നിധി പോലെ സൂക്ഷിക്കുന്നു! കണ്ടുനിൽക്കാനാവില്ല, നെഞ്ച് പിടഞ്ഞ് ചിത്ര.. ചേർത്ത് നിർത്തി മലയാളികൾ! ആശ്വസിപ്പിക്കാനാവാതെ പ്രിയപെട്ടവും ആരാധകരും

പ്രിയ ഗായിക കെഎസ് ചിത്രയുടെ മകൾ നന്ദന മലയാളികൾക്ക് ഇന്നും നീറുന്ന ഓർമയാണ്. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം കെ എസ് ചിത്രയ്‍ക്ക് ജനിച്ച മകള്‍ക്ക് ആയുസ് അധികമുണ്ടായിരുന്നില്ല.

മകളുടെ എല്ലാം ജന്മദിനത്തിലും തനിക്കേറ്റവും പ്രിയപ്പെട്ട ഓർമ്മകളെ ചിത്ര തിരികെ വിളിക്കാറുണ്ട്. ഇപ്പോഴിതാ നന്ദനയുടെ പിറന്നാള്‍ ദിനത്തിൽ ഹൃദയസ്പര്‍ശിയായ വാക്കുകൾ പങ്കുവയ്ക്കുകയാണ് ചിത്ര. മകൾക്കൊപ്പമുള്ള ജീവന്‍തുടിക്കുന്ന ചിത്രങ്ങൾക്കൊപ്പമാണ് ചിത്രയുടെ കുറിപ്പ്. മകളോടുള്ള സ്നേഹം പറഞ്ഞുകൊണ്ടുള്ള കുറിപ്പാണ് ചിത്ര പങ്കുവച്ചത്.

നിന്റെ ജനനം ആയിരുന്നു ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹം. നിന്റെ ഓര്‍മകള്‍ നിധി പോലെയാണ് ഞങ്ങള്‍ക്കെന്നും. ഞങ്ങള്‍ക്ക് നിന്നോടുള്ള സ്‍നേഹം വാക്കുകള്‍ക്കപ്പുറമാണ്. നിന്റെ നഷ്‍ടം അളക്കാനാവാത്തതാണ്. സന്തോഷം ജന്മദിനം നന്ദന.- എന്നാണ് മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ചിത്ര കുറിച്ചത്.

വിജയ ശങ്കര്‍- കെ എസ് ചിത്ര ദമ്പതിമാര്‍ക്ക് ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് മകള്‍ നന്ദന ജനിച്ചത്. ഒമ്പത് വയസ് തികയും മുന്നേ മരണപ്പെടുകയും ചെയ്‍തു. 2011ല്‍ ദുബായിലെ വില്ലയില്‍ നീന്തല്‍ കുളത്തില്‍ വീണായിരുന്നു മരണം. പിന്നീട് നന്ദനയുടെ ഓര്‍മകള്‍ നിധി പോലെ സൂക്ഷിച്ചാണ് കെ എസ് ചിത്രയുടെ ജീവിതം.

Noora T Noora T :