മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരനാണ് വിധു പ്രതാപ് . 1999 ൽ പുറത്ത് വന്ന പാദമുദ്ര എന്ന ചിത്രത്തിലെ ദേവദാസി എന്ന ഗാനം ആലപിച്ചു കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനായി മാറിയ താരമാണ് വിധു പ്രതാപ് . നമ്മൾ എന്ന ചിത്രത്തിലെ സുഖമാണി നിലാവ് എന്ന ഗാനം പ്രേക്ഷകർ ഇന്നും മൂളി നടക്കുന്നുണ്ട്.
ഗായകൻ എന്നതിലുപരി ടെലിവിഷൻ പ്രേക്ഷകാരുടെ പ്രിയപ്പെട്ടവനായിരിക്കുകയാണ് വിധു. സൂപ്പർ 4 എന്ന സംഗീത പരിപാടിയുടെ ജഡ്ജ് ആണ് ഈ ഗായകൻ ഇപ്പോൾ. വിധുവിനെപ്പോലെതന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട ആളാണ് വിധുവിന്റെ ഭാര്യയും നർത്തകിയുമായ ദീപ്തി. രണ്ടു പേരും ചേർന്നുള്ള യൂട്യൂബ് വീഡിയോകൾ ഹിറ്റ് ആണ്. മിനിസ്ക്രീനിൽ മികച്ച കാഴ്ചക്കാരുള്ള സംഗീത റിയാലിറ്റി ഷോയാണ് ഇത്. വിധുവിനോടൊപ്പം സിത്താര, റിമി, ജ്യോത്സ്ന എന്നിവരാണ് മറ്റ് വിധി കർത്താക്കൾ ഇവരുടെ കോമ്പോയ്ക്ക് മികച്ച ആരാധകരാണുള്ളത്
നർത്തികയും അവതാരകയുമായ ദീപ്തി മിനിസ്ക്രീനിൽ സജീവമാണ്. ഇവർക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. താരങ്ങളുടെ വീഡിയോയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ദീപ്തിയും വിധുവും പങ്കെടുത്ത ജെബി ജംഗ്ഷൻ പരിപാടിയാണ്. ദീപ്തിയുടെ ആവശ്യ പ്രകാരം വിധു പാടി കൊടുത്ത ഗാനത്തെ കുറിച്ച് ചോദിക്കുകയാണ് അവതാരകനായ ജോൺ ബ്രിട്ടാസ് .
ഒട്ടും പ്രതീക്ഷിക്കാത്ത രസകരമായ മറുപടിയായിരുന്നു തരാം നൽകിയത് ” “സത്യം പറഞ്ഞാൽ ഇതുവരെ എന്നോട് ഒരു പാട്ട് പാടി തരു എന്ന് ദീപ്തി പറഞ്ഞിട്ടില്ല. എന്താണെന്ന് അറിയില്ല. ഭാഗ്യത്തിന് ഞാൻ പാടുമ്പോൾ ചെവി പോത്താറില്ല,” എന്നാണ് വിധു പറയുന്നത് .എന്നാൽ ദീപ്തിയുടെ ഉത്തരം നൽകിയത് , ‘പാട്ട് ഒന്ന് നിർത്തിയാലല്ലേ എനിക്ക് എന്തേലും പാടിത്തരാൻ പറയാൻ പറ്റു” എന്നായിരുന്നു .
ഇതേ വീഡിയോയിൽ തങ്ങൾ ഒരുമിച്ചു ചെയ്ത ഒരു ആൽബം സോങ്ങിനെപ്പറ്റി ദമ്പതികൾ പറയുന്നുണ്ട് .”ഞാൻ ആദ്യമായി പാടിത്തരാൻ വിധുനോട് പറഞ്ഞത് ചിലപ്പോൾ പാതിരാവിൽ എന്ന ആൽബത്തിലെ പാട്ടായിരിക്കും.
ലോ ബഡ്ജറ്റിൽ ചെയ്ത ആൽബം ആയതുകൊണ്ട് ഷൂട്ടിനിടെ കറന്റ് പോയപ്പോൾ, ജനറേറ്റർ ഇല്ലാതെ കഷ്ട്ടപ്പെട്ടു. ലൈവ് ആയി വിധു പാടിയാണ് ഞങ്ങൾ അത് ഷൂട്ട് ചെയ്തത്, എന്ന് ദീപ്തി പറഞ്ഞു.ആ ആൽബത്തിന്റെ ഷൂട്ടിങ്ങിൽ ഒരേ സമയം ലൈറ്റും പിടിച്ചു പാട്ടുപാടുകയും താൻ ചെയ്തിട്ടുണ്ട് എന്ന് വിധുവും പറയുന്നു. ഷോയിൽ വിധുവിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഈ ആൽബം സോങ് ഗായകൻ പ്രേക്ഷകർക്കായി പാടുകയും ചെയ്തു.
about vidhu prathap