കട്ട കലിപ്പിൽ ഉറഞ്ഞുതുള്ളി അഞ്ജലി; ആ സത്യം സാന്ത്വനം വീട്ടിൽ കാട്ടുതീ പോലെ കത്തിക്കയറുന്നു; ഇനി സാന്ത്വനത്തിൽ ശിവാഞ്ജലീയം !

സാന്ത്വനം പ്രേക്ഷകരെ ആകാംക്ഷയിലേക്ക് എത്തിച്ച ജനറൽ പ്രൊമോ ആണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നത് . ശിവനും അഞ്ജലിയും പ്രണയിച്ച് തകര്‍ക്കുന്ന എപ്പിസോഡുകളാണ് വരാനിരിക്കുന്നത് എന്ന സൂചനയാണ് പ്രൊമോയിൽ നിന്ന് കിട്ടിയത് . എല്ലാവരും പെട്ടന്ന് ആ എപ്പിസോഡ് ഒന്നു കാണാനുള്ള വൈറ്റിങ്ങിലാണ് എന്ന് അറിയാം .

അത് വരുന്ന ദിവസങ്ങളിൽ കാണാൻ കഴിയും . കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ ഹരി അപ്പുവിനെ കാണാൻ അമരാവതയിൽ എത്തുന്നതായിരുന്നു കാണിച്ചത് . തമ്പി അപ്പുവിനോട് പറഞ്ഞിരുന്നത് നീ എത്ര ദിവസം ഇവിടെ നിന്നാലും അവൻ നിന്നെ കാണാൻ ഇങ്ങോട്ട് വരില്ല. അവനു നിന്നോട് അത്ര സ്നേഹം ഒന്നുമില്ല എന്നായിരുന്നു . പക്ഷെ തമ്പിയുടെ മുഴുവൻ കണക്കുകൂട്ടലും തെറ്റിച്ചുകൊണ്ട് ഹരി അവിടെ എത്തുന്നുണ്ട്.

എന്തായാലും ഇന്നത്തെ എപ്പിസോഡിൽ ഹരിയും അപ്പുവും പരസ്പ്പരം സംസാരിക്കും . ബൈക്കിന്റെ പ്രശ്നം നീ ഇതുവരെ കളഞ്ഞില്ലേ. ഇതുവരെ എന്താ തന്നെ വിളിക്കാതിരുന്നതിനെ കുറിച്ചും ഒക്കെ അപ്പു ഹരിയോട് ചോദിക്കും . പ്രശ്നങ്ങൾ എല്ലാം അവർ പറഞ്ഞു തീര്ക്കും . അതുമാത്രമല്ല ഹരി അപ്പുവിന് ഒരു എന്തൊക്കെയോ വാങ്ങി കൊണ്ടാണ് വരുന്നത് എന്ന് തോന്നുന്നു . കഴിഞ്ഞ ദിവസം ഹരി എത്തുമ്പോൾ ഹരിടെ കൈയിൽ ഒരു കവർ ഉണ്ടായിരുന്നു. അത് എന്തായാലും അപ്പുവിന് വേണ്ടി എന്തെങ്കിലും വാങ്ങിക്കൊണ്ടു വന്നതായിരിക്കും . ഹരിയെ ഇനി അമരാവതയിൽ നിൽക്കാൻ തമ്പിയും അപ്പുവും ഒക്കെ നിർബന്ധിക്കാൻ ഉള്ള സാധ്യതയുണ്ട്. ഹരി വീണ്ടും പെട്ടുപോകുമോ എന്നൊക്കെ ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ അറിയാം.

അതേസമയം ജയന്തി പുതിയ പ്ലാനുകൾ ഒരുക്കി കാത്തിരിക്കുകയാണ് .ശിവൻ രാത്രി എത്തുമ്പോൾ അഞ്ചുവിന്റെയും ശിവന്റെയും മനസമാധാനം കെടുത്താൻ . ആ പ്ലാനുകളും ഒന്നും നമ്മുടെ അഞ്ജുവിന്റെ ശിവന്റെയും അടുത്ത നടക്കില്ല. അതുപോലെ ജയന്തിയാണ് അന്ന് തമ്പിയെ വിളിച്ചത് എന്ന് എല്ലാവരും അറിയണം എന്ന് നമ്മൾ ആഗ്രഹിച്ചിരുന്നു . അത് ചിലപ്പോൾ നടക്കാൻ വഴിയുണ്ട്. ശങ്കരൻമാമയോട് തമ്പി എല്ലാം പറഞ്ഞിരുന്നല്ലോ.

തന്നെ ഒരു സ്ത്രീ വിളിച്ചു എരിപിരി കേറ്റിയതുകൊണ്ട അന്ന് വീട്ടിൽ നിന്ന് ഇറക്കി വിട്ടത് എന്ന് . അത് സാവിത്രിയോടും ജയന്തിയോടും ശങ്കരൻമാമ്മന് അത് പറഞ്ഞിരുന്നതുമാണ് . ഇപ്പോൾ എന്തായാലും അഞ്ജു വീട്ടിൽ ഉള്ളതുകൊണ്ട് അവളോട് അച്ഛൻ ഇത് പറയാൻ സാധ്യതയുണ്ട്. അങ്ങനെ പറഞ്ഞാൽ അഞ്ജു ആദ്യം സംശയിക്കുന്നത് ജയന്തിയെ ആയിരിക്കും .
അത് കണ്ടെത്താൻ അഞ്ജു തീരുമാനിക്കുകയും ചെയ്‌യും . ശിവൻ എത്തുമ്പോൾ ശിവനോടും ഇതൊക്കെ അഞ്ജു പറയും . രണ്ടുപേരും ചേർന്ന് അത് കണ്ടു പിടിക്കുമായിരിക്കും. ഇപ്പോൾ അപ്പു അമരാവതയിൽ ആയതുകൊണ്ട് തന്നെ കാര്യങ്ങൾ എളുപ്പമാണ് . തമ്പിയുടെ ഫോണിൽ ആ നമ്പർ ഉണ്ടാകും അതുവെച്ച കണ്ടുപിടികാം.

അങ്ങനെ കണ്ടുപിടിച്ചാൽ മോളെ ജയന്തി നീ തീർന്നു ….. പിന്നെ സാവിത്രി അമ്മായി നിന്നെ ആ വീടിന്റെ പടി ചവിട്ടാൻ സമ്മതിക്കില്ല… അതുമാത്രമോ സേതുവും ജയന്തിയെ ഇറക്കി വിടും …. പിന്നെ എന്ത് ചെയ്യും ? അഞ്ജുവിന്റെ വീട്ടിലും സാന്ത്വനത്തിലും പോയി ഏഷണി പറഞ്ഞ അവിടെയുള്ളവരുടെ സമാധാനം കളയാൻ പറ്റില്ല.. അങ്ങനെ ചെയ്യാതെ എന്തായാലും ജയന്തിക്ക് ഉറക്കവും വരില്ല.

ഈ രാത്രി ജയന്തിക്ക് ഉറക്കമില്ലാത്ത രാത്രിയാണ് കാരണം ശിവൻ വരും എന്നതുകൊണ്ട് . എന്തെങ്കിലും പറഞ്ഞു ശിവനെ ഓടിക്കണമല്ലോ. രാത്രി ശിവൻ എത്തുമ്പോൾ അവരുടെ ഇടയിൽ എങ്ങനെ കട്ടുറുമ്പായി നിൽക്കാതെ ഒന്നു പോയി കിടന്നുറങ്ങ്… അവർ ഒന്നു പ്രണയിച്ചോട്ടെ ….. കാരണം ഞങ്ങൾ ശിവാഞ്ജലി ഫാൻസ്‌ കാണാൻ കാത്തിരിക്കുന്നത് അവരെ കാണാനാണ് . പല സീരിയലുകളിലും കപ്പിൾസ് ഉണ്ടെങ്കിലും ശിവാഞ്ജലിമാരെ പോലെ പ്രേക്ഷകരുടെ ഉള്ള് തൊടാൻ മറ്റാർക്കും സാധിച്ചിട്ടില്ലെന്നു തന്നെ പറയാം . സാന്ത്വനത്തിൽ ഇനി എന്തൊക്കയാ സംഭവിക്കുന്നത് വരുന്ന എപ്പിസോഡുകളിൽ അറിയാം.

about santhwanam

Safana Safu :