ഇനിയുള്ള ദിവസം നിർണ്ണായകം, ശ്വാസം അടക്കിപ്പിടിച്ച് ജനുവരി 20 ലേക്ക്! കൗണ്ട് ഡൗൺ ആരംഭിച്ചു… അകത്തേക്കോ… പുറത്തേക്കോ?

നടിയെ ആക്രമിച്ച കേസിൽ തുടര്‍ അന്വേഷണം ആരംഭിക്കുന്നതിനാല്‍ വിചാരണ നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹര്‍ജി സമർപ്പിച്ചിരുന്നു. കേസിൽ കോടതി തുടരന്വേഷണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി ഈ മാസം 20ാം തീയതിലേക്ക് മാറ്റി.

പ്രോസിക്യൂട്ടർ ഇല്ലാത്ത സാഹചര്യത്തിലാണ് കേസ് നീട്ടിവെച്ചത്. ഫെബ്രുവരിയിൽ കേസന്വേഷണം അവസാനിപ്പിക്കണമെന്ന് എന്നാണ് സുപ്രീംകോടതിയുടെ നിർദേശം.തുടര്‍ അന്വേഷണം ആരംഭിക്കുന്നതിനാല്‍ വിചാരണ നിര്‍ത്തി വെക്കണമെന്നാണ് പൊലീസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. നടിയുടെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറുമായി ദിലീപിന് ബന്ധുമുണ്ടെന്ന സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യവുമായി പൊലീസ് കോടതിയെ സമീപിച്ചത്

ഹർജി പരിഗണിക്കുന്ന കോ‌‌ടതി ഇതിന് സമ്മതം മൂളിയാൽ വിചാരണ നിര്‍ത്തി വെച്ച് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തലിൽ ദിലീപ് അന്വേഷണം നേരിടേണ്ടി വരുമായിരുന്നു.

അതിനിടെ ദിലീപിനെതിരെ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നടി കത്ത് നല്‍കി. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടാണ് കത്ത്. കേസ് അട്ടിമറിക്കുപ്പെടുമോയെന്ന വലിയ ആശങ്കയും ഭയവും തനിക്കുണ്ടെന്ന് നടി പറയുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളും കേസില്‍ രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ ഒരേ കാരണം ചൂണ്ടിക്കാണിച്ച് രാജിവെച്ചതും നടി ചൂണ്ടിക്കാട്ടുന്നു. കോടതി പക്ഷപാതപരമായാണ് ഇടപെടുന്നതെന്ന ആശങ്ക നേരത്തെ തന്നെയുണ്ട്. ഈ സാഹചര്യത്തില്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം വേണമെന്ന് കത്തില്‍ പറയുന്നു.

Noora T Noora T :