അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ സുപ്രീംകോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജി നടന്‍ ദിലീപ് പിന്‍വലിച്ചെന്നുള്ള വാർത്തയാണ് ഒടുവിൽ പുറത്തുവന്നത്. ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ട് വിചാരണ കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെ ആവശ്യമെങ്കില്‍ പിന്നീട് കോടതിയെ സമീപിക്കാനും ദിലീപിന് സുപ്രീം കോടതി അനുമതി നല്‍കി.
വിടുതല്‍ഹര്‍ജി തള്ളിയതിന് എതിരെ 2020 ജനുവരിയിലായിരുന്നു ദിലീപ് സുപ്രീംകോടതിയില്‍ ഹർജി നല്കിയത്. ഈ ഹര്‍ജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഫിലിപ്പ് ടി. വര്‍ഗീസ് കോടതിയെ അറിയിക്കുകയായിരുന്നു
നടിയെ ആക്രമിച്ച കേസ് ചൂട് പിടിയ്ക്കുന്നതിടെ കേസുമായി ബന്ധപ്പെട്ട് ദിലീപ് സംസാരിക്കുന്ന വീഡിയോ ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചലച്ചിത്ര താരങ്ങളുടെ ആഭിമുഖ്യത്തിൽ ദർബാർ ഹാളിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിലാണ് ദിലീപ് സംസാരിച്ചത്. ചലച്ചിത്ര താരങ്ങളും സംവിധായകരും അടക്കം നിരവധി പേരായിരുന്നു പങ്കെടുത്തത്. അന്ന് സദസ്സിന് മുന്നിൽ സംസാരിച്ചതിന് ശേഷമാണ് ദിലീപ് ഈ കേസുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിൽ ആകുന്നതും അറസ്റ്റിലായതും
ദിലീപ് അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു
ഇന്നലെ രാവിലെ ആന്റോ വിളിച്ച് പറയുബോഴാണ് വളരെ ഷോക്കിങ് ആയ ഈ വാർത്ത കേൾക്കുന്നത്. എന്റെ കൂടെ ഏറ്റവും സിനിമ ചെയ്ത ഒരു കുട്ടി കൂടിയാണ്. സത്യം പറഞ്ഞാൽ നമ്മൾ ഉടനെ തന്നെ നമ്മുടെ വീട്ടിലേക്കാണ് നോക്കി പോകുന്നത്. സിനിമയിൽ നടന്നു എന്നതിനേക്കാൾ ഉപരി നമ്മുടെ നാട്ടിൽ നടന്നു എന്നതാണ് നമ്മെ ഏറെ വിഷമിപ്പിക്കുന്നത്. സത്യസന്ധമായ രീതിയിലാണ് പോലീസ് അന്വേഷണം കൊണ്ടുപോകുന്നത്. വാർത്തകൾ മീഡിയക്കാർ വളച്ചൊടിക്കുകയല്ല ചെയ്യേണ്ടത്. ഇത് സിനിമയിൽ സംബന്ധിച്ച എന്ന് പറയുമ്പോൾ ഇത്രയും കൂട്ടായ്മ ഉണ്ടായി. പക്ഷെ ഒരു സാധാരണക്കാരന്റെ വീട്ടിൽ നടന്ന സംഭവമായി നമ്മൾ എടുത്തിരിക്കുന്നു. ഇനിയൊരു വീട്ടിലും ഇത് സംഭവിക്കാതിരിക്കാൻ നമുക്ക് കൂട്ടായി നിൽക്കാം. അതിന്റെ ഭാഗത്ത് ഞാനുമുണ്ടാകുമെന്ന് ഉറപ്പിച്ച് പറയുന്നു എന്നാണ് ദിലീപ് പറഞ്ഞത്.
ദിലീപ് സംസാരിക്കുമ്പോൾ ദിലീപിന്റെ മുൻഭാര്യ മഞ്ജു പുറകിൽ ഇരിക്കുന്നത് കാണാം. മഞ്ജു അദ്ദേഹത്തെ നോക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെയാണ് ദിലീപ് സംസാരിച്ചത്. ഇന്നിപ്പോൾ ഇതാ ആ വീഡിയോ വീണ്ടും വൈറലാവുകയാണ്. നടി ആക്രമിക്കപ്പെട്ട സമയത്ത് താരങ്ങളെല്ലാം ഒത്തുക്കൂടിയ സമയത്ത് മഞ്ജുവും ദിലീപും ഒരേ വേദി പങ്കിട്ടത് അവസാനമായിട്ടായിരിക്കും.
കേരളത്തെ നടുക്കിയ കേസില്‍ ഗൂഢാലോചന അടക്കമുളള കുറ്റങ്ങള്‍ ചുമത്തിയാണ് നടന്‍ ദിലീപിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും തന്നെ കേസില്‍ കുടുക്കിയതാണ് എന്നുമാണ് ദിലീപ് ആരോപിക്കുന്നത്. കേസില്‍ താന്‍ ഇരയാണ് എന്നാണ് ദിലീപ് ഹര്‍ജിയില്‍ ഉയര്‍ത്തിയിരിക്കുന്ന വാദം. തന്നെ കൊട്ടേഷന്‍ സംഘം കേസില്‍ കുടുക്കിയതാണെന്ന് ദിലീപ് പറയുന്നു. ദിലീപിന്റെ ഈ വാദം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ ഇരയാണ് എന്നുളള വാദം നിലനില്‍ക്കില്ല എന്നാണ് ഹൈക്കോടതി അന്ന് ചൂണ്ടിക്കാട്ടിയത്. യുവനടിയെ ആക്രമിച്ച കേസും തനിക്കെതിരെ പ്രതികള്‍ ഉയര്‍ത്തിയ ഭീഷണിയുമായി ബന്ധപ്പെട്ട കേസും ഒരുമിച്ച് വിചാരണ നടത്തരുത് എന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നത്.
2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയിൽ നടിക്കെതിരെ ആക്രമണമുണ്ടായത്. നടി സഞ്ചരിച്ചിരുന്ന കാറിൽ അതിക്രമിച്ച് കയറിയ സംഘം താരത്തെ അക്രമിക്കുകയും അപകീർത്തികരമായി ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു എന്നായിരുന്നു കേസ്. സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 18 നാണ് നടിയുടെ കാർ ഓടിച്ചിരുന്ന മാർട്ടിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
അതിന് പിന്നാലെയാണ് പൾസർ സുനി എന്ന സുനിൽകുമാറടക്കമുള്ള 6 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. പിന്നീട് കേസുമായി ബന്ധപ്പെട്ട് നിരവധിപേർ പിടിയിലായി. ജൂലൈ 10 നാണ് കേസിൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കാണിച്ച് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഏതാനും നാളത്തെ ജയിൽ വാസത്തിന് ശേഷം കർശന ഉപാധികളോടെ പിന്നീട് ദിലീപിന് ജാമ്യം ലഭിക്കുകയായിരുന്നു.