കഥ മോശമാണെന്ന് പറഞ്ഞിട്ടും അമ്മയറിയാതെയ്ക്ക് മികച്ച നേട്ടം; കുടുംബവിളക്കും സാന്ത്വനവും ഒപ്പത്തിനൊപ്പം ; പ്രണയകഥ ആയിരുന്നിട്ടും കൂടെവിടേയ്‌ക്ക് തകർച്ച !

കുടുംബ പ്രേക്ഷകർ വിനോദത്തിനായി ഏറ്റവും കുടുതൽ ആശ്രയിക്കുന്നത് ടെലിവിഷനെയാണ്. അതിൽ വീട്ടമ്മമാരുടെ പ്രധാന വിനോദം സീരിയലുകൾ കാണുന്നതിലാണ്. വിവിധ ടെലിവിഷൻ ചാനലുകളിലായി മലയാളത്തിൽ മാത്രം നിരവധി പരമ്പരകൾ സംപ്രേഷണം ചെയ്യുന്നുണ്ട്.

അതിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകൾക്കാണ്. പത്തിൽ അധികം പരമ്പരകളാണ് ഏഷ്യാനെറ്റിൽ മാത്രം സംപ്രേഷണം ചെയ്യുന്നത്. കുടുംബ ബന്ധങ്ങൾ, പ്രണയം, ത്രില്ലർ എന്നീ സ്വഭാവങ്ങളിലുള്ളതാണ് സീരിയലുകൾ.

ഈ ആഴ്ച റേറ്റിംഗ് പുറത്തുവരുമ്പോൾ കഴിഞ്ഞ ആഴ്ച പോലെ ഒന്നാം സ്ഥാനത്ത് നിലനിന്നിരുന്ന പരമ്പരയായിരുന്നു കുടുംബവിളക്ക്. ഈ ആഴ്ചയിലെ കണക്കുകള്‍ പ്രകാരവും അതിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. രണ്ടാമത് സാന്ത്വനം ആണുള്ളത്.

കുടുംബവിളക്കിൽ ഇപ്പോൾ പുത്തൻ സംഭവങ്ങൾ കടന്നു കൂടിയതാണ് റേറ്റിങ്ങിന് കാരണമായിരിക്കുന്നത്. എന്നാൽ ശിവാഞ്ജലി പ്രണയത്തിന്റെ അഭാവം സാന്ത്വനത്തെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്. 20 പോയിന്റുമായി കുടുംബവിളക്ക് മുന്നിൽ ഉണ്ട് എന്നാൽ സാന്ത്വനം ഇത്തവണ 18.90 പോയിന്റ് നേടിയിട്ടുണ്ട്.

അതേസമയം അമ്മയറിയാതെ വലിയ വിമർശനം നേരിടുമ്പോഴും പ്രേക്ഷകർക്ക് കുറവൊന്നുമില്ല. BARC റേറ്റിങ് അടിസ്ഥാനത്തിൽ കഴിഞ്ഞ വാരത്തെക്കാൾ മികച്ച ഒരു കുതിപ്പാണ് അമ്മയറിയാതെയിക്ക് ഇത്തവണ ഉണ്ടായിരിക്കുന്നത്.

തുട്ടുപിന്നിലായി മൗനരാഗമാണ്. അച്ഛൻ മകൻ കോംബോ വിജയകരമായി പോകുന്നു എന്നുവേണം കരുതാൻ. അതുകൊണ്ടാകണം മൗനരാഗവും റേറ്റിംഗിൽ പിന്നോട്ട് പോയിട്ടില്ല. എന്നാൽ ഏറെ നിരാശപ്പെടുത്തുന്നത് കൂടെവിടെയുടെ റേറ്റിങ് ആണ്. കഴിഞ്ഞ രണ്ട് വാരങ്ങളായി കൂടെവിടെ ക്യാമ്പസ് പ്രണയം നിറച്ചാണ് സംപ്രേക്ഷണം ചെയ്യുന്നത്.

എന്നാൽ, റേറ്റിങ്ങിൽ അത് ഗുണം ചെയ്തിട്ടില്ല. പുത്തൻ സീരിയലുകളും നല്ല റേറ്റിങ് നേടുന്നുണ്ട്. പുത്തൻ സീരിയലുകൾ എത്തിയതോടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര തൂവൽസ്പർശം താഴേക്ക് പോയതും തൂവൽസ്പർശം പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടുണ്ട്.

about serial

Safana Safu :