തമ്പിയും മരുമകൻ ഹരിയും തമ്മിലുള്ള കോമ്പിനേഷൻ ആയതോടുകൂടി വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് സാന്ത്വനം ടീം. ഹരിയും അപ്പുവും വഴക്കുണ്ടാക്കി പിരിയുന്നതും ഒളിപ്പിച്ചുവെച്ച രഹസ്യങ്ങള്‍ ദേവി അഞ്ജലിയോട് പറയുന്നതുമാണ് ഇന്നത്തെ എപ്പിസോഡില്‍ കാണിക്കാന്‍ പോവുന്നത്.
ഇന്ന് പുറത്ത് വന്നിരിക്കുന്ന പ്രൊമോയിൽ ദേവിയുടെ തുറന്നു പറച്ചിലും, ഇത്രയും കാലം ഉള്ളിലൊതുക്കിയ ദേഷ്യങ്ങളൊക്കെ മറന്നുകൊണ്ട് പൊട്ടിത്തെറിക്കുന്ന ഹരിയേയുമൊക്കെ കാണാം. അമരാവതി വീട്ടില്‍ പോയി താമസിക്കുന്ന ഹരി ഉച്ചയ്ക്ക് എല്ലാവരും ഉറങ്ങുന്ന സമയത്ത് ഇറങ്ങി രക്ഷപ്പെടുകയാണ്. സാന്ത്വനം വീട്ടിലേക്കും കടയിലേക്കുമൊക്കെ പോയിട്ടാണ് ഹരി തിരിച്ചെത്തുന്നത്. ഇതോടെ അപ്പു വലിയ പ്രശ്‌നവുമായി അടുത്ത് എത്തുന്നുണ്ട്. ആരോടും പറയാതെ ഇറങ്ങി പോയി എന്ന കാര്യം ആരോപിക്കുന്നതിനൊപ്പം ഡാഡിയുടെ കൂടെ നില്‍ക്കാനും പറയുന്നു. ഇതോടെ ഡാഡിയുടെ വാലാട്ടി നില്‍ക്കാന്‍ ഞാനൊരു പട്ടിയല്ല എന്നൊക്കെ പറഞ്ഞ് ശക്തമായ രീതിയിൽ തന്നെ ഹരി പ്രതികരിക്കുകയാണ്.
മകളും മരുമകനും ചേര്‍ന്ന് വഴക്ക് ഉണ്ടാക്കുന്നത് പുറത്ത് നിന്ന് തമ്പിയും അംബികയും കേള്‍ക്കുന്നുമുണ്ട്. എന്തായാലും അമരവാതിയില്‍ ഇന്നൊരു യുദ്ധം തന്നെ ഉണ്ടെന്നാണ് പ്രൊമോ വീഡിയോയിലൂടെ കാണിക്കുന്നത്. ഇത്രയും ദിവസം അടക്കി പിടിച്ച അമര്‍ഷം മുഴുവന്‍ ഹരി പുറത്തെടുത്തതാണ്. എന്തായലും ഹരിയുടെ ഡയലോഗ് പൊളിച്ചു എന്ന് വേണം പറയാൻ, എങ്കിൽ പോലും അപ്പുവിനോട് ഒരു വാക്ക് പറഞ്ഞിട്ട് ഹരിയ്ക്ക് സാന്ത്വനം വീട്ടിൽ പോകാമായിരുന്നു.
അതേസമയം, ഓരോ ദിവസം കഴിയുമ്പോഴും ഹരിയുടെയും അപ്പുവിന്റെയും അഭിനയം തകർക്കുവാണെന്നാണ് പ്രേക്ഷകർ പറയുന്നത്.
അതേസമയം, കുഞ്ഞുങ്ങള്‍ ഉണ്ടാവാത്തതിനെ കുറിച്ച് അഞ്ജലിയോട് മനസ് തുറന്ന് സംസാരിക്കുകയാണ് ദേവി. സ്വന്തമായി കുഞ്ഞിനെ പ്രസവിക്കാനും, താലോലിച്ചു വളർത്താനും തനിക്ക് ആഗ്രഹമുണ്ടായിട്ടും, നടക്കാതെ പോയെന്നാണ് ദേവി പറയുന്നത്… എന്റെ അവസ്ഥ നിനക്ക് വരരുതെന്നും പറഞ്ഞ് കരയുകയാണ്…
എന്നാൽ, ദേവിയുടെ ഇത്തരത്തിലെ സംസാരത്തെ പ്രേക്ഷകർ ശക്തമായി എതിർക്കുകയാണ്, വിധിയെ കുറ്റം പറഞ്ഞും മറ്റുമൊക്കെ ദേവി കരയുന്നത് എന്തിനാണെന്നാണ് ചോദിക്കുന്നത്. ഭർത്താവായ ബാലൻ അനിയന്മാർക്കുവേണ്ടി കുഞ്ഞിനെവേണ്ട, എന്ന തീരുമാനമെടുത്തു, ഭാര്യ അത് സമ്മതിച്ചു. അതുകൊണ്ടാണ് ദേവിയ്ക്കും ബാലനും കുട്ടികള്‍ ഇല്ലാതായി പോയത്. എന്നിട്ടും വിധി ആണെന്ന് പറയുന്നത് എങ്ങനെ ശരിയാകും എന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും.
ബാലന്റെ അനിയന്മാര്‍ അന്ന് കൈകുഞ്ഞുങ്ങള്‍ ഒന്നും അല്ലായിരുന്നു.. കണ്ണന് തന്നെ 6 വയസ്സ് എങ്കിലും ഉണ്ട്. ശിവന്‍, ഹരി 10+. ഒന്ന് – രണ്ടു വയസ്സ് ഇടവിട്ട് മൂന്നും നാലും അതില്‍ കൂടുതലും മക്കളുള്ള എത്രയോ കുടുംബങ്ങള്‍ ഉണ്ട്. അതും ‘അമ്മ ജോലിക്കു പോയി കൊണ്ട്. ദേവിയുടേതിനെ ഒരു ത്യാഗമായി കാണാന്‍ കഴിയില്ല. എന്നിട്ട് അതും പറഞ്ഞുള്ള കരച്ചിലും പിഴിച്ചിലും കണ്ടാ തോന്നും കുഞ്ഞുങ്ങള്‍ ഉണ്ടാകാഞ്ഞിട്ട് ആണെന്ന്. ഓരോ തോന്നിവാസവും കാണിച്ചിട്ട് ഈശ്വരനെ പറയുന്നതിൽ എന്ത് ലോജിക്കാണെന്നാണ് മനസ്സിലാകാത്തത്.
അതേസമയം, അപ്പുവിനെയും ഹരിയേയും വിമർശിക്കുകയും, അതുപോലെ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്…
അപര്‍ണയ്ക്കു സമാധാനപരമായി ഹരിയോട് കാര്യം പറയാമായിരുന്നു. ഉറഞ്ഞു തുള്ളിയതു കൊണ്ട് ഹരിയുടെ സ്വഭാവം മാറി. സ്വന്തം വീട്ടുകാരുടെ മുന്നില്‍ ഭര്‍ത്താവിന്റെ അഭിമാനം കാക്കേണ്ടിയിരുന്നു. വീട്ടുകാരെ കിട്ടിയപ്പോള്‍ ഹരിയെ ഭരിച്ചു നിര്‍ത്താം എന്ന് കരുതരുത്. ഹരിയുടെ ഭാഗത്തും തെറ്റ് ഉണ്ട്. പോകുമ്പോള്‍ അപര്‍ണയോട് ഒന്ന് പറഞ്ഞിട്ട് പോകണമായിരുന്നു. രണ്ട് പേര്‍ക്കും സെല്‍ഫ് റെസ്പെക്ട് ഇല്ല.
ശിവന്‍ ചെന്ന് കാലു പിടിച്ചിട്ട് കിട്ടിയ ഡാഡി സ്‌നേഹം ആണെന്ന് അപര്‍ണ ഇടയ്‌ക്കൊക്കെ ഓര്‍ക്കുന്നത് നല്ലതാണ്. സ്വന്തം വീട്ടിലേക്ക് വന്നപ്പോ അപ്പുവിന്റെ സ്വഭാവം മാറി. ഹരിക്ക് അവന്റെ അമ്മയെ കാണാന്‍ അപ്പുവിന്റെ സമ്മതം എന്തിനാണ്. ഹരിയുടെയും തമ്പിയുടെയും ഇന്നത്തെ പെര്‍ഫോമന്‍സ് കാണാന്‍ കട്ട വെയിറ്റിങ് ആണെന്നാണ് ആരാധകര്‍ പറയുന്നത്.
about santhwanam