അധീന വിരഹം മതിയാക്കൂ; അമ്പാടി അലീന ടീച്ചർക്ക് അയച്ച മെസേജ് മാറിയോ?; ഇത് കൊടുംക്രൂരത; അമ്മയറിയാതെ വേദനിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെ!

അമ്മയറിയാതെ വളരെ കണ്ണിങ് ആയ എപ്പിസോഡിലേക്കാണ് കടന്നിരിക്കുന്നത്. അമ്പാടിയുടെ ട്രെയിനിങ് വലിയ ക്രൂരമാക്കിയിരിക്കുകയാണ്. കഴിഞ്ഞ എപ്പിസോഡിൽ തന്നെ സച്ചി നരസിംഹം എന്ന പുതിയ അവതാരത്തെ കുറിച്ച് പറയുന്നുണ്ട്. പക്ഷെ ജനറൽ പ്രൊമോ മുതൽ ആളുടെ ക്രൂരത മനസിലാക്കാൻ സാധിക്കും. കഴിഞ്ഞ എപ്പിസോഡ് കണ്ടതൊന്നുമല്ല, അതിൽ കൂടുതൽ കാണിക്കുന്നുണ്ട്. അമ്പാടി ആ പീഡനത്തിന്റെ ഇടയിൽ പോലും അലീന ടീച്ചറെ ഓർക്കുന്നുണ്ട്.

അതെസമയം അലീന മെസ്സേജ് കണ്ടിട്ട് അമ്പരപ്പെടുന്നതും എന്നാൽ ഒപ്പം പീറ്റർ പപ്പാ വന്നതും കാണിക്കുന്നുണ്ട്. പീറ്റർ പപ്പാ ഉള്ളതുകൊണ്ട് അലീനയുടെ മനസിലെ വിഷമത്തിന് അല്പം കുറവുവരുമെന്നാണ് പ്രേക്ഷകർ പറയുന്നത്.

ഇപ്പോൾ അമ്മയറിയാതെ പ്രേക്ഷകർക്കുള്ള ആക പ്രതീക്ഷയും പീറ്റർ പാപ്പയാണ്. അലീന ടീച്ചർ ആശുപത്രിയിൽ ആയ ദിവസം മുതൽ എല്ലാവരും പറയുന്ന കാര്യമാണ് പീറ്റർ പപ്പാ എവിടെ എന്നുള്ളത്. പീറ്റർ പപ്പാ വൈകി വന്നെങ്കിലും ആ വരവ് ശരിയായ സമയത്തായി എന്നാണ് ഇപ്പോൾ പറയുന്നത് .

അലീന അമ്പാടിയുടെ മെസേജ് എങ്ങനെ ഉൾക്കൊള്ളണം എന്നറിയാതെ നോക്കിയിരിക്കുന്ന ആ മുഖ ഭാവം , അതും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. അഭിനയത്തെ പുകഴ്ത്തുന്നുണ്ടെങ്കിലും അലീനയുടെ ആ വിഷമം കാണാൻ വയ്യന്നാണ് പ്രേക്ഷകർ പറയുന്നത്. അതുപോലെ തന്നെ അമ്പാടിയെ തറ പറ്റിക്കാൻ സച്ചി ഇറക്കിയ നരസിംഹ അവതാരം. അയാൾ എത്ര വലിയ സിംഹം ആണെകിലും അയാളെയും അമ്പാടി ശരിയാക്കും. അത് പ്രേക്ഷകർക്ക് അറിയാമെങ്കിലും ഇപ്പോഴുള്ള എപ്പിസോഡുകൾ കാണാൻ താല്പര്യമില്ല എന്നാണ് കൂടുതൽ പേരും പറയുന്നത്. അത്രയും വേദനിപ്പിക്കുന്നുണ്ട്.

ഈ അവസരത്തിൽ അലീന അമ്പാടി പിണക്കം എങ്കിലും മാറ്റണം. ഇതിപ്പോൾ എല്ലാം കൊണ്ടും ദുരന്തമായിരിക്കുകയാണ് അമ്മയറിയാതെ പരമ്പര. ആക പ്രതീക്ഷ അമ്പാടി രാത്രി നരസിംഹത്തിനു ഇരുട്ടടി കൊടുക്കുന്ന എപ്പിസോഡ് ആണ്. ഈ ആഴ്ച തന്നെ ആ രംഗം കാണാൻ കഴിയുമല്ലോ, അതാണ് ഇനി കാത്തിരിക്കുന്നത്.

എന്നാൽ ഇതിനിടയിൽ അമ്പാടിയുടെ മെസേജ് അലീന വായിക്കുന്നത് കാണിക്കുന്നുണ്ട്. ആ മെസേജ് വ്യക്തമായിത്തന്നെ കാണിച്ചു. അമ്പാടി എന്ന അകൗണ്ടിൽ നിന്നാണ് അത് അലീനയ്ക്ക് വന്നിരിക്കുന്നത് എങ്കിലും അതൊരു ഫോർവേഡഡ് മെസേജ് ആണ്.

പക്ഷെ മെസേജിൽ മാറ്റം വന്നിട്ടില്ല… “എന്നെ ഇത്രയും വിശ്വാസം ഇല്ലാത്ത ഒരാൾക്കൊപ്പം ഇനി മുന്നോട്ട് പോകാൻ പ്രയാസമാണ്. ഞാൻ ഇനി വിളിക്കില്ല. ഇങ്ങോട്ടും വിളിക്കണ്ട…. ഈ റിലേഷൻഷിപ്പ് ഇവിടെ അവസാനിക്കുന്നു” ഇതായിരുന്നു ആ മെസ്സേജ് . ഇത് അമ്പാടി ടൈപ്പ് ചെയ്യുന്നത് കഴിഞ്ഞ ഒരു എപ്പിസോഡിൽ കാണിച്ചതാണ് . പിന്നെങ്ങനെയാണ് അത് ഫോർവേഡ് മെസ്സേജ് ആയത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

കഥയിൽ ഉള്ളതാണോ അതോ സീരിയലിൽ സംഭവിച്ച ഒരു കണ്ടിന്യൂവിറ്റി പ്രോബ്ലം ആണോ എന്നൊക്കെ പ്രേക്ഷകർ ചർച്ച ചെയ്യുന്നുണ്ട് .മറ്റ് സീരിയലിൽ നിന്നും വ്യത്യസ്തമായ ഒരു ഴോനെർ ആണ് അമ്മയറിയാതെയുടേത്. അതുകൊണ്ട് തന്നെ ത്രില്ലിംഗ് എപ്പിസോഡുകൾ കുറച്ചു പ്രയാസമേറിയതാകും.

about ammayariyathe

Safana Safu :