സനയുടെ കള്ളക്കാമുകന്റെ കത്ത് പരിപാടി ഏറ്റു ; അണിഞ്ഞൊരുങ്ങി വില്ലത്തിയിൽ നിന്നും ചുള്ളത്തിയായി നീതു; പിന്നാലെ ഹിറ്റ്‌ലർ നിമയും; സൂര്യയെ ഇല്ലാതാക്കാനുള്ള കെണികൾക്കൊപ്പം കൂടെവിടെയിൽ മറ്റൊരു ട്വിസ്റ്റ്!

പുതുവത്സരത്തിലേക്ക് കടക്കുമ്പോൾ നമ്മുടെ പ്രണയ കഥയും വിജയകരമായിത്തന്നെ പുത്തൻ വർഷത്തിലേക്ക് കടക്കുകയാണ്. എന്നാൽ ഇന്ന് ഏറെ വേദനയോടെയാണ് കൂടെവിടെ പ്രേക്ഷകർ സീരിയൽ കാണുക… നയന താര എന്ന കൂടെവിടെ ആരാധികയുടെ പ്രണയ എഴുത്തുകൾ ഇനി കൂടെവിടെയിൽ ഇല്ല എന്ന് ഇതിനോടകം തന്നെ പ്രേക്ഷകർ അറിഞ്ഞുകാണണം.

ഇനിയും കുറച്ചുപേർക്കെങ്കിലും അറിയില്ല എന്നുണ്ടെങ്കിൽ ഞാൻ ഒന്നും കൂടി നയനയെ പരിചയപ്പെടുത്താം. ഒരു നല്ല എഴുത്തുകാരി അതാണ് നയന താര. നമ്മുടെ കൂടെവിടെ ടീമിനിടയിലേക്ക് നയന എത്തിയത് ഒരു ആരാധികയായി മാത്രമാണ്. ക്യാമ്പസ് പ്രണയ കഥയിൽ ക്യാമ്പസും ഇല്ല പ്രണയവുമില്ല എന്ന വിമർശനം ഏറി വന്നപ്പോഴാണ് നയന ഒരു കുഞ്ഞു കഥ ആദ്യമായി കൂടെവിടെയുടെ പ്രൊമോ വിഡിയോയ്ക്ക് താഴെ കുറിച്ചിട്ടത്. എല്ലാ പ്രേക്ഷകരെയും പോലെ ഞാനും അത് കണ്ടു… മനോഹരമായ എഴുത്തുകൾ പലപ്പോഴും നിങ്ങൾക്ക് വായിച്ച് തരാറുള്ളതുപോലെ ഞാൻ അത് വായിച്ചു തരുകയും ചെയ്തു.

പിന്നങ്ങോട്ട് കൂടെവിടെ കഥയേക്കാൾ മികച്ച കഥയായി നയനയുടെ ഋഷ്യം മാറുകയായിരുന്നു.

ആ ആദ്യത്തെ എഴുത്ത് ഒരു ഓർമ്മപ്പെടുത്തലായി ഞാൻ ഒന്നും കൂടി വായിക്കാം…

“അവധി ദിവസമായതുകൊണ്ട് സൂര്യയെ കാണാൻ മറ്റു വഴികൾ ഇല്ലായിരുന്നു.. തന്നെ കാണണമെന്നും മിണ്ടണമെന്നും അവൾക്കും ഉണ്ടാവില്ലേ.. എന്തായാലും നാലു മണി വരെ ലൈബ്രറി ഉണ്ട്.. വരാതിരിക്കില്ല.. ഋഷി ഓർത്തു.. മിത്ര അടുത്ത ടേബിളിൽ ഉണ്ട്.. പുറത്തിറങ്ങി ഒന്ന് വിളിച്ചു നോക്കിയാലോ…
ഇന്നും നാളെയും അവധിയാണ്… സാറിപ്പോൾ എവിടെ ആയിരിക്കും.. ഒരു മെസ്സേജ് പോലും ഇല്ല.. ഓർത്തു.. സൂര്യ എന്താ ആലോചിക്കുന്നത്.. ടീച്ചർ ഡ്രൈവിങ്ങിനിടയിൽ ചോദിച്ചു… അത് ടീച്ചർ.. നമ്മൾ പോവുന്നത് മാളിയേക്കൽ വീടിന്റെ വഴി ആണോ.. അതെ… അവളുടെ കണ്ണുകൾ തിളങ്ങി.. ഇവിടെ എവിടേലും കാണുമോ.. കണ്ണുകൾ തിരഞ്ഞു… ഇല്ല.. സങ്കടം തോന്നി…
വാട്സാപ്പിൽ എന്തോ മെസ്സേജ് വന്ന ശബ്ദം കേട്ടു നോക്കി..
ഋഷിസാർ!!
“where the hell are you Surya? “
എന്ത് മറുപടി അയയ്ക്കണമെന്ന് അറിയാതെ അവളിരുന്നു.. പിന്നെ ആ മുഖത്ത് എത്ര ഒളിക്കാൻ ശ്രമിച്ചിട്ടും സാധിക്കാതെ ഒരു പുഞ്ചിരി വിരിഞ്ഞു…”

പുനർവായനയിൽ പോലും എന്തൊരു സുഖമാണ്….

നിങ്ങളുടെ പ്രോത്സാഹനം ഏറിയതോടെ നയന വീണ്ടും എഴുതി തുടങ്ങി… അവളുടെ എഴുത്തുകൾക്ക് ജീവനുണ്ടായിരുന്നു… ആ ജീവന്റെ തുടിപ്പാണ് നയനയെ കൂടെവിടെ ആരാധകരുടെ ഹൃദയത്തിലെത്തിച്ചത്. അല്ലാതെ കമെന്റ് തൊഴിലാളികൾ ആയി വന്നവരല്ല അവർ.. അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതവരുടെ മണ്ടത്തരം മാത്രമാണ്.. ഈ എനിക്ക് പോലും നയനയെ നേരിട്ട് പരിചയം ഇല്ല… പക്ഷെ അവളുടെ എഴുതുകളോടുള്ള എന്റെ ബഹുമാനം കൊണ്ട് പറയുകയാണ്… നിങ്ങൾ ഇനിയും എഴുതണം.. ഈ പ്രേക്ഷകർ എന്നും നിങ്ങൾക്കൊപ്പമുണ്ടാകും.. ഒപ്പം നിങ്ങളുടെ എഴുത്തിനെ സ്നേഹിക്കുന്ന മറ്റനവധി ആളുകളും…

നമ്മുടെ നിർബന്ധത്തിലാണ് നയന ഋഷ്യ പ്രണയം എഴുതി തുടങ്ങിയതെങ്കിലും ഒരു ആരാധികയായി കൂടെവിടെയുടെ കഥയെ ബാധിക്കാതെയാണ് എഴുത്തു കൊണ്ടുപോയത്…

ഋഷ്യ റ്റയ്ൽസ് എന്ന സോഷ്യൽ മീഡിയ പേജിൽ നിങ്ങൾക്ക് ഡയാനയുടെ ഇൻട്രോ വായിക്കാനാകും..

“”വേണം സർ… പ്രിയപ്പെട്ടതായിക്കാണാനുള്ള എന്തെങ്കിലും ഒന്ന്..”
“നീ തന്നെയാ സൂര്യ.. എനിക്കേറ്റവും പ്രിയപ്പെട്ടത്‌..”❤️
ഋഷിയും സൂര്യയും പറയാതെ പറഞ്ഞ ആ പ്രണയം..
അവരെ സ്നേഹിച്ചവർ കാണാൻ ആഗ്രഹിച്ച നിമിഷങ്ങൾ ഭാവനയിൽ കണ്ട് യൂട്യൂബിൽ ഒരു കമന്റ് ആയി എഴുതിയതാണ് തുടക്കം. ആ കമന്റ് ഇഷ്ടപ്പെട്ടവരുടെ സ്നേഹപൂർവമായ നിർബന്ധം ആണ് തുടർന്നെഴുതാനുള്ള ഇന്ധനം. പിന്നീട് എല്ലാ സീനുകളും തുടർച്ചയായി വായിക്കാൻ നല്ലൊരു ഇടം വേണമെന്ന് ആളുകൾ നിർദേശിച്ചു. അങ്ങിനെ ആണ് Instagram/Facebook പേജുകളിൽ എഴുതാം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. ഇത് ഒരു ഋഷിയ fan page മാത്രമാണ്. അവരെ സ്നേഹിക്കുന്നവർക്ക് ഒത്തുകൂടാനുള്ള മറ്റൊരിടം ” ഇതായിരുന്നു നയനയുടെ ഉദ്ദേശം…

എന്നാൽ പ്രേക്ഷകരുടെ ആഗ്രഹം പോലെ ഋഷിയും സൂര്യയും ഈ വാക്കുകൾക്ക് ജീവൻ കൊടുത്തപ്പോൾ എല്ലാവര്ക്കും ഏറെ സന്തോഷമായി… അതിൽ ഇന്നും കൂടെവിടെ ടീമിനോട് ഒരുപാട് നന്ദി പറയണം… പിന്നെ എന്തുകൊണ്ട് ഈ മാറ്റം.. അതിൽ ആരിലും തെറ്റുകളില്ല… ഇതൊരു പരമ്പരയാണ്…. അതിൽ എല്ലായിപ്പോഴും ഒരു സ്റ്റോറി പ്ലോട്ട് ആയിരിക്കില്ല… ഇപ്പോൾ ഋഷി സൂര്യ പ്രണയമാണ് തീം എങ്കിൽ ഇനി അവിടെ മറ്റൊരുപാട് കഥാപാത്രങ്ങൾക്കും കഥയ്ക്കും ഇടം വേണം… അത്തരത്തിൽ ഉള്ളതുകൊണ്ടാകണം നയനയുടെ പിന്മാറ്റം… പിന്മാറി എന്നും പറയാനാവില്ല… ഋഷ്യ പ്രണയം ഇനിയുമുണ്ടാകും അത് മാത്രമാകാൻ സാധിക്കില്ല…

2021 ജനുവരി 4 ന് ആരംഭിച്ച പരമ്പര മൊഹോർ എന്ന ബംഗാളി സീരിയലിന്റെ മലയാളം പകർപ്പായിട്ടാണ് എത്തിയത്. എന്നാൽ മലയാളത്തട്ടിൽ എത്തിയപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് . അപ്പോൾ ഇനി കൂടെവിടെ മറ്റൊരു കഥാഗതിയിലേക്ക് മാറിയുന്നത്. കഥയിൽ ഉണ്ടാകേണ്ട… ആവശ്യമായി വരേണ്ട മാറ്റങ്ങൾ കാരണം ആകാം ഇങ്ങനെ ഒരു തീരുമാനം ഉണ്ടായത്. അപ്പോൾ നമ്മുക്ക് കഥയുടെ ഇനിയുള്ള മാറ്റം കണ്ടുനോക്കാം… ഏതായാലും ഇന്നലത്തേയും ഇന്നത്തെയും എപ്പിസോഡ് അടിപൊളി ആയിട്ടുണ്ട്… അതിൽ നിമയെ ആണ് കൂടുതൽ എനിക്ക് ഇഷ്ടപ്പെട്ടത്… നീതുവിന്റെ ബോഡി ഗാർഡ്…

ഹിറ്റ്‌ലർ നിമ… പിന്നെ ഇടക്കിടെ വെള്ളപ്പാറ്റ പ്രയോഗം ഒക്കെ കഥയിൽ വന്നിട്ടുണ്ട് …. അതെല്ലാം പ്രേക്ഷകരുടെ കമെന്റ് വായിക്കുന്നതിന്റെ പ്രശ്നങ്ങളാണ്…. അതുപോലെ അടുത്ത വർഷം എന്തൊക്കെയാണ് കഥയിലും ജീവിതത്തിലും എന്നൊക്കെ കാത്തിരുന്ന് കാണാം…

about koodevide

Safana Safu :