ഞാൻ ഇടയ്ക്ക് ഒന്ന് തുടക്കമിട്ട് കൊടുത്താൽ മുഴുവൻ പാടി തന്നിട്ടേ അടുത്ത ഷോട്ട്ന് കേറുമാരുന്നുള്ളു’; ജി.കെ പിള്ളയെ കുറിച്ച് നടി അശ്വതി കുറിച്ച വാക്കുകൾ ; വേർപാടിന്റെ വേദന!

മലയാള മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ പ്രതിഭയായിരുന്നു നടൻ ജി.കെ പിള്ള. വില്ലൻ വേഷങ്ങളിലൂടെയും കാരണവർ വേഷങ്ങളിലൂടെയും മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നടൻ ‌325ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് . ഇന്ന് ഈ കലാകാരന്റെ വേർപാടിലാണ് കലാകേരളം.

തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ഇടവയ്ക്കടുത്ത് മാന്തറവീട്ടിൽ പെരുംപാട്ടത്തിൽ ഗോവിന്ദ പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായി 1924ലാണ്​ ജി.കേശവപിള്ള എന്ന ജി.കെ പിള്ള ജനിച്ചത്​. പതിഞ്ചാമത്തെ വയസിൽ പട്ടാളത്തിൽ ചേർന്നു. പന്ത്രണ്ട് വർഷം അവിടെ ജോലി ചെയ്തു. അതിനിടെ പ്രേംനസീറുമായി പരിചയപ്പെട്ടതോടെയാണ്​ ജി.കെ പിള്ളയെ സിനിമയിലെത്തിയത്.

1954ൽ പുറത്തിറങ്ങിയ സ്‌നേഹസീമയാണ് ജി.കെ പിള്ളയുടെ ആദ്യ ചിത്രം. പിന്നീട്​ വില്ലൻ വേഷങ്ങളിലൂടെ അദ്ദേഹം സിനിമയിൽ തൻറേതായ ഇടം ക​ണ്ടെത്തി. ഹരിശ്ചന്ദ്ര, മന്ത്രവാദി, സ്‌നാപക യോഹന്നാൻ, പട്ടാഭിഷേകം, നായരു പിടിച്ച പുലിവാൽ, കൂടപ്പിറപ്പ്, കണ്ണൂർ ഡീലക്‌സ്, സ്ഥാനാർഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, കൊച്ചിൻ എക്‌സ്പ്രസ്, അശ്വമേധം, ആരോമലുണ്ണി, ചൂള, ആനക്കളരി തുടങ്ങി കാര്യസ്ഥൻ വരെ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. കൂടാതെ മലയാള സീരിയലുകളിലും വേഷമിട്ടു.

2005 മുതലാണ് ടെലിവിഷൻ പരമ്പരകളിൽ ജി.കെ പിള്ള അഭിനയിച്ച് തുടങ്ങിയത്. കടമറ്റത്ത് കത്തനാർ, കുങ്കുമപ്പൂവ് തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുങ്കുമപ്പൂവിലെ ജി.കെ പിള്ളയുടെ കഥാപാത്രം സീരിയൽ അവസാനിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളിക്ക് പ്രിയപ്പെട്ടതാണ്. പ്രൊഫസർ ജയന്തിയുടെ അച്ഛൻ കേണൽ ജഗന്നാഥ വർമയായാണ് ജി.കെ.പിളള കുങ്കുമപ്പൂവിൽ അഭിനയിച്ചത്. ആശാ ശരത്തായിരുന്നു സീരിയലിൽ നായിക. അശ്വതി, ഷെല്ലി എന്നിവരാണ് സീരിയലിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജി.കെ പിള്ളയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സീരിയൽ നടി അശ്വതി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

‘തുമ്പീ തുമ്പീ വാ… വാ.. ഈ തുമ്പ ചോട്ടിൽ വാ… വാ.. തുമ്പ ചോട്ടിൽ വാ വാ.. കുങ്കുമപ്പൂവിന്റെ ഷൂട്ടിനിടയിൽ ഞാൻ ഇടയ്ക്ക് ഒന്ന് തുടക്കമിട്ട് കൊടുത്താൽ മുഴുവൻ പാടി തന്നിട്ടേ അടുത്ത ഷോട്ട് ന് കേറുമാരുന്നുള്ളു… അമലമോൾക്കിനി ഈ പാട്ട് പാടി തരാൻ മുത്തശ്ശനില്ല‌….’ എന്നാണ് അശ്വതി ജി.കെ പിള്ളയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ‌ കുറിച്ചത്.

അശ്വതിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ അതുല്യ പ്രതിഭയുടെ നിര്യാണത്തിൽ അനുശോചനം നേർന്നു. അമല എന്ന കഥാപാത്രത്തെയാണ് അശ്വതി കുങ്കുമപ്പൂവ് എന്ന സീരിയലിൽ അവതരിപ്പിച്ചിരുന്നത്. ഇതുവരെ മലയാളത്തിൽ സംപ്രേഷണം ചെയ്തിട്ടുള്ള മെ​ഗാ സീരിയലുകളിൽ ഏറ്റവും വിജയം നേടിയ സീരിയലായിരുന്നു കുങ്കുമപ്പൂവ്.

about aswathy

Safana Safu :