മഹീന്ദ്ര ഥാര്‍ സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവച്ച് നടന് ഗോകുല്‍ സുരേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്.അച്ഛന് സുരേഷ് ഗോപിയാണ് ഗോകുലിന് മഹീന്ദ്ര ഥാര്‍ സമ്മാനിച്ചിരിക്കുന്നത്

എക്കാലത്തെയും ഇഷ്ട വാഹനമായ ഥാര്‍ അച്ഛന് സുരേഷ് ഗോപിയാണ് ഗോകുലിന് സമ്മാനമായി നല്കിയിരിയ്ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് ഥാര്‍ വാങ്ങിത്തരുമോ എന്ന് ചോദിച്ചിരുന്നു, എന്നാല്‍ അന്ന് അച്ഛന് അത് സമ്മതിച്ചില്ല എന്നാണ് ഗോകുല്‍ പറയുന്നത്, സ്വന്തമായി വാങ്ങാന്‍ സാധിക്കുന്നതിലും അധികം സന്തോഷമാണ് അച്ഛന്റെ സമ്മാനമായി വാഹനം കിട്ടിയപ്പോള്‍ എന്നാണ് ഗോകുല്‍ സുരേഷ് പറയുന്നത്.

സംവിധായകന് ഒമര്‍ലുലു ആണ് ഥാര്‍ സ്വന്തമാക്കിയ മറ്റൊരു താരം. ഒമര്‍ ഒരുക്കുന്ന പുതിയ സിനിമ പവര്‍ സ്റ്റാറിന്റെ നിര്‍മ്മാതാവ് രതീഷ് ആണ് സംവിധായകന് ഥാര്‍ സമ്മാനിച്ചത്. ഥാര്‍ വണ്ടി കണ്ട് ഇഷ്ടമായി എന്ന് പറഞ്ഞിരുന്നു, അപ്പോള്‍ അദ്ദേഹം സന്തോഷത്തോടെ സമ്മാനമായി തന്നു എന്നാണ് സംവിധായകന് പുത്തന്‍ ഥാര്‍ ലഭിച്ചതിനെ കുറിച്ച് ഒരു മാധ്യമത്തോട് പറഞ്ഞത്.