പാടാത്ത പൈങ്കിളി സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് സൂരജ് സണ്‍. കുറഞ്ഞ കാലം കൊണ്ട് തന്നെ മിനിസ്ക്രീനില്‍ നിറസാന്നിധ്യമായി മാറിയെങ്കിലും നടന് പെട്ടെന്നാണ് പിന്മാറിയത്. ചില ശാരീരിക ബുദ്ധിമുട്ടുകളാണ് അഭിനയത്തില്‍ നിന്ന് താന്‍ മാറി നില്‍ക്കാനുണ്ടായ കാരണമെന്ന് സൂരജ് വ്യക്തമാക്കുകയും ചെയ്തു. തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. യൂട്യൂബ് ചാനലിലൂടെ മോട്ടിവേഷന്‍ വീഡിയോയുമായും സൂരജ് എത്താറുണ്ട്. സൂരജിന്റെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. പുതു വർഷത്തിൽ ആദ്യം എടുത്ത ഫോട്ടോയെ കുറിച്ചാണ് തരാം ആരാധകരോട് പറയുന്നത് .
എല്ലാ ദിവസവും തുടങ്ങുന്നത് വലിയ പ്രതീക്ഷയോടു കൂടിയാണ് അതുപോലെതന്നെ ഈ പുതുവർഷം തുടങ്ങിയതും വലിയ വലിയ സ്വപ്നങ്ങളും പ്രതീക്ഷകളിലൂടെയും തന്നെയാണ്. “2022”ഈ പുതുവർഷതിലെ അപ്രതീക്ഷിതമായ ആദ്യ ഫോട്ടോ തന്നെ മാസ് ആക്ഷൻ സിനിമയുടെ തമ്പുരാനായ ഷാജി കൈലാസ് സാറിന്റെ കൂടെയാണ്. മനസ്സിന്റെ ഉള്ളിലുള്ള ഭ്രാന്തമായ സ്വപ്നങ്ങൾ തേടിയുള്ള എന്റെ യാത്രകൾ അവസാനിക്കുന്നില്ല.
അവസരത്തിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. വലിയ പ്രതീക്ഷകളോടെ സൂരജ് സൺ എന്നായിരുന്നു സൂരജ് കുറിച്ചത്.സൂരജിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധിപേരാണ് ഫൊട്ടോക്ക് കമന്റ് ചെയ്യുന്നത് .ഈ കണ്ടുമുട്ടൽ വലിയൊരു നിമിത്തമായി മാറട്ടെയെന്ന് ആരാധകർ പറയുന്നത്. ഉടൻ തന്നെ സിനിമയിൽ കണ്ണൻ കഴിയട്ടെ . പുതുവർഷത്തിൽ എല്ലാം നന്മകളും ഉണ്ടാവട്ടെ എന്നാണ് ആരാധകർ പറയുന്നത്.

ന്യൂ ഇയർ ആശംസ അറിയിച്ചും സൂരജ് എത്തിയിരുന്നു. അങ്ങനെ നമ്മുടെയെല്ലാം ജീവിതമാകുന്ന പുസ്തകത്തിൽ നിന്നും ഒരു താള് കൂടി മറിക്കപ്പെടുകയാണ്. 2021 എന്ന നാലു അക്കങ്ങളിൽ നിന്നും 1 എടുത്തുമാറ്റി അവിടെ 2 എന്ന അക്കം സ്ഥാനം പിടിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷത്തിലേയ്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ പലർക്കും പല അനുഭവങ്ങളായിരിക്കും ഓർത്തെടുക്കാൻ ഉണ്ടാകുക. വ്യക്തിജീവിതത്തിൽ പലതരത്തിലുള്ള ലാഭങ്ങളും നഷ്ടങ്ങളും വേദനകളും സന്തോഷങ്ങളുമൊക്കെ തന്നു കടന്നു പോയ വർഷമായിരിക്കും 2021.
കൊറോണ ഭീതിയുടെ മൂർദ്ധന്യാവസ്ഥയിൽ നിന്ന 2020ൽ നിന്നും 2021 യിലേക്ക് കടന്നുവന്നപ്പോൾ ഒരുപാട് പ്രതീക്ഷയോടെയാണ് എല്ലാരും ഈ വർഷത്തെ വരവേറ്റത്. പക്ഷെ ഇവിടെയും നമ്മളെ കാത്തിരുന്നത് ലോക്ഡൗണും, കോറോണയുടെ വകഭേദമായ ഒമിക്രോണും, വെള്ളപ്പൊക്കം ഉൾപ്പടെയുള്ള പ്രകൃതി ദുരന്തങ്ങളുമായായിരുന്നു. പ്രകൃതി പോലും ശക്തമായി പ്രതികരിച്ചു തുടങ്ങിയ ഈ കാലഘട്ടത്തിൽ ജീവിച്ചുപോകുക എന്നത് ഒരു വെല്ലുവിളിയാകുന്നെണ്ടെങ്കിലും പതുക്കെ പതുക്കെ പ്രതിസന്ധികളെ തരണം ചെയ്യാനും അതുമായി പൊരുത്തപ്പെടാനും നാം പഠിച്ചു കഴിഞ്ഞു എന്നും പറയാം
ഓരോ പുതിയ വർഷവും പുതിയ പ്രതീക്ഷകളോടെയും നല്ല തീരുമാനങ്ങളോടെയുമാണ് നമ്മൾ വരവേൽക്കുക. കാലം നമുക്കായി കാത്തു വെച്ചിരിക്കുന്നത് എന്താണെന്നു അറിയില്ലേലും, സന്തോഷങ്ങളും വിജയങ്ങളും സൗഖ്യവും പ്രദാനം ചെയ്യുന്നൊരു വർഷമാകട്ടെ ഇതെന്നും ഒപ്പം നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ ഏതൊക്കെത്തരത്തിൽ ഉള്ളതാണെങ്കിലും അതിനെയെല്ലാം ഒറ്റയ്ക്കോ കൂട്ടമായോ അതിജീവിക്കാൻ പറ്റും എന്ന ദൃഡനിശ്ചയത്തോടെ മുന്നോട്ടു പോകാനും കഴിയട്ടെയെന്നും ആത്മാർത്ഥയി പ്രാർത്ഥിച്ചുകൊണ്ട് ഏവർക്കും പുതുവർഷാശംസകൾ നേരുന്നു. ലോകാ സമസ്താഃ സുഖിനോ ഭവന്തു എന്നുമായിരുന്നു കഴിഞ്ഞ ദിവസം സൂരജ് കുറിച്ചത്.

about santhwanam