പണി പാളി മോനെ ‌ അവിനാഷെ!! ലേഡി റോബിൻഹുഡിന് പൂട്ട് മുറുക്കി ശ്രേയ! കലാശക്കൊട്ട് !

ഓരോ ദിവസം കഴിയുംതോറും “”തൂവൽസ്പർശം”” അടിപൊളി ആയിട്ടു വരുകയാണ്. പ്രൊമോയിൽ കാണിക്കുന്ന സീനുകൾ കാണാനായി,ആഴ്ചകൾ കാത്തിരിക്കണ്ട. വെറുതെ വലിച്ച് നീട്ടി ബോറടിപ്പിയ്ക്കാറില്ല,,, ആവശ്യമില്ലാത്ത ഡയലോഗ് പറച്ചിലും സ്ലോമോഷനും ഒന്നിനോടും പ്രതികരിയ്ക്കാത്ത നായികയും ഇല്ല.

മറ്റൊരു പ്രത്യേകത സീരിയലിൽ ലാഗ് തീരെയില്ല എന്നുളളതാണ്, എല്ലാ എപ്പിസോടും വളരെ ത്രില്ലിംഗ് ആണ് ഫൈറ്റ് ഉണ്ട് റൊമാൻസ് ഉണ്ട് കോമഡി ഉണ്ട് വില്ലനിസം ഉണ്ട് ഹീറോയിസം ഉണ്ട്, മാസ്സ് ഡയലോഗ്കൾ ഉണ്ട് ഇതിനെല്ലാം ഉപരി ബോൾഡ് ആയ നായികമാരും ഉണ്ട്.. എന്നിട്ടു പ്രൈം ടൈമിൽ സീരിയൽ വരുന്നില്ല .

അമ്മായിഅമ്മ പോരും, , ഫോഴ്സ്ഡ് മാര്യേജ് അവിഹിതങ്ങളും. നന്മ നിറഞ്ഞ നായികമാരും കൂട്ടു കുടുബത്തിന്റെ മഹത്വവും , പൈങ്കിളി റൊമാൻസും… കലിപ്പന്റെയും കാന്താരിയും ഇല്ലാത്തതാന്നോ ഈ സീരിയലിന്റെ കുറവ്

ഇന്നല്ലത്തെ എപ്പിസോഡിൽ ശ്രേയോട് എല്ലാ സത്യങ്ങളും പറയാൻ തയാറായി നിൽക്കുകയാണ് തുമ്പി …. അതിനു പറ്റിയ സമയം നോക്കി കാര്യങ്ങൾ തുറന്നു പറയാൻ നോക്കുകയാണ് തുമ്പി . തന്നെ തട്ടി കൊണ്ട് പോയ ആളെ പറ്റി അന്വേഷിച്ചിട്ടില്ലേ എന്ന് തുമ്പി ചോദിക്കുന്നുണ്ട് … അന്വേഷിച്ചിരുന്നു അയാളുടെ രേഖ ചിത്രം ശ്രേയ തുമ്പിയെ കാണിക്കുന്നുണ്ട് . അത് കാണുമ്പോൾ അവിനാഷ് സത്യങ്ങൾ എല്ലാം മനസ്സിലാക്കിയിട്ടാണ് തന്റെ വളർത്ത അച്ഛനെ കൊണ്ട് സഹദേവൻ ആ വീട്ടിൽ കഴിഞ്ഞിട്ടുണ്ടെന്ന കള്ളം പറയിച്ചത് എന്ന മനസ്സിലാകുന്നുണ്ട് …. തട്ടി കൊണ്ട് പോയ ആൾ ഇപ്പോൾ എവിടെയുണ്ട് എന്ന് തുമ്പി ചോദിക്കുമ്പോൾ അയാൾ മരിച്ചു പോയി എന്നാണ് നിന്റെ ഡാഡി പറഞ്ഞത് എന്ന് ശ്രേയ പറയുന്നുണ്ട് … അയാൾ മരിച്ചത് നന്നായി അല്ലെങ്കിൽ ഞാൻ അയാൾ പിടിച്ചു ജയിലിൽ ഇടുമായിരുന്നു. നിന്നെ ഞങ്ങളിൽ നിന്ന് എല്ലാം അകറ്റിയതിന് ,,,,, ഞങ്ങളിൽ നിന്ന് അകറ്റി ഞങ്ങളെ എല്ലാവരെയും വിഷമിപ്പിച്ചതിന് എല്ലാം ചേർത്ത അയാളെ ശിക്ഷിച്ചേനെ എന്ന് പറയുന്നുണ്ട്.

അതെ ഈ ചേച്ചിക്ക് ഒരിക്കലും തന്റെ പ്രിയപ്പെട്ട അനിയത്തിയെ തന്നിൽ നിന്നും അകറ്റിയവനോട് ക്ഷമിക്കാൻ കഴിയില്ല … കാരണം ചേച്ചിയുടെ ജീവനാണ് ഈ അനിയത്തി

അതെ സമയം വിച്ചുവിന്റെ സ്വപ്നത്തെ കുറിച്ച ശ്രേയ വെളിപ്പെടുത്താതിരുന്നതിൽ വിച്ചുവിന്റെ അമ്മയും ശ്രേയയുടെ ഫ്രണ്ടും ദേഷ്യത്തിലാണ് …. വിച്ചുവിന്റെ ബൈറ്റ് എടുത്ത് ന്യൂസിൽ കൊടുക്കാൻ ഒരുങ്ങുകയാണ് അവർ പക്ഷെ വിച്ചു പറയുന്നത് ശ്രേയ ചേച്ചി അങ്ങനെ ചെയ്തതിൽ എന്തെങ്കിലും കാരണം ഉണ്ട് . ശ്രേയ ചേച്ചിക്ക് പറയാനുള്ളത് കുടി കേൾക്കണം …. അവർ ബൈറ്റ് എടുക്കാൻ തുടങ്ങുമ്പോൾ ശ്രേയ എത്തുന്നുണ്ട് അവിടെ.

ശ്രേയ അവരോട് സത്യങ്ങൾ പറയുന്നുണ്ട് … വിച്ചുവിന്റെ ജീവൻ അപകടപെടുത്താൻ സാധ്യതയുണ്ട് അതുകൊണ്ടാണ് അത് പറയാതെ മറച്ചു വെച്ചത്. ഈ കേസിലെ എല്ലാവരെയും പിടിച്ചു കഴിയുമ്പോൾ മോളെ കുറിച്ച പറയും എല്ലാവരോടും . വിച്ചുവിൽ നിന്ന് സ്വപ്നത്തെ കുറിച്ച കൂടതൽ ശ്രേയ മനസിലാക്കുന്നുണ്ട്.
ബോംബ് വെച്ചവരെ കണ്ടെത്താൻ ശ്രമിക്കുകയാണ് ശ്രേയ …. ശ്രേയ ഉറപ്പായിട്ടു അവരെ കണ്ടെത്തുക തന്നെ ചെയ്യും പുതിയ പ്രൊമോയിൽ കാണിക്കുന്നത് അവിനാഷിനെ നല്ല പണി കൊടുക്കുന്ന തുമ്പിയെയാണ് …

പവിത്രയെ വൈസ് ചെയർപഴ്സനായി നിയമിച്ചു .അവിനാഷിനെ പഴയതു പോലെ ജനറൽ മാനേജരായിരിക്കും എന്ന് പറയുന്നുണ്ട് . അത് ശരിയാവില്ല എന്നെക്കാൾ ജൂനിയർ ആയ ലേഡീസിന്റെ കീഴിൽ നിൽക്കാൻ കഴയില്ല …. ഞങ്ങൾ ലേഡീസ് ആയതാന്നോ അതോ ജൂനിയർ ആയത് അന്നോ പ്രശ്നം എന്ന് ചോദിക്കുന്നുണ്ട് .പവിത്രയ്ക്കും താഴെ അവിനാഷിന് സ്ഥാനം നൽകി മാളു… ലേഡി റോബിൻഹുഡിനെ പൂട്ടാൻ ശ്രേയ ഒരുങ്ങുന്നതായാണ് പ്രൊമോയിൽ കാണിക്കുന്നത് .മുകളിൽ നിന്ന് ശ്രേയക്ക് പ്രെഷർ ഉണ്ട് .. വി ഐ പി കളെ വിറപ്പിച്ച ലേഡി റോബിൻഹുഡിന്റെ കേസ് എന്റെ സർവീസ് റെക്കോർഡിൽ കളങ്കമായി നിൽക്കില്ല എന്ന് ശ്രേയ പറയുന്നുണ്ട്…

Noora T Noora T :