പാലമറ്റം സണ്ണിയും, സാന്ദ്രയും ആരെന്നു ഓർമ്മയുണ്ടോ? ‘; ബ്രോ ഡാഡി’ ട്രെയ്‌ലറിലെ രഹസ്യം കണ്ടെത്തി പ്രേക്ഷകർ ; ഞെട്ടിച്ചുകളഞ്ഞു!

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ബ്രോ ഡാഡിയുടെ ട്രെയ്‌ലർ ഇന്നലയിരുന്നു റിലീസ് ചെയ്തത് . ട്രെയ്‌ലർ റിലീസായി 24 മണിക്കൂറിനുള്ളിൽ 20 ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ്. ട്രെയ്‌ലർ യൂട്യൂബിൽ ട്രെൻഡിങ് നമ്പർ 1 ആണ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ മലയാളം യൂട്യൂബ് ചാനൽ ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളം വഴിയാണ് ട്രെയ്‌ലർ പുറത്ത് വന്നിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

വളരെ മികച്ച പ്രതികരണമാണ് ആദ്യ കാഴ്ച്ചയിൽ തന്നെ സിനിമാ ടൈലറിന് കിട്ടുന്നത്. കോമഡിക്ക് പ്രാധാന്യം നൽകുന്ന ചിത്രമാവും ബ്രോഡാഡി എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. മോഹൻലാലിന്റേയും പൃഥ്വിരാജിന്റേയും പ്രകടനം ഇതിനോടകം ആരാധകരും പ്രേക്ഷക സമൂഹവും ഏറ്റെടുത്തു കഴിഞ്ഞു. അതോടൊപ്പം ആന്റണി പെരുമ്പാവൂരിന്റെ പോലീസ് വേഷവും ചർച്ചയാകുന്നുണ്ട്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ വഴി ജനുവരി 26 ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.

സിനിമാ ചർച്ചകൾ കൊഴുക്കുമ്പോൾ ട്രെയ്‌ലറിൽ നിന്നും ഒരു രഹസ്യം കണ്ടെത്തിയിരിക്കുകയാണ് മലയാളി സിനിമാ പ്രേമികൾ . “മോഹൻലാൽ ഓടിവരുന്ന രംഗത്തിൽ ചുമരിലെ ചിത്രം ആരുടെതെന്ന് മനസ്സിലാവും. ഈ സിനിമയിൽ ജോൺ കാറ്റാടി, അന്നമ്മ ദമ്പതികളായി എത്തുന്നത് മോഹൻലാലും മീനയുമാണ്. ഇവരുടെ ചെറുപ്പകാല ചിത്രമാണ് സോഷ്യൽ മീഡിയയുടെ കണ്ണിലുടക്കിയത്.

പാലമറ്റം സണ്ണിയും, സാന്ദ്രയും ആരെന്നു ഓർമ്മയുണ്ടോ? ‘വർണ്ണപ്പകിട്ട്’ സിനിമയിലെ ഇവരുടെ കഥാപാത്രങ്ങളുടെ ചിത്രമാണ് ജോണിന്റെയും അന്നമ്മയുടെയും ചെറുപ്പകാല ചിത്രങ്ങളായി ചുമരിൽ പ്രത്യക്ഷപ്പെട്ടത്.

മോഹൻലാലിനും പൃഥ്വിരാജിനും പുറമേ മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, കനിഹ, ജഗദീഷ്, മല്ലികാ സുകുമാരൻ, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, ജാഫർ ഇടുക്കി, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

about bro daddy

Safana Safu :