നീയും കല്യാണം കഴിച്ച് നിനക്കും കുട്ടി ഉണ്ടാകുമ്പോ പഠിക്കും…രസകരമായ വീഡിയോ പങ്കിട്ട് ജിഷിന്‍

മിനിസിക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരജോഡികളാണ് ജിഷിന്‍, വരദ. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും പങ്കിടുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സീരിയല്‍ മേഖലയില്‍ നിന്നുള്ള പരിചയമാണ് സൗഹൃദമായതും പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിച്ചത്. ഒരുമിച്ച് അഭിനയിച്ച സീരിയലുകളില്‍ വില്ലന്‍ കഥാപാത്രങ്ങളെയാണ് ജിഷിന്‍ അവതരിപ്പിച്ചിരുന്നത്.

അന്നൊക്കെ നല്ല വെറുപ്പ് ആയിരുന്നുവെന്നും കൂടുതല്‍ അടുത്ത് അറിഞ്ഞപ്പോഴാണ് ഇഷ്ടം തോന്നിയതെന്നും വരദ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ജിഷിന്‍ പങ്കിട്ട രസകരമായ ഒരു വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മോന് ഉമ്മ കൊടുക്കുന്നതിനിടയില്‍ തല വച്ച് നോക്കിയതാ. തല്ല് കിട്ടിയത് മിച്ചം. അല്ലെങ്കിലും ഒരു കുഞ്ഞൊക്കെ ആയിക്കഴിഞ്ഞാല്‍ അതിനു ശേഷം ഉമ്മക്കൊക്കെ ഭയങ്കര ക്ഷാമമായിരിക്കുമെന്നേ. അമ്മയുടെ ഉമ്മ മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കായിരിക്കും. അപ്പനെ തിരിഞ്ഞു നോക്കില്ല. കിലുക്കത്തില്‍ ലാലേട്ടന്‍ രണ്ടു ഗ്ലാസ്സുമായി ചെന്ന പോലെ ആയിപ്പോയി.

‘ഇതെന്തിനാ രണ്ടു ഗ്ലാസ്സ്?’ ‘അപ്പൊ നീ അടിക്കുന്നില്ലേ?’ ‘ഞാനേ അടിക്കുന്നുള്ളു. ഞാന്‍ അടിച്ച്, ഒരു ലെവല്‍ ആകുമ്പോള്‍, മിച്ചമുണ്ടേല്‍ നീ അടിച്ചാ മതി’ എന്ന് ജഗതി പറഞ്ഞ പോലെ, മോന്റെ റെക്കമെന്റെഷനില്‍, അവനു കിട്ടിയതില്‍ മിച്ചം വല്ലോം ഉണ്ടെങ്കില്‍ വല്ലപ്പോഴും ഓരോന്ന് കിട്ടും. എന്ത് ചെയ്യാനാ. അല്ലേ?

എടാ മോനേ, ജിയാന്‍ കുട്ടാ.. ഒരിക്കല്‍ നീയും കല്യാണം കഴിക്കുമെടാ. നിനക്കും ഒരു നിനക്കും ഒരു കുഞ്ഞുണ്ടാവും. അന്ന് നീയും ഇതുപോലെ അനുഭവിക്കുമെടാ.. നോക്കിക്കോ എന്നു പറഞ്ഞാണ് ജിഷിന്‍ വീഡിയോ പങ്ക് വെച്ചത്

Noora T Noora T :