മിന്നൽ മുരളിയുടെ വ്യക്തിത്വം പലതായി പോകാൻ ആഗ്രഹിക്കുന്നില്ല; ചര്‍ച്ചകള്‍ നടക്കുന്നുണ്ട്; പക്ഷെ താനത് ചെയ്യില്ല; കൈവെള്ളയിൽ വന്ന മികച്ച ഓഫറുകൾ തട്ടിത്തെറിപ്പിച്ച് ബേസില്‍ ജോസഫ്

മലയാളികളുടെ സൂപ്പർ ഹീറോ ആയിരിക്കുകയാണ് മിന്നൽ മുരളി. കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിലെ സൂപ്പര്‍ ഹീറോയായ മിന്നല്‍ മുരളി ഇന്ത്യ മുഴുവനും ചര്‍ച്ചയാവുകയാണ്. കുറുക്കന്‍ മൂലയിലെ ജെയ്സണ്‍ എന്ന സാധാരണക്കാരന്‍ മിന്നല്‍ മുരളി എന്ന സൂപ്പര്‍ഹീറോ ആകുന്നതും ഈ സംഭവം അവന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതിനെ കുറിച്ചുമാണ് സിനിമ വിവരിക്കുന്നത്.

ചിത്രത്തിന്റെ വമ്പന്‍ വിജയത്തെ തുടര്‍ന്ന് മിന്നല്‍ മുരളി റീമേക്ക് ചെയ്യാന്‍ താല്‍പര്യമറിയിച്ച് ഏതാനും ബോളിവുഡ് സംവിധായകര്‍ ബേസില്‍ ജോസഫിനെ സമീപിച്ചിരുന്നു. എന്നാല്‍ മിന്നല്‍ മുരളി കേരളത്തിന്റെ സൂപ്പര്‍ ഹീറോയാണെന്നും റീമേക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ബേസില്‍ മറുപടി നല്‍കിയത്.

‘മിന്നല്‍ മുരളി കേരളത്തിലുള്ള ഒരു ഗ്രാമത്തിന്റെ സൂപ്പര്‍ ഹീറോയാണ്. ആ വ്യക്തിത്വം പലതായി പോവാന്‍ ആഗ്രഹിക്കുന്നില്ല. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷേ അതുമായി മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ല,’ ബേസില്‍ പറഞ്ഞു.

ഈ സിനിമക്ക് ഒരു റീമേക്ക് ഉണ്ടാക്കാന്‍ എനിക്കാഗ്രഹമില്ല. ഇത് യഥാര്‍ഥ സിനിമയായി തന്നെ ഇരുന്നോട്ടെ. പല നാടുകലില്‍ നിന്നുള്ള സ്‌പൈഡര്‍മാനെ കണ്ടിട്ടില്ലല്ലോ, ഇവിടെ ഒരു സ്‌പൈഡര്‍മാനും ഒരു ക്രിഷുമേയുള്ളൂ. മിന്നല്‍ മുരളീം ഒന്ന് മതി,’ ബേസില്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ രണ്ടാം ഭാഗത്തെ പറ്റിയും ബേസില്‍ സംസാരിച്ചു. ‘ഒരു തുടര്‍ച്ച ഉണ്ടാകണം. ചില കഥകള്‍ മനസ്സിലുണ്ട്. ഒറിജിനല്‍ സ്റ്റോറിയുടെ നിലവാരവുമായി പൊരുത്തപ്പെടുന്നത് ബുദ്ധിമുട്ടാണ്, കാരണം ഒറിജിനല്‍ സൃഷ്ടിക്കാന്‍ എളുപ്പമാണ്. ഇവിടെയുള്ള കഥാപാത്രം ജീവിതത്തേക്കാള്‍ വലുതാണ്. ചില തന്ത്രങ്ങളിലൂടെയേ പ്രേക്ഷകരെ ആ കഥാപാത്രവുമായി ബന്ധിപ്പിക്കാനാവൂ,’ ബേസില്‍ പറഞ്ഞു.

മിന്നല്‍ മുരലി രണ്ടാം ഭാഗത്തിന്റ പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് സോഫിയ പോള്‍ പറഞ്ഞിരുന്നു. ആദ്യ ഭാഗത്തേക്കാള്‍ വലിയ സിനിമയായിരിക്കും. ജനുവരിയില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും സോഫിയ പോള്‍ ദി ഫെഡറിലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

about minnal murali

Safana Safu :