമിത്ര രക്ഷിച്ചു ഇന്ന് സുമിത്ര അപകടത്തിൽ ആയപ്പോ സിദ്ധുവും ജീവൻ രക്ഷിച്ചു.. ഇതൊരു പ്രത്യോപകരം ആക്കിയാൽ മതി അവർ ഇനി ഒന്നിക്കേണ്ട. രോഹിത്തിന്റെയും നിലീനയുടെയും ഒപ്പമുള്ള സുമിത്രയുടെ ബിസിനസ്സിലെ ഉയർച്ചകൾ കാണിക്കു. എന്നാണ് പ്രേക്ഷകർ പറയുന്നത്.

about kudumbavillakk

AJILI ANNAJOHN :