കുഞ്ഞാലി മരക്കാരുടെ കാഹളങ്ങൾക്ക് കാതോർക്കുകയായി…ട്രെയ്ലറിൽ കണ്ടപ്പോൾ കോരിത്തരിച്ചു പോയി! ആശംസയുമായി ഷാജി കൈലാസ്

പ്രിയദർശൻ- മോഹൻലാൽ കൂട്ടുക്കെട്ടിലെ ബി​ഗ് ബജറ്റ് ചിത്രം മരക്കാർ ചിത്രത്തിന് ആശംസകളുമായി സംവിധായകൻ ഷാജി കൈലാസ്. മരക്കാർ ചരിത്രങ്ങളുടെ ചരിത്രം ആകട്ടെയെന്നും വിദേശി പടയെ സാമൂതിരിയുടെ മണ്ണിൽ നിന്നും തുരത്തുമെന്ന ദൃഢ പ്രതിജ്ഞ ട്രെയിലർ കണ്ടപ്പോൾ കോരിത്തരിച്ചു പോയെന്നും ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചു

ഷാജി കൈലാസിന്റെ വാക്കുകൾ

ചരിത്രമാവട്ടെ..ചരിത്രങ്ങളുടേയും ചരിത്രം..

കേരളത്തിന്റെ കടൽ ഞരമ്പുകളിൽ കപ്പലോട്ടങ്ങളുടെ ഇതിഹാസങ്ങൾ തീർത്ത ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ കാഹളങ്ങൾക്കു കാതോർക്കുകയായി…വിദേശി പടയെ സാമൂതിരിയുടെ മണ്ണിൽ നിന്നും തുരത്തുമെന്ന ദൃഢ പ്രതിജ്ഞ ട്രെയ്ലറിൽ കണ്ടപ്പോൾ കോരിത്തരിച്ചു പോയി..

മൂന്ന് വാർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററിൽ എത്തിയത്. ചിത്രത്തിന്റെ ആദ്യ പ്രദർശനം കാണാൻ മോഹൻലാലും എത്തിയിരുന്നു. ഇതിന്റെ വീഡിയോയും
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൊച്ചിയിലെ സരിതാ തീയേറ്ററിലാണ് മോഹന്‍ലാലും കുടുംബവും ചിത്രം കാണാൻ എത്തിയത്. ഒപ്പം ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ഉണ്ടായിരുന്നു. ആരാധകരുടെ ആവേശം നേരിട്ടു കണ്ട മോഹൻലാൽ അവർക്കൊപ്പമിരുന്ന് തന്നെ സിനിമ ആസ്വദിച്ചു.

റെക്കോർഡ് സൃഷ്ടിച്ചാണ് മരക്കാർ ഡിസംബർ 2ന് ലോകവ്യാപകമായി റിലീസിനെത്തിയത്. റിലീസിന് മുമ്പേ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ചിത്രം ചരിത്രം കുറിച്ചിരുന്നു. റിസർവേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി ക്ലബിൽ എത്തിയത്. മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് മുതൽ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. കേരളത്തിലെ 631 സ്ക്രീനുകളിൽ 626ലും മരക്കാർ പ്രദർശിപ്പിക്കുന്നുണ്ട്.

ലോകമാകമാനം 4100 സ്ക്രീനുകളിലാണ് മരക്കാര്‍ പ്രദര്‍ശനത്തിനെത്തിത്. റിലീസ് ദിനത്തില്‍ ആകെ 16,000 പ്രദര്‍ശനങ്ങള്‍ ഉണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ആഴ്ചകള്‍ക്കു മുന്‍പേ ചിത്രത്തിന്‍റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു. ഒരിടവേളക്ക് ശേഷം എത്തിയ മോഹൻലാൽ ചിത്രം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സിനിമാസ്വാദകരും ആരാധകരും.

Noora T Noora T :