സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന മനസിനക്കരെ എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നായികയായി മാറിയ താരമാണ് ആരതി സോജന്‍. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ അച്ഛനൊപ്പമുള്ള ഫോട്ടോയുമായെത്തിയിരിക്കുതയാണ് താരം ഇപ്പോള്‍. സോഷ്യൽ മീഡിയയിൽ ചിത്രം വൈറലായിട്ടുണ്ട്. അച്ഛാ എന്നോട് ക്ഷമിക്കണേ …. അച്ഛനാണ് പറഞ്ഞിട്ടാരും വിശ്വസിക്കുന്നില്ല അച്ഛടെ പഴയ ഫോട്ടോ ഞാൻ എടുത്തങ്ങു പോസ്റ്റി എന്നാണ് ചിത്രത്തോടൊപ്പം താരം കുറിച്ചത്.
സുഹൃത്തുക്കളുമായ കാവ്യയും അഞ്ജലിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയുമായാണ് മനസിനക്കരെ മുന്നേറുന്നത്. കരിയറില്‍ ഇന്നുവരെ അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമാണ്. തീര്‍ത്തും മോഡേണായ പെണ്‍കുട്ടിയാണ് കാവ്യ. എന്റെ പതിവ് സാരി വേഷങ്ങളില്‍ നിന്നും മാറുകയാണ്. ഈ പരമ്പരയ്ക്കായി താന്‍ മേക്കോവര്‍ നടത്തുന്നുണ്ടെന്നും ആരതി നേരത്തെ പറഞ്ഞിരുന്നു. മികച്ച സ്വീകാര്യതയാണ് മനസിനക്കരെയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാവ്യയായി ആരതി എത്തിയപ്പോള്‍ റെനീഷയാണ് അഞ്ജലിയെ അവതരിപ്പിച്ചിട്ടുള്ളത്. സീതാകല്യാണത്തിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് റെനീഷ.
അഭിനേത്രിയെന്ന നിലയില്‍ തന്നെ ആളുകള്‍ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് മുന്‍പ് ആരതി പറഞ്ഞിരുന്നു. കാണുമ്പോള്‍ സെല്‍ഫിയെടുക്കാനും വിശേഷങ്ങള്‍ തിരക്കാനായുമൊക്കെ ആളുകള്‍ അരികിലേക്ക് എത്താറുണ്ട്. ഒരിക്കല്‍ നാട്ടില്‍ നിന്നുള്ള ബസ് യാത്രയ്ക്കിടയില്‍ കുറേ ചേച്ചിമാര്‍ അടുത്ത് വന്ന് കെട്ടിപ്പിടിച്ചിരുന്നു. ആ സമയത്ത് വല്ലാത്ത സന്തോഷമാണ് തോന്നിയതെന്നും സപ്തതി പറഞ്ഞിരുന്നു. സപ്തതിയും ഹര്‍ഷനും തമ്മിലുള്ള സ്‌ക്രീന്‍ കെമിസ്ട്രിക്കും ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്. പഴയ രീതിയിലുള്ള പ്രണയകഥയായതിനാലാണ് ഞങ്ങളുടെ ജോഡിയെ എല്ലാവരും ഏറ്റെടുത്തതെന്നായിരുന്നു ആരതി പറഞ്ഞത്.