ആ രഹസ്യം മൂടിവെച്ചു, ആരെയും അറിയിച്ചില്ല! ഒടുവിൽ സർപ്രൈസ് ന്യൂസ് പുറത്തുവിട്ടു, തന്റെ ആശംസകൾ എന്ന് എംജി

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. ഇന്നും അദ്ദേഹത്തിന്റെ പഴയ ഗാനങ്ങൾ പ്രേക്ഷകർ പാടി നടക്കുന്നുണ്ട്. തലമുറ വ്യത്യാസമില്ലാതെയാണ് ഗാനങ്ങൾ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. എംജിയെ പോലെ തന്നെ ഭാര്യ ലേഖയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ലേഖ ശ്രീകുമാർ. തന്റെയും എംജിയുടേയും വിശേഷങ്ങളും പാചക വീഡിയോയും പങ്കുവെച്ച് ലേഖ എത്താറുണ്ട്.

സഹോദരനായ എംജി രാധാകൃഷ്ണന് പിന്നാലെയായാണ് എംജി ശ്രീകുമാറും ചലച്ചിത്ര പിന്നണി മേഖലയിലേക്ക് എത്തിയത്. റിയാലിറ്റി ഷോയിലും സജീവമാണ് അദ്ദേഹം. പറയാം നേടാം പരിപാടിയുടെ അവതാരകനായും ഇപ്പോൾ മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് മുൻപിലേക്ക് എംജി എത്തുന്നുണ്ട്. കഴിഞ്ഞദിവസം എംജി പറഞ്ഞ ചില വാക്കുകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

ബിഗ് ബോയ്സ് മത്സരാർത്ഥികളായിരുന്ന അഡോണിയും, സന്ധ്യ മനോജും അതിഥികളായെത്തിയ എപ്പിസോഡിൽ ആണ് സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളും മൂന്നുപേരും സംസാരിക്കുന്നത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും ഇരുവരോടും എംജി ചോദിച്ചിരുന്നു. അതിനിടയിലാണ് സന്ധ്യ അഡോണിയുടെ പ്രണയത്തെക്കുറിച്ചും പറയുന്നത്. ഒപ്പം മുണ്ടക്കയം എന്ന നാടിനെകുറിച്ചുള്ള അഡോണിയുടെ വർണനയ്‌ക്ക്‌ ഇടയിലാണ്, താനും ആ നാടും തമ്മിലുള്ള ഒരു പഴയകാല ബന്ധത്തെക്കുറിച്ച് എംജി പറയുന്നത്.

എന്താണ് പ്രേക്ഷകർക്ക് കൊടുക്കാനുള്ള ഉപദേശം എന്ന എംജിയുടെ ചോദ്യത്തോടെയുള്ള എപ്പിസോഡിന്റെ വീഡിയോ ആണിപ്പോൾ ചാനൽ പുറത്തുവിട്ടിരിക്കുന്നത്. ഞാൻ ഒരുകാലത്തു ടെലിവിഷൻ ഷോയിൽ നമ്മൾ കാണുകയും ഒപ്പമുള്ളവരോട് സംസാരിക്കുകയും ഒക്കെ ചെയ്ത ഒരാളുടെ മുൻപിലാണ് ഞാൻ ഇരിക്കുന്നത്. അപ്പോൾ നമ്മൾക്ക് ഇങ്ങനെ ഒരു ആളുടെ മുൻപിൽ ഇരുന്നു ഇങ്ങനെ ഒരാളോട് സംസാരിക്കാൻ പോലും ആകും എന്ന് സ്വപ്നത്തിൽ പോലും കരുതരുതാത്ത ഒരു കാലം ഉണ്ടായിരുന്നു- അഡോണി പറയുന്നു.

ഞാൻ എല്ലാവരോടും ഈ കാര്യം പറഞ്ഞിട്ടുണ്ട്. അപ്പോൾ അത്തരമൊരു പ്രദേശത്തുനിന്ന് എന്നെ പോലെ ഒരാൾക്ക് ഇവിടെ വരാൻ സാധിക്കും എങ്കിൽ, ഞാൻ മുണ്ടക്കയത്തുനിന്നുമാണ് വരുന്നത്. ഉപദേശത്തേക്കാളും ഉപരി എനിക്ക് പറയാനുള്ളത് ഒരു വലിയ അനുഭവ സാക്ഷ്യമാണ്. നാളെ നിങ്ങളിൽ ഒരാൾ ആയിരിക്കും സാറിന്റെ മുൻപിൽ ഇരിക്കുന്നത് എന്ന് എന്റെ അനുഭവത്തിന്റെ പുറത്തെനിക്ക് പറയാൻ കഴിയും- എന്ന അഡോണിയുടെ വാക്കുകൾക്ക് തുടർച്ചയായിട്ടാണ് പിന്നീട് എംജി സംസാരിച്ചു തുടങ്ങുന്നത്.

മുണ്ടക്കയം എന്ന മനോഹരമായ പ്രകൃതി രമണീയമായ സ്ഥലം എനിക്ക് ഒരിക്കലും മറക്കാൻ ആകില്ല. കാരണം ഞാൻ ലിബിയയിൽ പോയി വന്ന ശേഷമാണ് ബാങ്ക് ടെസ്റ്റ് എഴുതുന്നതും അത് പാസ് ആകുന്നതും. സ്റ്റേറ്റ്ബാങ്ക് ഓഫ് ട്രാൻവാൻകൂറിന്റെ ടെസ്റ്റാണ് എഴുതിയത്. അന്ന് എന്റെ ആദ്യ പോസ്റ്റിങ് മുണ്ടക്കയം ആയിരുന്നു. ഞാൻ ഏകദേശം ഒന്നര, രണ്ടുവർഷത്തോളം മുണ്ടക്കയത്ത് ഉണ്ടായിരുന്നു എന്ന്, എംജി പറയുമ്പോൾ ഇത് ഞങ്ങളുടെ നാട്ടുകാർക്ക് ഒരു സർപ്രൈസ് ന്യൂസ് ആയിരിക്കും എന്നാണ് ആഡോണി പ്രതികരിച്ചത്.

ഇങ്ങോട്ട് വന്നപ്പോൾ തന്നെ സാറിനെ അന്വേഷിച്ചുവെന്നും നാട്ടുകാർ പറഞ്ഞുവെന്നും അഡോണി പറയുന്നു. അത്കേട്ടതോടെ നാട്ടുകാർക്ക് തന്റെ ആശംസകൾ എന്നും എംജി പറയുന്നു. പിന്നീട് തങ്ങൾ തമ്മിൽ സംസാരിക്കുന്ന വിഷയങ്ങളെകുറിച്ചാണ് അഡോണിയും സന്ധ്യയും സംസാരിക്കുന്നത്. പ്രണയത്തെക്കുറിച്ചും അഡോണി പറയുന്നുണ്ട്. അവന് നല്ലൊരാളുണ്ടെന്നായിരുന്നു സന്ധ്യ പറഞ്ഞത്. എല്ലാ സത്യങ്ങളും അങ്ങനെ വിളിച്ച് പറയല്ലേയെന്ന് അഡോണി സന്ധ്യയോട് പറയുന്നത്. ഇഷ്ടപെടുന്ന ഒരാൾ ഒപ്പം ഉണ്ടെന്നും അഡോണി പറയുന്നു.

Noora T Noora T :