‘ഞങ്ങളുടെ ഇളയവന്‍; ശരീരം വളര്‍ന്നു ബുദ്ധി അത്രക്കങ്ങ്’; ചിത്രം പങ്ക് വെച്ച് സബിറ്റ

ഉപ്പും മുളകും പരമ്പര പോലെ തന്നെ വളരെ ചുരുങ്ങിയ കാലം കൊണ്ടു പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന സീരിയലാണ് ഫ്‌ലവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം. പരമ്പരയ്ക്ക് അത്രത്തോളം ഒര്‍ജിനാലിറ്റി ഉള്ളതുകൊണ്ടു തന്നെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് താരങ്ങളെ പ്രേക്ഷകര്‍ സ്വീകരിച്ചത്. പുതുമുഖങ്ങള്‍ ആയിരുന്നിരുന്നിട്ടു പോലും ഒരു അപരിചിതത്വവും കാണിക്കാതൊണ് പ്രേക്ഷകര്‍ താരങ്ങളെ സ്വീകരിച്ചത്. അങ്ങനെ തോന്നുവാന്‍ താരങ്ങള്‍ ഇടകൊടുത്തിട്ടില്ലാ എന്നതാണ് വാസ്തവം.

പരമ്പരയിലെ കഥാപാത്രങ്ങള്‍ ആയ കുഞ്ഞുണ്ണിക്കും സുമേഷിനും ഒപ്പമുള്ള ചിത്രം പങ്ക് വെച്ച് എത്തിയിരിക്കുകയാണ് പരമ്പരയില്‍ ലളിത കുഞ്ഞുണ്ണിയായി വേഷമിടുന്ന സബിറ്റ. ‘ഞങ്ങളുടെ ഇളയവന്‍; ശരീരം വളര്‍ന്നു ബുദ്ധി അത്രക്കങ്ങ്; ഐ മീന്‍ നേരായ ബുദ്ധി’ എന്നായിരുന്നു സബിറ്റ ക്യാപ്ഷന്‍ നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം പങ്ക് വെച്ച ചിത്രം ഇതിനോടകം തന്നെ ചക്കപ്പഴത്തിന്റെ ആരാധകര്‍ ഏറ്റെടുത്തു. കമന്റുമായി എത്തുന്നവര്‍ക്ക് സബിറ്റ മറുപടിയും നല്‍കുന്നുണ്ട്.

Noora T Noora T :