ശിവന്റെ ആ വാക്കുകളിൽ കണ്ണ് നിറഞ്ഞ് അഞ്ജു! ശിവാഞ്ജലി ആരാധകർക്ക് സന്തോഷ വാർത്ത!

ശിവാഞ്ജലിയുടെ ആരാധകര്‍ക്ക് സന്തോഷം തരുന്ന പുതിയൊരു വാര്‍ത്തയുണ്ട്. ഇന്ന് സാന്ത്വനത്തിന്റെ മെഗാ എപ്പിസോഡാണ്. ഇന്ന് രാത്രി ഏഴ് മണിക്കാണ് മെഗാ എപ്പിസോഡ്. ശിവന്റേയും അഞ്ജുവിന്റേയും പ്രണയത്തിന് വേണ്ടി മാത്രമായാണ് ഒരു മെഗാ എപ്പിസോഡ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. പ്രണയത്തിന്റെ ഈ ശിവാജ്ഞലീയം ഇവിടെ പെയ്തു തുടങ്ങുകയാണ് .

സാന്ത്വനം വീട്ടിലെ ഓരോരുത്തരും മലയാളികള്‍ക്ക് ഇന്ന് തങ്ങളുടെ കുടുംബങ്ങളിലെ അംഗങ്ങളാണ്. അത്രമേലാണ് പരമ്പരയിലെ ഓരോ കഥാപാത്രങ്ങളേയും പ്രേക്ഷകർ സ്നേഹിക്കുന്നത്. അതിനാല്‍ റേറ്റിംഗില്‍ എന്നും മുന്നില്‍ തന്നെയുണ്ട് സാന്ത്വനം പരമ്പര.

തമാശയും പ്രണയവും കുടുംബ ബന്ധവുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന പരമ്പരയുടെ ഏറ്റവും വലിയ ആകര്‍ഷണമാണ് ശിവാഞ്ജലിയുടെ പ്രണയം. പരസ്പരമുള്ള സ്‌നേഹം പറയാതെ സ്‌നേഹിക്കുന്ന ശിവന്റേയും അഞ്ജുവിന്റേയും പ്രണയം തന്നെയാണ് ഏറ്റവും വലിയ ഹൈലൈറ്റ് ശിവനും അഞ്ജുവും മാത്രമുള്ള രംഗങ്ങളാണ് പ്രൊമോ വീഡിയോയിലുള്ളത്. ഇന്നത്തെ എപ്പിസോഡില്‍ അഞ്ജുവും ശിവനും മാത്രമേ ഉണ്ടാവുകയുള്ളൂവെന്നാണ് തോന്നുന്നത്. രസകരമായ ഒരുപാട് നിമിഷങ്ങള്‍ പരമ്പരയില്‍ അരങ്ങേറുമെന്ന് തോന്നുന്നു പ്രൊമോ വീഡിയോ കണ്ടിട്ട്.

കഴിഞ്ഞ എപ്പിസോഡുകളിൽ എല്ലാം സാന്ത്വനത്തിൽ പ്രശനങ്ങൾ മാത്രമായിരുന്നു . കണ്ണൻ ഹരിയുടെ ബൈക്ക് എടുത്ത് ഓടിക്കുന്നതും വണ്ടിക്ക്‌ അപകടം സംഭവിക്കുന്നതും. വണ്ടിക്ക് അപകടം സംഭവിച്ചതോടെ സാന്ത്വനത്തിലെ എല്ലാവരും തന്നെ കണ്ണനെ നന്നായി ശകാരിച്ചിരുന്നു. സങ്കടത്താൽതളർന്നുപോയ കണ്ണനെ എല്ലാവരും ആശ്വസിപ്പിക്കുന്നതാണ്. എന്നാൽ മെഗാ എപ്പിസോഡിന്റെ പുതിയ പ്രമോയിൽ ശിവനും അഞ്ജുവും ഒരുമിച്ച് തുണിയലക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. ഒരിക്കല്‍ ഭര്‍ത്താവുമൊത്ത് ഒരുമിച്ച് നിന്നു കൊണ്ട് തുണിയലക്കുന്നത് അടക്കമുള്ള വീട്ടു ജോലികള്‍ ചെയ്യുന്നതിനെക്കുറിച്ച് അഞ്ജു ശിവനോട് പറഞ്ഞിരുന്നു.

അഞ്ജുവിന്റെ ആഗ്രഹം പോലെ ഇരുവരും ഒരുമിച്ച് ജോലികള്‍ ചെയ്യുന്നതായാണ് വീഡിയോയില്‍ കാണുന്നത്. തുണിയലക്കുന്നതിനിടയിൽ ശിവന്‍ അഞ്ജുവിനെ പ്രശംസിക്കാനും മടിക്കുന്നില്ല. ഈ വെളിച്ചത്തില്‍ നിന്നെ കാണാന്‍ നല്ല ഭംഗിയുണ്ടെന്നായിരുന്നു ശിവന്‍ അഞ്ജുവിനോട് പറഞത് നിങ്ങളെ കാണാനും നല്ല ചന്തമുണ്ടെന്ന് അഞ്ജു പറയുമ്പോള്‍ എന്നെയോ എന്ന് ചോദിച്ച് ചിരിക്കുകയാണ് ശിവന്‍. തന്റെ മനസിലുള്ള സ്‌നേഹം പുറത്ത് കാണിക്കാന്‍ അറിയാത്ത ശിവന്റെ മനസ് അഞ്ജു ഇവിടെ തൊട്ടറിയുകയാണ്. പിന്നാലെ പ്രണയത്തെക്കുറിച്ചും സ്ത്രീകളെക്കുറിച്ചുമൊക്കെയാണ് ശിവന്‍ സംസാരിക്കുന്നതായി കാണുന്നത്. തങ്ങളുടെ മുറിയില്‍ എന്നത്തേയും പോലെയിരുന്ന് സംസാരിക്കുകയാണ് ശിവനും അഞ്ജുവും. പൂർണ്ണമായ കഥ ആസ്വദിക്കാം!

Noora T Noora T :