റേറ്റിങ്ങിൽ തൂവൽസ്പർശം പിന്നോട്ട് ,എന്നാൽ കഥയിൽ മുന്നിൽ തന്നെ; വിച്ചുവിനെ അവഗണിച്ച് ശ്രേയ; കൊച്ചു ‍ഡോക്ടറും തുമ്പിയും തമ്മിൽ അകലുമോ??; ആകാംക്ഷയോടെ പ്രേക്ഷകർ!

മലയാളികളുടെ പ്രിയപ്പെട്ട പരമ്പര തൂവൽസ്പർശം ഇപ്പോൾ റേറ്റിങ്ങിൽ ഏറെ പിന്നിലാണ്. എന്നാൽ കഥ മികച്ചുതന്നെ മുന്നോട്ട് പോകുന്നുമുണ്ട്. വിസ്മയയുടെ സ്വപ്നത്തിന്റെ ചുവടു പിടിച്ച് ശ്രേയ ബോംബ് കണ്ടെത്തി അത് നിർവീര്യം ആക്കി പക്ഷെ ശ്രേയ തനിക്ക് കിട്ടിയ ഒരു ഇന്ഫോര്മഷണറെ അടിസ്ഥാനത്തിലാണ് ബോംബ് കണ്ടത്തിയത് എന്ന് പറയുന്നുണ്ട് . ഒരു കുട്ടിയുടെ സ്വപ്നത്തിന്റെ ചുവടു പിടിച്ചല്ലേ ഈ ബോംബ് കണ്ടത്തിയത് എന്ന് മീഡിയ ചോദിക്കുമ്പോൾ …. ശ്രേയ അത് എതിർക്കുകയാണ് അങ്ങനെ ഒരു സ്വപ്നത്തിന്റെ പുറകെ പോയി ബോംബ് കണ്ടെത്താൻ കഴയുമോ എന്ന് ചോദിക്കുന്നുണ്ട് . മീഡിയ ആവിശ്യമില്ലാത്ത ഇന്റെർപ്രെറ്റേഷൻ കൊടുക്കരുത് എന്നും പറയുന്നുണ്ട് . ഇതൊക്കെ ന്യൂസ് ചാനലിലൂടെ കാണുന്നുണ്ട് മാളു . എന്ത് കൊണ്ട് വിസ്മയുടെ സ്വാപ്നത്തെ കുറിച്ച ശ്രേയ വെളുപ്പെടുത്തിയില്ല എന്ന് ആലോചിക്കുന്നുണ്ട് മാളു .

ഇതേ കാര്യം ടി വി യിൽ കണ്ടുകൊണ്ടിരുന്ന വിസ്മയും അമ്മയും ആലോചിക്കുന്നതും അത് തന്നെയാണ് . വിസ്മയുടെ ‘അമ്മ പെട്ടന്ന് ടി വി ഓഫ് ആക്കി ശ്രേയക്ക് ഒറ്റയ്ക്ക് ക്രെഡിറ്റ് അടിച്ചെടുക്കാൻ വേണ്ടിയാണ് ശ്രേയ വിസ്മയുടെ കാര്യം പറയാതിരുന്നത് എന്നാണ് വിസ്മയുടെ ‘അമ്മ പറയുന്നത് . മാത്രമല്ല പോലീസ് കാരെല്ലാം ഇങ്ങനെയാണെന്നും പറയുന്നുണ്ട് .

ശ്രേയ നന്ദിനിയെ മേൽ ഉദ്യയോഗസ്ഥൻ അഭിനന്ദിക്കുന്നുണ്ട് … മിനിസ്റ്ററുടെ കൊച്ചുമകളുടെയും സ്റ്റാഫിന്റേയും ജീവൻ മാത്രമല്ല ഒരു നഗരത്തിന്റെ കണ്ണായ ഭാഗം തന്നെ നഷ്ടപെടുമായിരുന്നു അതിൽ നിന്ന് രക്ഷിച്ചു എന്ന് പറയുന്നുണ്ട് … ശ്രേയ അഭിനന്ദിക്കാൻ മിനിസ്റ്റർ നേരിട്ട് എത്തുന്നുണ്ട് …. ഞാനും എന്റെ കുടുംബവും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു …അവൾ എന്റെ കൊച്ചുമകൾ മാത്രമല്ല എന്റെ ജീവനാണ് എന്ന് മിനിസ്റ്റർ പറയുന്നുണ്ട്…. ശ്രേയക്ക് സമ്മാനമായി ഒരു മാല മിനിസ്റ്റർ കൊടുക്കുന്നുണ്ട് … പക്ഷെ ശ്രേയ അത് വാങ്ങുന്നില്ല … അത് വാങ്ങിയാൽ കൈക്കൂലി വാങ്ങുന്നതുപോലെ ആകും എന്നും പറയുന്നു . മിനിസ്റ്ററിന്റെ പേർസണൽ സ്റ്റാഫിനെ വയറു നിറച്ച കൊടുക്കുന്നുണ്ട് …

അവിനാഷ് എങ്ങനെയാണ് സുബ്ബയ്യ മാമ്മൻ നിന്നെ തട്ടി കൊണ്ട് പോയത് എന്ന് അറിഞ്ഞത് എന്ന് തുമ്പിയോട് ചോദിക്കുന്നുണ്ട് . അത് ഒന്നും ഇപ്പോൾ എന്റെ പ്രശ്നങ്ങൾ അല്ല .. ഇന്ന് ഞാൻ അറിഞ്ഞ സത്യങ്ങൾ ചേച്ചിയെ അറിയിക്കണം എല്ലാം പറഞ്ഞത് ഒന്ന് പൊട്ടി കരയണം .ഹോസ്പിറ്റലിൽ വരുമ്പോൾ സംസാരികാം എന്ന് കരുതിയെങ്കിലും ചേച്ചി തിരക്കിൽ ആയതു കൊണ്ട് സംസാരിക്കാൻ കഴിഞ്ഞില്ല … പക്ഷെ ഇത്രെയും പെട്ടന്ന് തന്നെ ഞാൻ എല്ലാം ചേച്ചിയെ അറിയിക്കും.

നിന്നെ തട്ടി കൊണ്ട് പോയ ആളോട് ശ്രേയ ചേച്ചി ക്ഷമിക്കില്ല …. അറസ്റ്റ് ചെയ്ത് ജയിൽ ഇടും ..ഇത് സൂക്ഷിച്ച കൈകാര്യം ചെയ്‌യേണ്ട വിഷയമാണ് എന്ന് കൊച്ചു ഡോക്ടർ പറയുന്നുണ്ട് …

അതെ ശ്രേയ ഒരിക്കലും തന്റെ മാളുവിനെ തന്നിൽ നിന്ന് അകറ്റിയാളോട് ക്ഷമിക്കില്ല … ആദ്യം ശ്രേയക്ക് മാളുവിനെ തട്ടിക്കൊണ്ടു ആളോടുള്ള സമീപനം എങ്ങനാണ് എന്ന് അറിഞ്ഞിട്ടു എല്ലാം തുറന്നു പറഞ്ഞാൽ മതിയെന്ന് കൊച്ചു ഡോക്ടർ പറയുന്നത് .

എല്ലാം സത്യങ്ങളും ചേച്ചിയോട് തുറന്നു പറയാൻ ഒരുങ്ങി നിൽക്കുയാണ് പക്ഷെ അത് പറയാനുള്ള അവസരം തുമ്പിയക്ക് ലഭിക്കുന്നില്ല ….. വിസ്മയാണ് ആ ബോംബിന്റെ പിന്നാലെ ഇൻഫൊർമേർ എന്ന് തുറന്ന് പറയാത്തത് എന്താണ് … ഒരുപക്ഷെ വിസ്മയുടെ ജീവന് അപകടം പറ്റാതിരിക്കാനാകും .

ഇനി വിസ്മയുടെ സഹായത്തോട് ഈ കേസ് ശ്രേയ അന്വേഷിക്കും … വിസ്മയ കണ്ട സ്വപ്നത്തിന്റെ പൊരുൾ വെച്ച ശ്രേയ ബോംബ് വെച്ചവരെ കണ്ടത്തും … പക്ഷെ എല്ലാം തുറന്നു പറയാൻ നിൽക്കുന്ന മാളുവിന് അത് പറയാൻ കഴിയുമോ. അത് പോലെ തന്നെ മാളുവിനെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ് കൊച്ചു ഡോക്ടർമായിട്ടുള്ള തന്റെ വിവാഹം .അതിന് ശ്രേയ സമ്മതിക്കുമോ .ലേഡി റോബിൻഹുഡുമായി ബന്ധമുള്ള ആളാണ് കൊച്ചു ഡോക്ടർ എന്ന ശ്രേയക്ക് സംശയം ഉണ്ട് ..അതുകൊണ്ട് തന്നെ ഈ ബന്ധത്തിന് സമ്മതിക്കുമോ

18 വർഷം അവളെ കാണാഞ്ഞിട്ട് വിഷമിച്ചതാണ് ശ്രേയയും, അച്ഛനുമൊക്കെ.. അവരെ ഇനിയും വിഷമിപ്പിക്കുന്നത് ശെരി അല്ല. അതു പോലെ കൊച്ചു ഡോക്ടറെ ഉപേക്ഷിക്കാനും പാടില്ല… ശ്രേയ എല്ലാം തിരിച്ചു അറിയുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ കാണിച്ചാൽ മതി… ഇപ്പോഴേ കെട്ടണ്ട ആവശ്യം ഒന്നുമില്ല.

about thoovalsparsham

Safana Safu :