പടം കാണാന്‍ടോർച്ച് വേണം, 100 കോടിക്ക് ഇരുന്ന് ഫുട്ടടിച്ചിട്ട് നാടകം എടുത്ത് വെച്ചിരിക്കുന്നു നാട്ടുകാരെ പറ്റിക്കാന്‍..സംവിധായകന്‍ പ്രിയദര്‍ശനെതിരെ സൈബറാക്രമണം

മരക്കാര്‍ തിയേറ്ററുകളിലെത്തിയതിന് തൊട്ടുപിന്നാലെ സംവിധായകന്‍ പ്രിയദര്‍ശനെതിരെ സൈബറാക്രമണം. സംവിധായകന്റെ സോഷ്യല്‍ മീഡിയ പേജിലാണ് വിമര്‍ശന കമന്റുകളും തെറിപ്പൂരവുമായി ചിത്രം കണ്ടുവെന്ന് അവകാശപ്പെടുന്ന ആളുകള്‍ എത്തിയിരിക്കുന്നത്.

എന്റെ പൊന്നു ചേട്ടാ ഇതു പോലുള്ള ഊളത്തരം ആയി സിനിമയില്‍ വരല്ലേ.. പടം കാണാന്‍ ടോര്‍ച് വേണം, തനിക്ക് പറ്റിയ പണി കോപ്പി അടി തന്നെയാ ലാലേട്ടനെ പോലൊരു മികച്ച നടനെ കിട്ടിയിട്ടും വിനിയോഗിക്കാത്ത തന്നെ ഒക്കെ എന്ത് പറയാന്‍, 100 കോടിക്ക് ഇരുന്ന് ഫുട്ടടിച്ചിട്ട് നാടകം എടുത്ത് വെച്ചിരിക്കുന്നു നാട്ടുകാരെ പറ്റിക്കാന്‍..എന്നിങ്ങനെ പോകുന്നു വിമര്‍ശനകമന്റുകള്‍.

ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാർ പ്രദർശിപ്പിക്കുന്നത്. ദിവസേന 16,000 ഷോകളാണ് ഈ ചിത്രത്തിന് ഉണ്ടാവുക. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് മുതൽ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. റിസർവേഷനിലൂടെ മാത്രമായി ചിത്രം നൂറ് കോടി നേടിക്കഴിഞ്ഞു. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം. നാളെ കുഞ്ഞാലിയുടേയും മലയാള സിനിമയുടേയും ചരിത്ര ദിവസമാണെന്ന് മോഹൻലാലും സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചിട്ടുണ്ട്. മലയാളത്തിൽ ഒരു സിനിമക്ക് കിട്ടുന്ന ഏറ്റവും കൂടുതൽ റിലീസിങ് സെന്ററുകളാണ് മരക്കാർ നേടിയത്.

മോഹന്‍ലാല്‍ നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ റിലീസിനാണ് മരക്കാര്‍ തയ്യാറെടുക്കുന്നത്. അറുപതോളം രാജ്യങ്ങളില്‍ വേള്‍ഡ് വൈഡ് റിലീസിനൊപ്പം ഇറ്റലി, പോളണ്ട്, അര്‍മേനിയ, സൗദി തുടങ്ങി നിരവധി രാജ്യങ്ങളിലും ഫാന്‍സ് ഷോയും ചിത്രത്തിനുണ്ട്.

Noora T Noora T :