അവസരം മുതലെടുത്ത് അവിനാഷ്; സ്വന്തം ജീവൻ കൊടുത്തും മാളുവിനെ രക്ഷിക്കാൻ ശ്രേയ; പുതിയ കഥാ സന്ദർഭങ്ങളുമായി തൂവൽസ്പർശം !

തുവൽസ്പർശത്തിൽ ഇപ്പോൾ കാട്ടുനീതിക്ക് എതിരെ ശ്രേയയുടെ യുദ്ധമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.
മാളുവിന്റെ അറസ്റ്റും ഈശ്വർ സാറിന്റെ പ്ലാനും ഒക്കെയാണ് ഇപ്പോൾ തൂവൽസ്പർശത്തിൽ കണ്ടു കൊണ്ടിരിക്കുന്നത്. മാളുവിനെ അറസ്റ്റ് ചെയ്യാൻ ഈശ്വർ സാർ എത്തുന്നതു വരെയാണ് കഴിഞ്ഞ എപ്പിസോ‍‍ഡിൽ കാണിച്ചത്.
മാളുവിനെ പോലീസിന് വിട്ടു തരാം പക്ഷെ ഞാനും കൂടെ വരും എന്നാണ് ശ്രേയ പറയുന്നത് . പക്ഷെ അയാൾ അതിന് സമ്മതിക്കുന്നില്ല . അറസ്റ്റ് ചെയ്യാൻ തുടങ്ങുമ്പോഴേക്കും ശ്രേയയുടെ കൂട്ടുകാരി ജേർണലിസ്റ്റ് എത്തുന്നുണ്ട് . അതോടെ ശ്രേയ്ക്ക് ആശ്വാസം ആകും . അവളെ അറസ്റ്റ് ചെയ്യുന്നതിൽ സാർ വിജയിച്ചു പക്ഷെ എന്റെ ചങ്ക് പറിച്ച് ഞാൻ സാറിന്റെ മുൻപിലേക്ക് ഇട്ടു തന്നത് ഒരു ബലി മൃഗത്തെയല്ല എന്റെ സ്വന്തം ചോരയാണ് .വഴിയിൽ വെച്ച് വണ്ടി നിർത്തി ഓടി രക്ഷപ്പെട്ടോ എന്നു പറഞ്ഞ് ഇറക്കി വിട്ട് പിന്നിൽ നിന്ന് വെടിവെച്ച് തലച്ചോറ് പിളർക്കുന്ന ഒരു ആചാരം ഉണ്ടല്ലോ എൻകൗണ്ടർ എന്ന ഓമനാ പേരിൽ അറിയപ്പെടുന്ന മനുഷ്യാവകാശ വിരുദ്ധത ഇവളോട് അത് നടക്കില്ല . ഈശ്വർ സാറിന്റെ ഒരു പ്ലാൻ നടക്കില്ല. ശ്രേയ എന്തെങ്കിലും പ്ലാൻ കണ്ടിട്ടുണ്ടാകും ജേര്ണലിസ്റ്റിനെ ശ്രേയ ഇറക്കിയത് അതിനു വേണ്ടിയാണ്. അറസ്റ്റ് ചെയ്യുമ്പോൾ മുതൽ എല്ലാം ക്യാമറയിൽ പകർത്താൻ വേണ്ടിയാണ് ജേര്ണലിസ്റ്റിനെ വിളിച്ചു വരുത്തിയത് .

മാളുവിനെ സ്റ്റേഷനിലേക്ക് കൊണ്ട് പോകുന്നുണ്ട്. മാളുവിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ ഈശ്വർ സാർ വിജയിച്ചിരിക്കുകയാണ്. പക്ഷെ അവളെ ഇല്ലാതാക്കാനുള്ള ഒരു ശ്രമങ്ങളും വിജയിക്കില്ല . മാളുവിനെ കൊണ്ടുപോയതിൽ അപ്പൂപ്പനും അമ്മുമ്മയും സങ്കടപ്പെടുന്നുണ്ട് . ശ്രേയ മാളുവിനെ തിരിച്ചു കൊണ്ട് വരും എന്ന് അപ്പുപ്പൻ പറയുന്നുണ്ട് . അതെ ഒരു പോറൽ പോലും ഏൽകാതെ തിരിച്ചു കൊണ്ടുവരും ശ്രേയ .

സഹദേവൻ അവിനാഷിനെ വിളിച്ച പറയുന്നുണ്ട് മാളുവിനെ അറസ്റ്റ് ചെയ്ത കാര്യം. അവനിഷ് അത് കേട്ടപ്പോൾ പറയുന്നത് നമ്മളും പെടാൻ സാധ്യതയുണ്ട്. മാളു ഏറ്റവും കൂടതൽ ആഗ്രഹിക്കന്നത് എന്റെ പിടിയിൽ നിന്ന് ശ്രേയ രക്ഷിക്കണം എന്നാണ്. അതുകൊണ്ട് അവൾ എല്ലാം പോലീസ്കാരോട് നമ്മൾ നടത്തിയ കള്ളത്തരങ്ങൾ പറഞ്ഞു കൊടുത്താൽ തീർന്നു എന്നാണ് അവിനാഷ് പറയുന്നത്. മാളുവിനെ പോലീസ് സ്റ്റേഷനലിൽ കൊണ്ട് വന്നു കഴിയുമ്പോൾ മാളു ശ്രേയയോട് ചോദിക്കുന്നുണ്ട് ചേച്ചിക്ക് എന്നെ കുറിച്ച എല്ലാം അറിയാമായിരുന്നു അല്ലേ? . .പിന്നീട് ശ്രേയയും മാളുവും തമ്മിലുള്ള കോൺവെർസേഷനാണ് പിന്നെ കാണിക്കുന്നത് . ആ ഒരു സീൻ ഹാർട്ട് ടച്ചിങ് ആയിരുന്നു . പതിനെട്ടു വർഷങ്ങൾ ശേഷം ഞാൻ മടങ്ങിയെത്തിയത് ചേച്ചിയെ വിഷമിപ്പിക്കാൻ വേണ്ടിയാണ്. എന്തിനാ ചേച്ചി കമ്മിഷണർ സാറിന്റെ തോക്കിൻ മുനയിൽ നിന്ന് എന്നെ രക്ഷികാൻ നോക്കുന്നത് ഒരു ബുള്ളറ്റിൽ എല്ലാം തീരും എന്നൊക്കെ മാളു പറയുന്നുണ്ട്. പതിനെട്ട് വർഷം ഈ ചേച്ചി കാത്തിരുന്നത് അങ്ങനെ ഒരു തോക്കിനു മുൻപിലേക്ക് വിട്ടു കൊടുക്കാനല്ല. ഈ ചേച്ചിയെ അനിയത്തിയും ഇങ്ങനെ കണ്ടിരിക്കാൻ എന്ത് രസമാണ് . ഇവർ അഭിനയിക്കല്ല ജീവിച്ചു കാണിച്ചു തരുകയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. അവന്തിക ചേച്ചിയും , സാന്ദ്രയും പൊളിയാണ് ഒരു രക്ഷയുമില്ല ഇവരുടെ അഭിനയം എന്നും പറയുന്നുണ്ട് .

മാളു പറയുന്നുണ്ട് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ഞാൻ ഇങ്ങനെ ഒന്നും ആകാതിരുന്നെങ്കിലെന്ന് ആദ്യം കൊച്ചു ഡോക്ടറുടെ കണ്ണിലെ പ്രണയം കണ്ടപ്പോൾ . ഒരുമിച്ച് ഒരു ജീവിത സാധ്യമാകുന്നില്ലെങ്കിൽ ഒരുമിച്ച് ഒരു മരണമെങ്കിലും പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞപ്പോൾ സത്യമായിട്ടും എനിക്ക് ഇങ്ങനെ ഒന്നും ആകണ്ട എന്ന് കരുതിപ്പോയി പതിനെട്ടു വര്ഷങ്ങൾക്കു ശേഷം ചേച്ചിയെ തിരിച്ചറിഞ്ഞപ്പോൾ അച്ഛനെ സ്നേഹിച്ചുതുടങ്ങിയപ്പോൾ ശരിക്കും ഞാൻ ആഗ്രഹിച്ചു എനിക്ക് ഇങ്ങനെ ഒരു മോശപ്പെട്ട ജീവിതം ഉണ്ടാകാതിരുന്നെങ്കിലെന്ന് . മാളു കരയിപ്പിച്ചു കളഞ്ഞു . ഈ ഡയലോഗിൽ നിന്ന് വ്യക്തമാണ് മാളുവിന്‌ അച്ഛനോടും ചേച്ചിയോടും കൊച്ചു ഡോക്ടറോടുമുള്ള സ്നേഹം . അവിടെ കമ്മിഷണർ എത്തുന്നുണ്ട് . ശ്രേയ എന്തിനാ ഇവിടെ നിൽകുന്നത് ശ്രേയ ഈ കേസിൽ ഇല്ലല്ലോ എന്നൊക്കെ പറയുന്നുണ്ട് . സ്റ്റേഷനലിൽ കൊണ്ട് വരുന്ന പ്രതികളെ എന്നുമുതലാ ഇരുത്തി സൽക്കരിച്ചു തുടങ്ങിയത് എന്നൊക്കെ പറയുന്നുണ്ട് . തക്ക മറുപടി ശ്രേയ കൊടുക്കുന്നുണ്ട്. തൽക്കാലം ഞാൻ ഇപ്പോൾ പോവുകയാണ് ഞാൻ പോയിന്നു കരുതി പുറത്തു നിന്ന് ഇടിയതി പോലീസിനെ കൊണ്ട് വന്ന ഇവളുടെ ശരീരത്തിൽ മേയാം എന്ന് കരുതണ്ട എനിക്ക് പൊള്ളും. എനിക്ക് പൊള്ളിയാൽ മേലും കീഴും നോക്കില്ല. എന്ന് ശ്രേയ പറയുന്നുണ്ട്.മാളുവിനെ ഇനി എങ്ങനെ ശ്രേയ രക്ഷിക്കും എന്നാണ് അറിയണ്ടത് .
ഇനിയുള്ള എപ്പിസോഡ് എന്തൊക്കെ നടക്കുമെന്ന് അറിയാൻ കാത്തിരിക്കുവാണെന്നാണ് പ്രേക്ഷകർ പറയുന്നത്. എല്ലാ പ്രായക്കാർക്കും ഒരുപോലെരസിച്ചു കാണാൻ പറ്റിയ കഥ. ഒരു കഥ എന്നതിലുപരി സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളും ചൂണ്ടി കാണിക്കുന്നു.. ഇങ്ങനത്തെ സീരിയൽ അല്ലെ ആഘോഷിക്കപ്പെടേണ്ടത്? നട്ടുച്ചക്ക് വെച്ചാൽ കാണാൻ സാധിക്കുമോ? എന്നൊക്കയുള്ള കമന്റുകളാണ് തൂവൽസ്പർശത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ABOUT THOOVALSPARSHAM

AJILI ANNAJOHN :