ചിത്രസേനനാണ് തന്റെ അച്ഛനെന്നറിഞ്ഞ ഞെട്ടലിൽ സോണി; രാഹുൽ എന്ന ക്രൂരന്റെ കൊടും ചതി അച്ഛൻ വെളിപ്പെടുത്തുന്നു ; നൊമ്പരപ്പെടുത്തുന്ന നിമിഷങ്ങളിലൂടെ മൗനരാഗം!

ദിവസങ്ങളായി പ്രേക്ഷകർ കാത്തിരുന്ന നിമിഷം എത്തിയിരിക്കുകയാണ്. കിരണും അച്ഛനും ഒന്നിച്ചു കഴിഞ്ഞപ്പോൾ, സോണിയുമായുള്ള കൂടിച്ചേരലാണ് ആരാധകർ ഉറ്റുനോക്കിയത് . ഇന്നിതാ, അതും നടക്കാൻ പോകുകയാണ്. അമ്മയോട് കള്ളം പറഞ്ഞാണ് കിരണും സോണിയുംകൂടി അച്ഛനരികിലേക്ക് പോകുന്നത്. കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിലൊന്നും പോകേണ്ട, എന്നൊക്കെ രൂപ പറയുന്നുണ്ടെങ്കിലും ചേട്ടനും അനിയത്തിയും കൂടെ, നല്ലതുപോലെ കള്ളം പറഞ്ഞാണ് അവിടെ നിന്നും വർഷങ്ങളായി കാണാതിരുന്ന അച്ഛനെ കാണാൻ പോകുന്നത്.

അച്ഛനെ കണ്ടിട്ട്, പെട്ടെന്ന് തന്നെ മടങ്ങി എത്തണമെന്നൊക്കെ സോണി പറയുന്നുണ്ട്. പക്ഷെ, സംഭവിക്കാൻ പോകുന്നത് എന്തണെന്ന് നന്നായിട്ട് തന്നെ കിരൺ സോണിയോട് പറഞ്ഞിട്ടുണ്ട്. തനിക്ക് ഓർമ്മപോലും ഇല്ലാത്ത അച്ഛനെയാണ് സോണി ഇന്ന് കാണാൻ പോകുന്നത്.

മകളെ, കണ്ട സന്തോഷത്തിൽ സകലതും മതിമറന്ന് ചിത്രസേനൻ നിൽക്കും എന്നുള്ള കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട. അതിനോടൊപ്പം തന്നെ, രാഹുൽ എന്ന ക്രൂരന്റെ കൊടും ചതിയെ കുറിച്ചും.. നിങ്ങൾ, സൂക്ഷിച്ചില്ലെങ്കിൽ… പണത്തിനോട് മാത്രം ആർത്തിയുള്ള അവൻ നിങ്ങളെയും, കൊല്ലുമെന്നും അതുകൊണ്ട് സൂക്ഷിച്ചുവേണം മുന്നോട്ടു പോകാനെന്നും മക്കളോട് ഉപദേശിക്കുന്നുണ്ട്. രാഹുലിനെ കുറിച്ച് സോണിയ്ക്കും കിരണിനും അറിയാവുന്ന കാര്യങ്ങളൊക്കെയാണ് പറയുന്നതെങ്കിലും, അച്ഛനെ കണ്ടെന്നറിയുമ്പോൾ, ഏത് രീതിയിലായിരിക്കും രാഹുൽ പ്രതികരിക്കുന്നത് എന്നോർത്ത് സോണിയും പേടിക്കുന്നുണ്ട്.

രാഹുലിന്റെ സ്വഭാവം അനുസരിച്ച് കൊല്ലാൻ പോലും മടി കാണിക്കില്ല എന്നുവേണം,പറയാൻ.. അത്രയ്ക്ക് നീചനും ദുഷ്ടനുമാണെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ..

ചിലപ്പോൾ, സരയുവും രാഹുലും കൂടി നടത്തുന്ന അടുത്ത പ്ലാൻ സോണിയോട് വിക്രത്തിനെ കുറിച്ചുള്ള എല്ലാ സത്യങ്ങളും അറിയിക്കുക എന്നതായിരിക്കും. കാരണം ഒരിക്കലും സോണിയക്ക്, വിക്രം തന്നെ പറ്റിച്ചാണ് വിവാഹം കഴിച്ചതെന്നറിഞ്ഞാൽ അതൊരിക്കലും സഹിക്കാൻ കഴിയില്ല. അപ്പോൾ, എന്തായാലും രാഹുലും ആ വഴിക്കായിരിക്കും നീങ്ങുന്നത്. എങ്ങനെയെങ്കിലും സോണിയെ വകവരുത്തണം എന്നുമാത്രമായിരിക്കും ചിന്ത.

കിരണിനെ ഏത് വഴിക്ക് ഇല്ലാതാക്കാൻ നോക്കിയാലും അവിടെ നിന്നെല്ലാം, രക്ഷപെട്ട് വന്നിട്ടേയുള്ളു, സോണിയെ തകർക്കുന്നതാണെങ്കിൽ അത് കിരണിനും നല്ലൊരു പണികിട്ടുമല്ലോ.. സരയുവും ഇതിന് കൂട്ട് നിൽക്കും. കാരണം കല്യാണിയേയും കിരണിനെയുമെല്ലാം സോണി വെറുക്കുന്നത് കാണാൻ ഒരുപാട് ആഗ്രഹമാണല്ലോ.. മാത്രവുമല്ല, അതുവഴിയെങ്കിലും കിരണിനെ സ്വന്തമാക്കാൻ കഴിഞ്ഞാൽ കൊള്ളാമായിരുന്നു. ചിലപ്പോൾ, രാഹുലും കൂട്ടാളികളും ഇങ്ങനെയാകും ചിന്തിക്കുന്നത്.

പിന്നെ, ഈ കിരണേട്ടൻ കോമഡി ആണ് കേട്ടോ.. കിരണിന് കള്ളം പറയുന്നവരെ ഇഷ്ടമില്ല.. ഇക്കാര്യം രാഹുലിനോടും വിക്രമിനോടുമൊക്കെ കിരൺ എത്ര തവണ പറഞ്ഞതാണെന്നറിയുമോ?? എന്നാൽ, കല്യാണിയെ സംരക്ഷിക്കാൻ തുടങ്ങിയപ്പോൾ കള്ളം പറയാൻ തുടങ്ങിയതാണ്. ദാ, അവസാനമായി പറഞ്ഞത് രൂപിയോടാണ് കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിൽ പോകുന്നെന്ന് എന്തയാലും, അച്ഛനുമായി സോണി ഒരുമിക്കുന്നതിനാണല്ലോ ഇങ്ങനെയൊക്കെ പറഞ്ഞത് . അതുകൊണ്ട് പ്രേക്ഷകർ ക്ഷമിക്കും.

about mounaragam

Safana Safu :