ഈ സംവിധായകൻ ആണെങ്കിൽ ഞാൻ അഭിനയിക്കില്ല; വിവാഹശേഷം വെളിപ്പെടുത്തലുമായി സാന്ത്വനം വില്ലത്തി ജയന്തി !

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്‌ അപ്സര രത്നാകരൻ. സാന്ത്വനം എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ ജയന്തി എന്ന നെഗറ്റീവ് കഥാപാത്രത്തിലൂടെ താരം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു . അപ്സരയും സംവിധായകൻ ആൽബി ഫ്രാൻസിസും കഴിഞ്ഞ നവംബർ 20 ന് ആയിരുന്നു വിവാഹിതരായത്.

ഇതിനിടയിൽ അപ്സര ആദ്യം വിവാഹം കഴിച്ചിരുന്നെന്നും അതിൽ ഒരു മകൻ ഉണ്ടെന്നുമുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഇത്തരം വ്യാജവാർത്തകൾ പ്രത്യക്ഷപ്പെട്ടതോടെ ഇരുവരും പ്രതികരണവുമായെത്തിയിരുന്നു. ചോറ്റാനിക്കര ക്ഷേത്രത്തിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്. ഇതിന് ശേഷം സുഹൃത്തുക്കൾക്കായി സൽക്കാരവും സംഘടിപ്പിച്ചിരുന്നു. മിനിസ്ക്രീൻ താരങ്ങൾ ഒന്നടങ്കം ഇവരുടെ വിവാഹത്തിനും തുടർന്ന് നടത്തിയ റിസപ്ഷനും എത്തിയിരുന്നു.

രണ്ട് വർഷത്തെ പ്രണയത്തിന് ശേഷമാണ് അപ്സരയും ആൽബിയും വിവാഹം കഴിക്കുന്നത്. രണ്ട് മതവിഭാഗത്തിൽപ്പെട്ടവരായത് കൊണ്ട് തന്നെ തുടക്കത്തിൽ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. പിന്നീട് രണ്ട് കൂട്ടരേയും പറഞ്ഞ് മനസ്സിലാക്കി ഇരുവീട്ടുകാരുടേയും അനുഗ്രഹത്തോടൊയായിരുന്നു വിവാഹം കഴിച്ചത്.

ആൽബി സംവിധാനം ചെയ്ത സീരിയലിലെ നായികയായിരുന്നു അപ്സര. അവിടെ വെച്ച് തുടങ്ങിയ ബന്ധം പ്രണയത്തിലും വിവാഹത്തിലും എത്തുകയിരുന്നു .ഇരുവരും പരസ്പരം അടുക്കുന്നത് വലിയ വഴക്കിൽ നിന്നാണ്. ഇപ്പോൾ ആ വഴക്കിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് അപ്സര. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. അന്ന് ആൽബിക്കെതിരെ പരാതി കൊടുത്തിരുന്നുവെന്നു അപ്സര അഭിമുഖത്തിൽ പറയുന്നു.

പ്രണയത്തെ കുറിച്ച് സംസാരിച്ചപ്പോഴാണ് തങ്ങൾക്കിടയിൽ നടന്ന വലിയ വഴക്കിനെ കുറിച്ച് പറഞ്ഞത്. ആൽബിയായിരുന്നു ആദ്യം ഇതിനെ കുറിച്ച് പറഞ്ഞത്. ”ഈ സംവിധായകൻ ആണെങ്കിൽ ഇനി ഞാൻ അഭിനയിക്കില്ലെന്ന് അപ്സര പറഞ്ഞിട്ടുണ്ടെന്ന് ആൽബി പറഞ്ഞു . അങ്ങനെ പറയാനുണ്ടായ സാഹചര്യത്തെ കുറിച്ച് അപ്സര തുടർന്ന പറയുകയയിരിന്നു. താൻ ആൽബിക്കെതിരെ പരാതി കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞ് കൊണ്ടായിരുന്നു ആ വലിയ വഴക്കിന് കുറിച്ച് അപ്സര പറഞ്ഞു തുടങ്ങിയത് .

അപ്സപരയുടെ വാക്കുകൾ ഇങ്ങനെ” ലൈവ് സീരിയൽ ആയിരുന്നു അത്. സ്പോർട്ട് ഡബ്ബിങ് ആയിരുന്നു അത്. സ്ക്രിപറ്റ് പഠിച്ചിട്ട് അത് അങ്ങനെ തന്നെ പറയണം. കിഷോർ ഏട്ടനായിരുന്നു സീരിയലിലെ തന്റെ നായകൻ. അദ്ദേഹം കുറെ ഷോകളും ലൈവ് പ്രോഗ്രാമുകളും ചെയ്ത് പരിചയമുളള എക്സ്പീരിയൻസുളള ആളാണ്. എന്നാൽ ഞാൻ ആദ്യമായിട്ടാണ് ലൈവ് പ്രോഗ്രാം ചെയ്യുന്നത്. ഇവര് വന്നിട്ട് സ്ക്രീപിറ്റ് വായിച്ചിട്ട് ഉ‍ടനെ ടേക്ക് പോകാം എന്ന പറയും. എനിക്കാണെങ്കിൽ കുറെ റീടേക്ക് പോകണ്ടി വരും. അപ്പോൾ തന്നെ വഴക്ക് പറയുമായിരുന്നു… ടേക്ക് തെറ്റിക്കുമ്പോഴെല്ലാം ഇവർ എല്ലാവരേയും ഞാൻ ഇങ്ങനെ നോക്കും. എന്നെ ഒന്നും പറഞ്ഞില്ലെങ്കിലും ഇവരുടെ മുഖം മാറുകയും ഓരോന്ന് മാറി നിന്ന് പറയുകയും ചെയ്യും.

ഇത് തുടർന്ന് പോയപ്പോൾ തിരക്കഥ നേരത്തെ ചോദിച്ചു. എന്നാൽ തനിക്ക് അപ്പോൾ അറിയില്ലായിരുന്നു സെറ്റിൽ ഇരുന്ന് അപ്പോഴാണ് തിരക്കഥ എഴുതുന്നതെന്ന്. അങ്ങനെ ഞാൻ പരാതി കൊടുക്കുകയായിരുന്നു. ആളെ മാറ്റിയില്ലെങ്കിൽ ഞാൻ സീരിയലിൽ നിന്ന് മാറി പോകുമെന്ന് പറഞ്ഞിരുന്നു. പഠിക്കാതെ തന്നെ കൊണ്ട് അന്ന് ചെയ്യാൻ പറ്റില്ലായിരുന്നു. എന്നാൽ ഇന്ന് അങ്ങനെ അല്ലെന്നും മാറിയെന്നും അപ്സര പറയുന്നു.അഭിനയിക്കാന്‍ ഒത്തിരി കൊതിച്ചിട്ടാണ് താന്‍ ഇവിടം വരെ എത്തി നില്‍ക്കുന്നതെന്ന് അപ്‌സര പറഞ്ഞിരുന്നു. കഥാപാത്രം തിരഞ്ഞെടുക്കുന്നതിൽ പ്രായം നോക്കാറില്ലെന്നും പെര്‍ഫോം ചെയ്യാനുള്ള അവസരം ലഭിച്ചാല്‍ മതിയെന്നുമായിരുന്നു നടി പറഞ്ഞത്. കൂടാതെ ആങ്കറിംഗ് ഇഷ്ടമാണെന്നും താരം പറഞ്ഞിരുന്നു, ആരും എന്നോട് സംസാരിക്കരുതെന്ന് മാത്രം പറയരുത്. ലൊക്കേഷനില്‍ അടങ്ങിയിരിക്കാത്ത ആളാണ് ഞാന്‍. എപ്പോഴും ലൈവ് ആയിട്ട് ഇരിക്കാനാണ് ഇഷ്ടമെന്നും താരം പറയുന്നു.

വിവാഹത്തിന്റെ കാര്യത്തിൽ വീട്ടിലെ എതിർപ്പിനെ കുറിച്ചും നേരത്തെ നൽകിയ അഭിമുഖത്തിൽ ഇവർ പറഞ്ഞിരുന്നു. എല്ലാത്തിനും കുറച്ച് സമയം വേണ്ടി വന്നുവെന്നാണ് അപ്സര പറയുന്നത്. ”രണ്ട് വീട്ടിലും വിവാഹത്തിന് എതിർപ്പ് ഉണ്ടായിരുന്നു. ചേട്ടന്റെ ഒരു ബന്ധു വന്ന് എന്റെ അമ്മയോട് സംസാരിക്കുകയായിരുന്നു. പിന്നീട് എല്ലാത്തിനും കുറച്ച് സമയം വേണ്ടി വന്നു . പിന്നീട് ചേട്ടന്റെ വീട്ടിൽ പോയി സംസാരിച്ചു. അവരെ പറഞ്ഞ് മനസ്സിലാക്കി വിവാഹം കഴിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞതോടെ തനിക്ക് ഉത്തരവാദിത്വം കൂടിയെന്നും ആൽബി പറയുന്നു. ഇത്രയും നാൾ നമുക്ക് മുഴുവൻ ഉത്തരവാദിത്വമില്ലായിരുന്നു. ഇപ്പോൾ എന്റെ അമ്മയും ഇവളുടെ അമ്മയും വിളിച്ച് അന്വേഷിക്കുമെന്നും ആൽബി പറയുന്നു.

Noora T Noora T :