ലേഡി റോബിൻഹുഡിനെ ഇല്ലാതാക്കാൻ ശത്രു പക്ഷം ഒരുങ്ങുമ്പോൾ തുമ്പിക്ക് കാവലായി ശ്രേയ ; ഇത് ഹൃദയം തൊടുന്ന കാഴ്ച്ച; വലിച്ചു നീട്ടലുകൾ ഒട്ടുമില്ലാത്ത പരമ്പര ,തൂവൽസ്പർശം പുത്തൻ കഥാഗതിയിലേക്ക് !

പേര് കൊണ്ടും ക്യാപ്ഷൻ കൊണ്ടും പലരും തെറ്റിദ്ധരിച്ച സീരിയലാണ് തൂവൽസ്പർശം . തൂവൽസ്പർശം എന്ന് കേൾക്കുമ്പോൾ ഒരിക്കലും ഒരു ആക്ഷൻ ത്രില്ലെർ പ്രതീക്ഷിച്ചു കാണില്ല . ബോൾഡ് ആയ അനീതികളോട് പൊരുതുന്ന രണ്ടു സഹോദരിമാരുടെ കഥയായിരിക്കും പറയാൻ പോകുന്നത് എന്ന് ആരും വിചാരിക്കുന്നില്ല. അത് മാത്രമേ അല്ല ഈ രണ്ടു സഹോദരിമാരുടെ സ്നേഹത്തെ കുറിച്ച് പറയണ്ട കാര്യമില്ല. മലയാളി പ്രേക്ഷകർ ഞെഞ്ചിലേറ്റി കഴിഞ്ഞു. ശ്രേയ മാളു കോംബോ … ഒരു രക്ഷയുമില്ലാത്ത ചേച്ചിയും അനിയത്തിയും.ഇത്രയും നല്ല സീരിയൽ ഏഷ്യാനെറ്റിൽ വേറെ ഇല്ല ഓരോ എപ്പിസോഡ് കാണുമ്പോഴും മനസിൽ നാളെ എന്താവും എന്നുള്ള ചിന്തയാണ് . അടുത്ത എപ്പിസോഡ് കാണാനുള്ള വെമ്പലാണ് .ഒട്ടും ബോറടിപ്പിക്കാതെ ട്വിസ്റ്റ് നിറച്ചാണ് നമ്മളിലേക്ക് എത്തുന്നത് .

ഫോഴ്സ്ഡ് മാര്യേജ് ഇല്ല ടോക്സിക് റീലേഷൻ, ടോക്സിക് ഡൈലോഗ്സ് ഇല്ല . എല്ലാം കൊണ്ടും വളരെ മികച്ച സീരിയൽ. നെഞ്ചിടിപ്പോടെ മാത്രമേ തൂവൽസ്പർശം കാണാൻ പറ്റു. ഓരോ ദിവസം അത്യന്തം ത്രില്ലിംഗ് ആണ് . ഇന്നലത്തെ എപ്പിസോഡിൽ ശ്രേയ മാളുവിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകും എന്ന് കരുതിയപ്പോൾ അത് നടന്നില്ല അതിനു പകരം മറ്റൊരു സന്തോഷം ഉണ്ടാക്കുന്നുണ്ട്. സുകുമാരൻ തമ്പി കണ്ണു തുറന്നു. മാളുവിന് അപകടം ഉണ്ടാകും അവളെ കൊല്ലും എന്നൊക്കെ ഓർത്ത് വല്ലാത്തൊരു അവസ്ഥയിലാണ് അദ്ദേഹം . ശ്രേയ മാളുവിനെ കുട്ടി ഹോസ്പിറ്റലിൽ പോകുന്നുണ്ട്. മാളുവിനെ കണ്ടയുടനെ മാളുവിനെ കൊല്ലും. മോൾ എങ്ങുംപോകല്ലേ ഇവിടെ തന്നെ നിൽക്കണം എന്നൊക്കെ പറഞ്ഞു പാനിക്ക് ആകുകയാണ് .

ഗിരിജയെ ഉദ്ദേശിച്ചാണ് സുകുമാരൻ തമ്പി അങ്ങനെ പറഞ്ഞത് എങ്കിലും നന്നായി.. ശ്രേയ നോക്കിക്കോളും മാളുവിനെ.. ഈ സമയം കൊണ്ട് മാളുവിനെ ശ്രേയ മനസിലാക്കും… മാളു അച്ഛൻ കണ്ണു തുറന്ന സന്തോഷത്തിലാണ് . ശ്രേയ സത്യങ്ങൾ അറിഞ്ഞു എന്ന് മാളുവിന് അറിയില്ല… സുകുമാരൻ പറയുന്നതുകൂടി കേൾക്കുമ്പോൾ ശ്രേയ അകെ ടെൻഷനിൽ ആകും. കാരണം മാളുവിനെ ഇല്ലാതാക്കാൻ തക്കം പാർത്ത് ഈശ്വർ സാർ ഉണ്ടെന്ന് ശ്രേയക്ക് അറിയാം. അത് മുൻകൂട്ടി കണ്ടാണോ സുകുമാരൻ ഇത് പറയുന്നത് എന്ന് ശ്രേയയ്ക്ക് സംശയം ഉണ്ട് . അത് ഡോക്ടറോട് ചോദിക്കുന്നുണ്ട് . മരണം അടുത്ത് വരുന്ന അവസ്ഥയിൽ ആളുകൾ ഇങ്ങനെ പലതു മുന്‍കൂട്ടികാണും എന്ന് ഞാൻ കേട്ടിട്ടുണ്ട് .അത് സത്യം ആണോ അതുകൊണ്ടാണോ അങ്കിൾ അങ്ങനെ പറയുന്നത് എന്ന് ചോദിക്കുന്നുണ്ട്.

അങ്ങനെ ഗൗരവമായി കാണേണ്ട ഇതൊരു പെട്ടന്ന് ഉണ്ടായ വിഭ്രാന്തി അത്രേയുള്ളു എന്ന് ഡോക്ടർ പറയുന്നുണ്ട് പക്ഷെ ഒരിക്കലും ശ്രേയക്ക് അങ്ങനെ അതിനെ കാണാൻ കഴയില്ല. തന്റെ കുഞ്ഞുവാവടെ കാര്യമാണ് . മാളുവിനെ ഹോസ്പിറ്റലിൽ അച്ഛന്റെ കൂടെ നിർത്താൻ ശ്രേയ തീരുമാനിക്കുന്നു . ഇപ്പോൾ മാളുവിനെ അറസ്റ്റ് ചെയ്യുന്നത് അപകടമാണ് . അതുകൊണ്ട് മാളുവിനോട് ഈ കാര്യം ശ്രേയ പറയുന്നില്ല. സുകുമാരൻ ആരോഗ്യത്തോടെ തിരിച്ചു വന്നിട്ട് കാര്യങ്ങൾ പറയാം അപ്പോൾ മാത്രം എല്ലാവരും സത്യങ്ങൾ അറിഞ്ഞാൽ മതിയെന്നാണ് ശ്രേയ തീരുമാനിക്കുന്നത് .പക്ഷെ എല്ലാം നേരത്തെ അറിഞ്ഞൊരാൾ ഉണ്ട് ഈശ്വർ അയാൾ എന്തായിരിക്കും ചെയ്യുന്നത് അറിയില്ല. ഉത്തരവാദിത്തമുള്ള പോലീസ് മാത്രം അല്ല ശ്രേയ ഒരു ചേച്ചി കൂടിയാണ് .

നീണ്ട 18 വർഷങ്ങൾക്ക് ശേഷം തിരിച്ചു കിട്ടിയതാണ് ഈ അനിയത്തിയെ .അത് കൊണ്ട് തന്നെ ഈ അനിയത്തിയെ എന്ത് വില കൊടുത്തും ചേച്ചി രക്ഷിക്കും. കൊച്ചു ഡോക്ടർ ഇപ്പോഴും ലോക്കപ്പിലാണ് ചിലപ്പോൾ അരുണിനെയും അപായപ്പെടുത്താൻ സാധ്യതയുണ്ട് . അരുണിനെ വീണ്ടു ശ്രേയ കാണുന്നുണ്ട് പുതിയ പ്രമോയിൽ അത് കാണിക്കുന്നുണ്ട്. നഗരത്തിലെ വി ഐ പി കളെ വിറപ്പിച്ച ലേഡി റോബിൻഹുഡ് എന്റെ അനിയത്തി മാളു ആണോ എന്ന് ചോദിക്കുന്നുണ്ട്. കൊച്ചു ഡോക്ടർ അത് തുറന്നു പറയുമോ എന്ന അറിയില്ല. എല്ലാം അറിഞ്ഞിട്ടു ശ്രേയ ഇത് ചോദിക്കുന്നത് കൊച്ചു ഡോക്ടറുടെ മനസ്സ് അറിയാനാണ് . തന്റെ അനിയത്തി സ്നേഹിക്കുന്നവൻ അവളുടെ കൂടെ നിൽക്കുമോ എന്നൊക്കെ അറിയാനാണ് . എന്തായാലും നമ്മുടെ കൊച്ചു ഡോക്ടർ അങ്ങനെ തന്നെയാണ് .മാളുവിനെ കൈവിടില്ല മാളുവല്ല ആ റോബിൻഹുഡ് എന്ന് തന്നെ ആയിരിക്കും പറയാൻ പോകുന്നത്.

കൊച്ചു ഡോക്ടറ മാളുവിനെ ഇഷ്ടമാണ് എന്ന് ശ്രേയോട് പറഞ്ഞാൽ നന്നായിരുന്നു . അത് പറയുമോ എന്ന് ഇന്ന് അറിയാം. അനിയനായി ശ്രേയ ഈ കൊച്ചു ഡോക്ടറെ സ്വീകരിക്കും എന്ന് തോന്നുന്നു . കാരണം ഈ ചേച്ചിയെ പോലെ തന്നെ മാളുവിനെ ഒരുപാട് സ്നേഹിക്കുന്നുണ്ട് കൊച്ചുഡോക്ടർ . താൻ എല്ലാ സത്യങ്ങളും മനസ്സിലാക്കിയെന്ന് അരുണിനോട് ശ്രേയ പറയുന്നില്ല . പക്ഷെ ശ്രേയ 48 മണിക്കൂറിന് അകം അറസ്റ്റ് നടക്കും എന്ന് ശ്രേയ പറഞ്ഞതാണ് . അത് കൊണ്ട് തന്നെ കമ്മിഷണർ ഇത് ശ്രേയ വിളിച്ചു ചോദിയ്ക്കാൻ സാധ്യതയുണ്ട്. ലേഡി റോബിൻഹുഡ് ആരാണെന്ന ഒരു വാക്ക് പറഞ്ഞാൽ മതി ബാക്കി ഒക്കെ ഞാൻ നോക്കിക്കോളാം എന്നാണ് ജാക്ക് പറയുന്നത് പ്രൊമോയിൽ കാണിക്കുന്നത് . അത്ര പെട്ടന്ന് ഒന്നും അതിന് സാധിക്കില്ല കാരണം പ്രോമോയുടെ അവസാനം മാളുവിനെ നെഞ്ചോട് ചേർത്ത് തോക്കുമായി കാവൽ ഇരിക്കുന്ന ശ്രേയയെ കാണിക്കുന്നുണ്ട് . ഒരു സിനിമറ്റിക് ഏക്സ്‌പീരിയൻസ് ആണ് തൂവൽസ്പർശം .അനിയത്തിയെ നെഞ്ചോട് ചേർത്ത് തോക്കുമായി കാവൽ ഇരിക്കാൻ ഈ ചേച്ചി ഉള്ളപ്പോൾ ആർക്കും ഈ അനിയത്തിയെ തൊടാൻ കഴിയില്ല.

ABOUT THOOVALSPARASHAM

AJILI ANNAJOHN :