മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ അത്ഭുതമായിരുന്ന ഗ്രാന്റ് മാസ്റ്റര്‍ ജിഎസ് പ്രദീപിന്റെ അശ്വമേധം എന്ന പരിപാടി. ഓര്‍മ്മശക്തിയും വിശകലനപാടവും കൊണ്ട് ശ്രദ്ധേയനായ ടെലിവിഷന്‍ അവതാരകനാണ് ജിഎസ് പ്രദീപ്. ഇപ്പോൾ ഇതാ തരാം ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് പരിപാടിയായ ഒരു കോടിയിൽ അതിഥിയായി എത്തിയതിന്റെ വിശേഷങ്ങൾ വൈറലാവുകയാണ്. മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ വന്ന അനുഭവങ്ങളെ കുറിച്ച് മുതല്‍ നിരവധി കാര്യങ്ങളാണ് പ്രദീപ് പരിപാടിയിലൂടെ വെളിപ്പെടുത്തിയത്. ഒപ്പം ശ്രീകണ്ഠന്‍ നായരുടെ കൂടെ വര്‍ക്ക് ചെയ്തിരുന്ന കാലത്തെ അനുഭവങ്ങളും പങ്കവെച്ചു .
‘ജിഎസ് പ്രദീപിന്റെ തന്റെ വിദ്യഭ്യാസം ആരംഭിക്കുന്നത് കിളിമാനൂരിലെ ഗവണ്മെന്റ് സ്‌കൂളില്‍ നിന്നുമാണ്. അമ്മയും അച്ഛനും അദ്ധ്യാപികരായിരുന്നു. അച്ഛന്‍ കഴിഞ്ഞ വര്‍ഷമാണ് മരിച്ചത് . ഒ എന്‍ വി സാറിനൊക്കെ അഡ്മിഷന്‍ കിട്ടുന്നത് എന്റെ അച്ഛന്‍ ഒക്കെ സമരം കിടന്നിട്ടാണെന്നും ജി എസ് പ്രദീപ് പറയുന്നു.സ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രസംഗ മത്സരങ്ങളില്‍ സജീവമായിരുന്നു. കോളേജിലും പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് .
ആ കാലഘട്ടത്തില്‍ ആകാശവാണി പരിപാടികളിലും ഭാഗമായിട്ടുണ്ട് ജിഎസ് പ്രദീപ . ശ്രീകണ്ഠന്‍ നായരുമായി ഒരുമിച്ച് വര്‍ക്ക് ചെയ്ത അനുഭവങ്ങളും തരാം പറഞ്ഞിരുന്നു. അന്ന് നടന്ന രസകരമായ സംഭവം ശ്രീകണ്ഠന്‍ നായരും പങ്കുവെച്ചു. അന്ന് പ്രദീപിന് കല്യാണം കഴിക്കാന്‍ വേണ്ടി ഒരു ജോലി വേണമെന്ന് എന്നോട് പറഞ്ഞിരുന്നു. ജോലി നല്‍കാം, പക്ഷേ കല്യാണത്തിന്റെ പിറ്റേന്ന് തന്നെ രാജി വെക്കണമെന്ന കണ്ടീഷന്‍ മുന്നോട്ട് വെച്ചു. പക്ഷേ ആ കല്യാണം കഴിച്ചില്ലെന്നാണ് പ്രദീപ് പറയുന്നത് .
അസുഖബാധി കഴിഞ്ഞ ദിവസങ്ങളെ കുറിച്ചും ജിഎസ് പ്രദീപ് മനസ്സ് തുറന്നിരുന്നു . മദ്യപാനം കൊണ്ട് വന്ന കരള്‍ രോഗത്തെ അതിജീവിച്ച് വന്ന ആളാണ് ഞാൻ . ജീവിതത്തിലേക്കുള്ള തിരിച്ച് വരവ് സാധ്യത തീരെ കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത് . പക്ഷേ മരണത്തെ ഞാന്‍ ഭയപ്പെട്ടിരുന്നില്ല. ജീവിതത്തെ ഞാന്‍ വല്ലാതെ സ്‌നേഹിച്ചു. എന്റെ ജീവിതം കുറേക്കാലം നഷ്ടപ്പെടുത്തിയല്ലോ എന്നാണ് ആലോചിച്ചത്. സുഖമില്ലാതിരുന്ന കാലത്തു ഭാര്യ നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു. രണ്ടു മാസത്തോളം ആശുപത്രിയിലും വീട്ടിലും കിടക്കേണ്ടി വന്നു.ഞാന്‍ ഉണര്‍ന്നിരുന്നു രക്തം തുപ്പുമ്പോള്‍ എന്റെ മകള്‍ പ്ലസ് ടു പരീക്ഷയ്ക്ക് പഠിക്കുകയിരുന്നു.
അന്ന് അവളുടെ പഠനത്തെ കുറിച്ചൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. മുഴുവന്‍ മാര്‍ക്കും വാങ്ങിയാണ് അവള്‍ പ്ലസ് ടു പാസായതെന്നും പ്രദീപ് പറയുന്നു. അസുഖത്തോട് ഞാന്‍ മല്ലിടുമ്പോള്‍ തന്റെ ഭാര്യയ്ക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. ഇതൊക്കെ താണ്ടി കടക്കുമെന്ന പ്രതീക്ഷയായിരുന്നു. ഞങ്ങളുടെ ജീവിതം തുടങ്ങുമ്പോള്‍ വെല്ലുവിളികള്‍ ഉണ്ടായിരുന്നു. അതൊക്കെ അതിജീവിച്ച ആള്‍ക്ക് ഇതും മറികടക്കാന്‍ കഴിയും എന്ന പ്രതീക്ഷ ഭാര്യയ്ക്ക് ഉണ്ടായിരുന്നു. മദ്യത്തിന് അടിമപ്പെടുമ്പോഴും, അദ്ദേഹത്തിന് അസുഖം വരുമ്പോഴും എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു എന്നും പ്രദീപിന്റെ ഭാര്യ ബിന്ദു പറയുന്നു.
about g s pratheep