ആദ്യ അഞ്ചിലേക്ക് കൂടെവിടെ പരമ്പര ; കുടുംബവിളക്ക് പരമ്പരയുടെ ആവർത്തനം തിരിച്ചടിയായി; സാന്ത്വനത്തിലെ അമ്മായിയച്ഛനെയും മരുമകനെയും പ്രേക്ഷകർ ഏറ്റെടുത്തു; സീരിയൽ റേറ്റിങ് പുറത്തുവന്നപ്പോൾ!

കുടുംബപ്രേക്ഷകർ വിനോദത്തിനായി ആശ്രയിക്കുന്നത് ടെലിവിഷനെയാണ്. ടിവി ഷോകളെക്കാളും, വീട്ടമ്മമാരെ കൈയിലെടുക്കാൻ സീരിയലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ നിരവധി ചാനലുകൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ പേർ കാണുന്നത് ഏഷ്യാനെറ്റിലെ സീരിയലുകളാണ്. ഏകദേശം പാത്തോളമാ സീരിയലുകൾ ഏഷ്യാനെറ്റിൽ മാത്രമുണ്ട്. ഇതിനെല്ലാത്തിനും നിരവധി ആരാധകരുമുണ്ട്.കുടുംബ ബന്ധങ്ങൾ, പ്രണയം, ത്രില്ലർ എന്നീ സ്വഭാവങ്ങളിലുള്ളതാണ് സീരിയലുകൾ.

ഓരോ സീരിയലിനും വലിയ സ്വീകാര്യത പ്രേക്ഷകർക്കിടയിൽ ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പരമ്പരകളിലെ കഥാപാത്രങ്ങളുടെ പേരിലാണ് പലപ്പോഴും സീരിയലിലെ അഭിനേതാക്കൾ പ്രേക്ഷകർക്കിടയിൽ സുപരിചിതരായിട്ടുള്ളത്. സിനിമാ അഭിനേതാക്കളെക്കാളും കുടുംബപ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയിട്ടുള്ളതും സ്വീകാര്യത ലഭിച്ചിട്ടുള്ളതും സീരിയൽ അഭിനേതാക്കൾക്കാണ് എന്നത് തന്നെയാണ് ഓരോ സീരിയലിനും ലഭിക്കുന്ന സ്വീകാര്യതയിൽ നിന്നും വ്യക്തമാകുന്നത്. കഴിഞ്ഞ ആഴ്ച സംപ്രേഷണം ചെയ്ത ഏഷ്യാനെറ്റ് സീരിയലുകളുടെ ടിആർപി റേറ്റിങ്ങാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. കഴിഞ്ഞ ആഴ്ചകളിലെ പോലെ തന്നെ ഇത്തവണയും ഒന്നാം സ്ഥാനം സാന്ത്വനത്തിന് തന്നെയാണ്. തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്ത് കുടുംബവിളക്കുണ്ട്.

സഹോദരങ്ങളുടെ സ്നേഹത്തിന്റെയും ഭാര്യ ഭർതൃ ബന്ധത്തിന്റേയും ഒത്തുരുമയുടേയും എല്ലാം മനോഹര ദൃശ്യാവിഷ്കാരമാണ് സാന്ത്വനം പരമ്പര. സാന്ത്വനം എന്ന കുടുംബത്തെ ചുറ്റിപ്പറ്റിയാണ് സീരിയൽ സഞ്ചരിക്കുന്നത്. സാന്ത്വനം പരമ്പരയാണ് കഴി‍ഞ്ഞ ആഴ്ചയത്തെ റേറ്റിങ് ചാർട്ട് പരിശോധിക്കുമ്പോൾ 19.9 ടിആർപി റേറ്റിങുമായി ഒന്നാം സ്ഥാനത്തുള്ളത്. മറ്റ് സീരിയലുകളിൽ നിന്ന് സാന്ത്വനത്തെ വ്യത്യസ്തമാക്കുന്നത് കഥയും അവതരണ രീതിയും അഭിനേതാക്കളുടെ പ്രകടനവുമെല്ലാമാണ്.

സീരിയലിലെ എല്ലാ കഥാപാത്രങ്ങൾക്കും പ്രേക്ഷകർക്കിടയിൽ ആരാധകരുണ്ട്. അതിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ശിവാഞ്ജലി കോമ്പോയ്ക്കാണ്. ഇരുവരുടേയും പ്രണയമാണ് സീരിയലിന്റെ പ്രധാന ആകർഷണം. ഇപ്പോൾ സീരിയൽ സഞ്ചരിക്കുന്നത് വളരെ നിർണായകമായ ഘട്ടങ്ങളിലൂടെയാണ്. ഏറെ നാളത്തെ പിണക്കത്തിന് ശേഷമാണ് അപ്പുവിനെ അച്ഛൻ തമ്പി വീട്ടിലേക്ക് സ്വീകരിച്ചത്. ഒപ്പം ഹരിയും അപ്പുവിന്റെ വീട്ടിലേക്ക് എത്തിയിരുന്നു. നാളുകൾക്ക് ശേഷം അച്ഛന്റെ സ്നേഹം കിട്ടിയപ്പോൾ, മകൾക്ക് ഉണ്ടാകുന്ന മാറ്റങ്ങളും, സാന്ത്വനം വീട് പിരിഞ്ഞതിൽ ഹരിയ്ക്കുണ്ടാകുന്ന വിഷമങ്ങളിലൂടെയുമാണ് പരമ്പര ഇപ്പോൾ, കടന്നു പോകുന്നത്.

തമ്പി അപ്പുവിനേയും ഹരിയേയും സ്വീകരിക്കാൻ മനസ് കാണിച്ചത് മുതൽ അമ്മായിയച്ഛൻ മരുമകൻ കോമ്പോ എങ്ങനെയാണ് പോകുന്നത് എന്നറിയാനുള്ള ആകാംഷയാണ് പ്രേക്ഷകർക്ക്. തമ്പി ഹരിയോട് കാണിക്കുന്ന സ്നേഹം കൊല്ലാനാണോ.. വളർത്താനാണോ എന്ന സംശയവും ആരാധകർക്കുണ്ട്. തമ്പി-ഹരി കോമ്പോ ആരംഭിച്ച ശേഷമാണ് കാഴ്ചക്കാർ സാന്ത്വനത്തിന് കൂടിയത്. ഒപ്പം എന്നത്തേയും പോലെ ശിവാഞ്ജലി പ്രണയവും പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുന്നതും റേറ്റിങിൽ ഒന്നാം സ്ഥാനത്ത് തുടരാൻ സാന്ത്വനത്തെ സഹായിച്ചിട്ടുണ്ട്.

രണ്ടാം സ്ഥാനം കുടുംബവിളക്കിന് തന്നെയാണ്. 18.2 ആണ് സീരിയലിന്റെ റേറ്റിങ്. സാന്ത്വനവുമായി എറ്റവും കൂടുതൽ മത്സരിക്കുന്നത് കുടുംബവിളക്ക് സീരിയലാണ്. ഇടയ്ക്കിടെ സാന്ത്വനത്തെ പിന്നിലാക്കി കുടുംബവിളക്ക് ഒന്നാം സ്ഥാനത്ത് എത്താറുമുണ്ട്. ഇത്തവണ നേരിയ വ്യത്യാസത്തിലാണ് കുടുംബ വിളക്ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. വേദിക ഗർഭിണിയാണെന്ന എപ്പിസോഡുകൾ സംപ്രേഷണം ചെയ്തപ്പോൾ മുതൽ റേറ്റിങില്‌ കുതിപ്പുണ്ടാകുമെന്നാണ് കരുതിയിരുന്നതെങ്കിലും സാന്ത്വനത്തെ തകർക്കാൻ സീരിയലിന് സാധിച്ചില്ല. ഗർഭിണിയാണെന്ന് കാണിച്ച് സിദ്ധാർഥിന്റെ വീട്ടിൽ കയറി പറ്റാനുള്ള വേദികയുടെ പ്ലാൻ പൊളിഞ്ഞതോടെ പുതിയ അടവ് പരീക്ഷിക്കുകയാണ് വേദിക. സുമിത്രയെ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കാൻ സ്വന്തം തലയ്ക്ക് പരിക്കുണ്ടാക്കി ആശുപത്രിയിൽ അഡ്മിറ്റായി അനിരുദ്ധിനോട് അടക്കം പരാതി പറയുന്ന വേദികയാണ് പുതിയ പ്രമോയിലുള്ളത്. സീരിയലിന്റേതായി പുറത്തിറങ്ങുന്ന പുതിയ പ്രമോകൾക്കും എപ്പിസോഡുകൾക്കും വലിയ സ്വീകാര്യത ലഭിക്കുന്നതിനാൽ വരും ആഴ്ച റേറ്റിങിൽ പോയ ഒന്നാം സ്ഥാനം തിരികെ പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവിളക്ക് ആരാധകരും അണിയറപ്രവർത്തകരും.

ഇത്തവണയും റേറ്റിംഗിൽ മൂന്നാം സ്ഥാനത്താണ് അമ്മയറിയാതെ. ഒന്നാം സ്ഥാനത്തേക്ക് എത്താനുള്ള ശ്രമത്തിലാണ് ഈ പരമ്പര. 16.2 ആണ് സീരിയലിന്റെ റേറ്റിങ്. പ്രതികാരം, പ്രണയം, ബന്ധങ്ങൾ, ക്രൈം എന്നിവ ചേർന്നതാണ് അമ്മയറിയാതെ സീരിയൽ. ത്രില്ലർ സ്വഭാവത്തിലുള്ള സീരിയലിന് പ്രേക്ഷക നിലവാരത്തിനൊത്ത് ഉയരാൻ സാധിക്കാത്തത് റേറ്റിങിൽ തിരിച്ചടിയാകുന്നുണ്ട്. 2020 ജൂണിൽ ആരംഭിച്ച പരമ്പര ഇപ്പോൾ ഒന്നര വർഷം പിന്നിട്ടിരിക്കുകയാണ്.

റേറ്റിങിൽ നാലാം സ്ഥാനമാണ് മൗനരാഗത്തിന്. പ്രണയവും കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതവുമാണ് സീരിയലിന്റെ പ്രമേയം. തുടക്കത്തിൽ വലിയ സ്വീകാര്യത ലഭിച്ച സീരിയലായിരുന്നുവെങ്കിലും ഇപ്പോൾ റേറ്റിങിലും പ്രേക്ഷക പിന്തുണയുടെ കാര്യത്തിലും സീരിയൽ പിന്നിലേക്ക് തള്ളപ്പെട്ടിരിക്കുകയാണ്. അഞ്ചാം സ്ഥാനത്തുള്ളത് കൂടെവിടെ എന്ന പരമ്പരയാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ട പ്രണയ ജോഡികളിൽ ഒന്ന് റിഷിയും സൂര്യയും തന്നെയാണ്. സൂര്യ കൈമൾ എന്ന പെൺകുട്ടിയുടെ പ്രണയവും ജീവിതവും എല്ലാമാണ് സീരിയലിന്റെ പ്രമേയം. ഒരിടക്ക് റേറ്റിങിൽ വലിയ കുതിച്ച് ചാട്ടം നടത്തിയിരുന്ന സീരിയൽ റിഷി-സൂര്യ ഒളിച്ചോട്ടത്തിന് ശേഷം വളരെ അധികം പിന്നിലേക്ക് പോവുകയായിരുന്നു. കഥാപാത്രങ്ങളെ സീരിയലിൽ കാണാൻ സാധിക്കുന്നില്ലെന്നും ലോജിക്കില്ലാതെ കഥ പറയുന്നുവെന്നുമായിരുന്നു കൂടെവിടേക്ക് നേരിട്ട് പ്രധാന വിമർശനം. എന്തായാലും അതൊക്കെ മാറി വീണ്ടും കൂടെവിടെ നല്ലൊരു കുതിച്ചുചാട്ടം തന്നെ നടത്തും.

കന്നഡ താരം തേജ് ഗൗഡയും, ഖുശി സമ്പത് കുമാറും മുഖ്യ വേഷങ്ങളിലെത്തുന്ന പരമ്പരയായ പളുങ്കാണ് റേറ്റിങിൽ ആറാം സ്ഥാനത്തുള്ളത്. ഒരാഴ്ച മുമ്പാണ് സീരിയലിന്റെ സംപ്രേഷണം ഏഷ്യാനെറ്റിൽ ആരംഭിച്ചത്. രാജേഷ് ഹെബ്ബാർ, സുബ്രഹ്മണ്യൻ, ലക്ഷ്മിപ്രിയ, ജോളി ഈശോ, ശ്രീജിത്ത് വിജയ് തുടങ്ങി വൻ താരനിരയാണ് സീരിയലിൽ അണിനിരക്കുന്നത്. ദീപക്, നിള, അരുണിമ എന്നിവരിലൂടെയാണ് പളുങ്ക് കഥ പറയുന്നത്. സദ്ഗുണസമ്പന്നവും കുലീനവുമായ കുടുംബത്തിൽ വളർന്ന ഒരു യുവ ശാസ്ത്രജ്ഞനാണ് ദീപക്. അമ്മയില്ലാതെ വളർന്ന മിടുക്കിയായ പെൺകുട്ടിയാണ് നിള. ദീപക്കിന്റെ കീഴിൽ ജോലി ചെയ്യുന്ന അവനെ നിശബ്ദമായി സ്നേഹിക്കുന്ന ഒരു വനിതാ ശാസ്ത്രജ്ഞയാണ് അരുണിമ. ഇവരുടെ കഥയ്‌ക്കൊപ്പം അപ്രതീക്ഷിത കഥാസന്ദർഭങ്ങളും കോർത്തിണക്കിയാണ് പളുങ്ക് സീരിയൽ സഞ്ചരിക്കുന്നത്. 11.1 റേറ്റിങുമായി സസ്നേഹമാണ് ഏഴാം സ്ഥാനത്തുള്ളത്. പാടാത്ത പൈങ്കിളി, ദയ, തുവൽസ്പർശം എന്നിവ യഥാക്രമം എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളാണ് ഇപ്പോഴും.

about serial

Safana Safu :